ടാറ്റ അൾട്രോസ് ലോഞ്ച് ചെയ്തു; വില 5.29 ലക്ഷം രൂപ
ജനുവരി 25, 2020 04:04 pm sonny ടാടാ ஆல்ட்ர 2020-2023 ന് പ്രസിദ്ധീകരിച്ചത്
- 39 Views
- ഒരു അഭിപ്രായം എഴുതുക
മാനുവൽ ഗിയർ ബോക്സിൽ മാത്രമാണ് പ്രീമിയം ഹാച്ച് ബാക്കായ അൾട്രോസ് ഇപ്പോൾ ലഭ്യം. ഉടനെ തന്നെ ഡ്യൂവൽ ക്ലച്ച് ട്രാൻസ്മിഷൻ(DCT) മോഡലും പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.
-
ടാറ്റ അൾട്രോസ് ലോഞ്ച് ചെയ്തു. 5.29 ലക്ഷം രൂപ മുതൽ 9.29 ലക്ഷം രൂപ വരെയാണ് വില.(ഡൽഹി എക്സ് ഷോറൂം വില)
-
ബി എസ് 6 അനുസൃത പെട്രോൾ,ഡീസൽ എൻജിനുകളിൽ മാനുവൽ ട്രാൻസ്മിഷനിൽ ലഭ്യം; ഓട്ടോമാറ്റിക് ലോഞ്ച് ചെയ്തിട്ടില്ല.
-
5 വേരിയന്റുകളിൽ ലഭിക്കും-എക്സ് ഇ,എക്സ് എം,എക്സ് ടി, എക്സ് സെഡ്,എക്സ് സെഡ്(ഒ).
-
സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ,ഓട്ടോ എ.സി,റിയർ എ.സി വെന്റുകൾ, മികച്ച ഇന്റീരിയർ ആംബിയൻസ് ലൈറ്റിംഗ്(എക്സ് സെഡ് വേരിയന്റിൽമാത്രം) എന്നീ ഫീച്ചറുകൾ ഉണ്ട്.
-
ഹ്യുണ്ടായ് എലൈറ്റ് i20,മാരുതി സുസുകി ബലേനോ,ഹോണ്ട ജാസ്,ഫോക്സ് വാഗൺ പോളോ,ടൊയോട്ട ഗ്ലാൻസാ എന്നിവയ്ക്ക് എതിരാളിയാകും അൾട്രോസ്.
ടാറ്റയുടെ പ്രീമിയം ഹാച്ച് ബാക്കായ അൾട്രോസ് ഒടുവിൽ വില്പനയ്‌ക്കെത്തിയിരിക്കുന്നു. ഓട്ടോ എക്സ്പോ 2018 ൽ 45 X കോൺസെപ്റ്റായി ആദ്യമായി അവതരിപ്പിച്ച കാറാണിത്. ബി.എസ് 6 അനുസൃത പെട്രോൾ,ഡീസൽ എൻജിൻ മോഡലുകളിൽ ലഭ്യമാകും. 5.29 ലക്ഷം രൂപ മുതലാണ് വില.(ഡൽഹി എക്സ് ഷോറൂം വില)
ടാറ്റ അൾട്രോസിന്റെ മുഴുവൻ വില വിവരങ്ങൾ ഇങ്ങനെയാണ്.(ഡൽഹി എക്സ് ഷോറൂം വില):
അൾട്രോസ് വേരിയന്റുകൾ |
പെട്രോൾ |
ഡീസൽ |
എക്സ് ഇ |
5.29 ലക്ഷം രൂപ |
6.99 ലക്ഷം രൂപ |
എക്സ് എം |
6.15 ലക്ഷം രൂപ |
7.75 ലക്ഷം രൂപ |
എക്സ് ടി |
6.84 ലക്ഷം രൂപ |
8.44 ലക്ഷം രൂപ |
എക്സ് സെഡ് |
7.44 ലക്ഷം രൂപ |
9.04 ലക്ഷം രൂപ |
എക്സ് സെഡ് (ഒ) |
7.69 ലക്ഷം രൂപ
|
9.29 ലക്ഷം രൂപ
|
ബന്ധപ്പെട്ടത്: ടാറ്റ അൾട്രോസ് വേരിയന്റുകളുടെ വിശദാംശങ്ങൾ
രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് അൾട്രോസ് എത്തിയിരിക്കുന്നത്-1.2 ലിറ്റർ പെട്രോൾ ,1.5 ലിറ്റർ ഡീസൽ.പെട്രോൾ എൻജിൻ 86 PS പവറും 113 Nm ടോർക്കും നൽകും.ഡീസൽ എൻജിൻ 90 PS പവറും 200 Nm ടോർക്കും നൽകും. നെക്‌സോൺ ഡീസൽ എൻജിൻ അടിസ്ഥാനമാക്കിയാണ് അൾട്രോസിന്റെ ഡീസൽ എൻജിൻ രൂപകല്പന ചെയ്തിരിക്കുന്നത്. രണ്ട് എൻജിനുകളിലും 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് നൽകിയിരിക്കുന്നത്. വരുന്ന കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ഡ്യൂവൽ ക്ലച്ച് ട്രാൻസ്മിഷനുള്ള ടർബോ പെട്രോൾ എൻജിൻ ഓട്ടോമാറ്റിക് മോഡൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഫീച്ചറുകളിൽ ഡ്യൂവൽ ഫ്രണ്ട് എയർ ബാഗുകൾ,റിയർ പാർക്കിംഗ് സെൻസറുകൾ,എ.ബി.എസ് വിത്ത് ഇബിഡി,സ്പീഡ് അലെർട്,സീറ്റ് ബെൽറ്റ് റിമൈൻഡർ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിവ സ്റ്റാൻഡേർഡ് ആയി ഉണ്ട്.ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിങ്ങും അൾട്രോസ് നേടിയിട്ടുണ്ട്.മീഡിയം സ്പെസിഫിക്കേഷൻ വേരിയന്റ് മുതൽ ഓഡിയോ സിസ്റ്റവും ആമ്പിയന്റ് ലൈറ്റിംഗും നൽകുന്നുണ്ട്.7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം,റിയർ പാർക്കിങ് ക്യാമറ,എൽഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകൾ,പുഷ് ബട്ടൺ സ്റ്റാർട്ട്[സ്റ്റോപ്പ്,ക്രൂയിസ് കണ്ട്രോൾ എന്നിവയെല്ലാം ടോപ് വേരിയന്റിനും അതിന് തൊട്ട് താഴെയുള്ള വേരിയന്റിലും നൽകുന്നുണ്ട്.
ഉയർന്ന സ്പെസിഫിക്കേഷൻ വേരിയന്റായ എക്സ് സെഡ് മോഡലിൽ 7 ഇഞ്ച് ടി.എഫ്.ടി ഡിസ്പ്ലേ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ,റിയർ എ.സി വെന്റുകൾ,ആമ്പിയന്റ് ലൈറ്റിംഗ്,ധരിക്കാവുന്ന കാർ കീ,ഓട്ടോ എ.സി,ഫ്രണ്ടിലും ബാക്കിലും ആം റെസ്റ്റുകൾ,ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ഗിയർ നോബും,റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവ ഉണ്ടാകും.എക്സ് സെഡ്|(ഒ) മോഡലിൽ കറുത്ത റൂഫ് ഉണ്ടാകും. ഫാക്ടറി ഫിറ്റഡ് കസ്റ്റമൈസേഷനുകളും ടാറ്റ നൽകുന്നുണ്ട്. അതിന്റെ അധിക ചെലവ് ഇങ്ങനെയാണ്: റിഥം(എക്സ് ഇ മുതൽ)-25,000 രൂപ,റിഥം(എക്സ് എം മുതൽ)-39,000 രൂപ,സ്റ്റൈൽ(എക്സ് എം മുതൽ)-34,000 രൂപ, ലക്സ്(എക്സ് ടി മുതൽ)39,000 രൂപ,അർബൻ (എക്സ് സെഡ് മുതൽ)-30,000 രൂപ.
ഇതും കൂടി വായിക്കൂ: ടാറ്റ അൾട്രോസ് ഫസ്റ്റ് ഡ്രൈവ് റിവ്യൂ
മാരുതി സുസുകി ബലെനോ,ടൊയോട്ട ഗ്ലാൻസ,ഹോണ്ട ജാസ്, ഫോക്സ് വാഗൺ പോളോ, ഹ്യുണ്ടായ് എലൈറ്റ് i 20(ഉടനെ തന്നെ പുതിയ അപ്ഡേറ്റ് ഇറങ്ങും) എന്നിവയ്‌ക്കൊപ്പമാണ് അൾട്രോസിന്റെ മത്സരം.
കൂടുതൽ വായിക്കാം: അൾട്രോസ് ഓൺ റോഡ് വില