സാങ്ങ്യോങ്ങ് ടിവോളി ഇന്ത്യയിൽ ആദ്യമായി ശ്രദ്ധയിൽപ്പെട്ടു!
ന്യൂ ഡെൽഹി:
സാങ്ങ്‌യോങ്ങ് കോമ്പ്പാക്ട് ക്രോസ്സോവർ ടിവോളി ഇന്ത്യയിൽ ടെസ്റ്റ് ചെയ്‌ത് തുടങ്ങി, വാഹനം 2016 ഫ്രെബ്രുവരിയിൽ നടക്കാൻ പോകുന്ന ഓട്ടോ എക്‌സ്പോയിലൂടെ ഇന്ത്യയിൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കാം. പെട്രോൾ ഡീസൽ എഞ്ചിൻ ഓപ്‌ഷനുകളിലെത്തുന്ന വാഹനം യൂറോപ്യൻ വിപണിയിൽ ഈ വർഷം ആദ്യത്തോടെയാണ് എത്തിയത്. കോമ്പാക്‌ട് എസ് യു വി ക്രോസ്സ് ഓവർ സെഗ്‌മെന്റിൽ ഇന്ത്യൻ വിപണിയിൽ എത്തിയ ഹ്യൂണ്ടായ് ക്രേറ്റ മികച്ച വിജയമായിരുന്നു. ജൂലയിലെ ലോഞ്ചിന് ശേഷം ഈ കോറിയൻ എസ് യു വി യ്ക്ക് ലഭിച്ചിരിക്കുന്നത് 80,000 ബുക്കിങ്ങാണ്. ക്രേറ്റയ്ക്ക് വേണ്ടി കൊതിക്കുന്ന ഉപഭോഗ്‌താക്കളുടെ മനം കവരാൻ ടിവോളിയും ഏതാണ്ട് ഒരേ പാകേജാണ് നൽകുന്നത്.
ടിവോളിയുടെ യൂറോപ്യൻ വേർഷൻ നോക്കുകയാണെങ്കിൽ ക്രേറ്റയ്‌ക്ക് സമാനമായ 1.6 ലിറ്റർ പെട്രോൾ എഞ്ചിനും ഡീസൽ എഞ്ചുനുമാണുള്ളത്. 4,600 ആർ പി എമ്മിൽ 160 എൻ എം പരമാവധി ടോർക്കും 6,000 ആർ എമ്മിൽ പരമാവധി പവർ 128 പി എസ്സും ഈ 1.6 ലിറ്റർ - ഇ - എക്‌സ് ജി ഐ 160 പെട്രോൽ എഞ്ചിൻ പുറന്തള്ളും. അതേസമയം ഇ - എക്‌സ് ഡി ഐ 160 ഡീസൽ എഞ്ചിൻ 3,400 - 4,000 ആർ പി എമ്മിൽ 115 പി എസ് പവറും 1,500-2,500 ടോർക്കിൽ മികച്ച ടോർക്കായ 300 എൻ എമ്മും ഉൽപ്പാതിപ്പിക്കും. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡ് 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായിട്ടാണെത്തുക എന്നാൽ ഐസിന്റെ 6 - സ്പീഡ് ഓട്ടോമാറ്റിക് ഓപ്‌ഷണൽ ആണ്. മഹിന്ദ്ര സാങ്ങ്യോങ്ങ് 6 - സ്പീഡ് ഓട്ടോ വാഗ്‌ദാനം ചെയ്യാനുള്ള സാധ്യത കൂടുതലാണ് കാരണം ക്രേറ്റയുടെ 6 - സ്പീഡ് ഓട്ടോമാറ്റിക് ലഭിക്കാനുള്ള കാലതാമസം ഇതിന് ഗുണകരമായേക്കാം. കൂടാതെ 2 ഡബ്ല്യൂ ഡി 4 ഡബ്ല്യൂ ഡി കോൺഫിഗറേഷനും വാഗ്‌ദാനം ചെയ്യുന്നുണ്ട്.
4,195 മി മി നീളവും 1,795 മിമി വീതിയും 1,590 മി മി ഉയരവുമാണ് സാങ്ങ്യോങ്ങ് ടിവോളീക്കുള്ളത്. വാഹനത്തിന് 2,600 മി മി വീൽ ബേസും ഉണ്ട്. ഈ അളവുകൾ എതിരാളികളായ ഹ്യൂണ്ടായ് ക്രേറ്റ റെനൊ ഡസ്റ്റർ എന്നിവയുമായി താരതമ്യം ചെയ്യാൻ കഴിയാവുന്നവയാണ്.