2024ൽ Skodaയും Volkswagenഉം 8 കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കും
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 21 Views
- ഒരു അഭിപ്രായം എഴുതുക
പ്രതീക്ഷിക്കുന്ന 8 മോഡലുകളിൽ 4 എണ്ണം പൂർണ്ണമായും പുതിയതായിരിക്കും, ബാക്കിയുള്ളവ ഫെയ്‌സ്‌ലിഫ്റ്റുകളുടെയും മറ്റു മോഡലുകളുടെ ഇയർ അപ്‌ഡേറ്റുകളുടെയും മിശ്രിതമായിരിക്കും.
കോംപാക്റ്റ് സെഡാൻ, കോംപാക്റ്റ് SUV, മിഡ്-സൈസ് SUV വിഭാഗങ്ങളിലായി സ്കോഡ-ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന് ഇപ്പോൾ ഇന്ത്യയിൽ ആകെ 6 കാറുകളാണുള്ളത്. രണ്ട് കാർ നിർമ്മാതാക്കളും ഇന്ത്യൻ കാർ വിപണിയിൽ തങ്ങളുടെ കാൽപ്പാടുകൾ വിപുലീകരിക്കാൻ ആഗ്രഹിക്കുന്നു, അതിനായി അടുത്ത വർഷത്തേക്ക് ഒരു കൂട്ടം പുതിയ കാറുകളും അപ്‌ഡേറ്റുകളും കൊണ്ട് വരാൻ പദ്ധതിയിടുന്നു. സ്‌കോഡയിൽ നിന്നും ഫോക്‌സ്‌വാഗനിൽ നിന്നും 2024-ൽ ഇന്ത്യയിലേക്ക് വരുന്ന 8 കാറുകളുടെ ഒരു ലിസ്റ്റ് ഇതാ:
ന്യൂജെൻ സ്കോഡ സൂപ്പർബ്
പ്രതീക്ഷിക്കുന്ന വില: 40 ലക്ഷം രൂപ
പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
സ്‌കോഡ സൂപ്പർബ് ഈ വർഷമാദ്യം ഇന്ത്യയിലെ വാഹനങ്ങൾക്കിടയിൽ നിന്നും തിരിച്ചുവരവിനെ കുറിച്ച് ഒരു സൂചന പോലും നൽകാതെ നീക്കം ചെയ്തിരുന്നു. എന്നിരുന്നാലും, സ്‌കോഡ അടുത്തിടെ ആഗോള വിപണിയിൽ നാലാം തലമുറ സൂപ്പർബ് അവതരിപ്പിച്ചതായി നമുക്ക് കാണാം, അത് ഇന്ത്യയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കേണ്ടതാണ്.പുതിയ മുൻനിര സൂപ്പർബ് സെഡാൻ സൂക്ഷ്മമായ എക്സ്റ്റീരിയർ ഡിസൈൻ മാറ്റങ്ങളും ഒരു പുതിയ ക്യാബിനും ഉൾക്കൊള്ളുന്നു. അന്തർദേശീയമായി, മൈൽഡ് ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് ഓപ്ഷനുകൾ ഉൾപ്പെടെയുള്ള ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പം ഫ്രണ്ട്-വീൽ-ഡ്രൈവ്, ഓൾ-വീൽ-ഡ്രൈവ് സജ്ജീകരണങ്ങളും ലഭ്യമാണ്. ഇത് പരിമിതമായ യൂണിറ്റ് ഇറക്കുമതിയായി എത്താം, ഇതിനു മുമ്പത്തേക്കാൾ വിലയും കൂടുതലായിരിക്കും. ഏത് പവർട്രെയിൻ ഇന്ത്യയിലേക്ക് വരുമെന്ന് മനസ്സിലാക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യൂ
ന്യൂ-ജെൻ സ്കോഡ കൊഡിയാക്
പ്രതീക്ഷിക്കുന്ന വില: 40 ലക്ഷം രൂപ
പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
ന്യൂ-ജെൻ സൂപ്പർബിനോടൊപ്പം, ന്യൂ ജെന്‍ കൊഡിയാക്കും സ്കോഡ പുറത്തിറക്കി. പുറംഭാഗത്ത് ചെറിയ ഡിസൈൻ മാറ്റങ്ങളോടെയാണ് ഇത് വന്നത്, മാത്രമല്ല ക്യാബിന്റെ വലുപ്പവും പരിഷ്കരണവും പുതുമയുള്ളതാണ്.മൈൽഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് സിസ്റ്റങ്ങളും ഫ്രണ്ട്, ഓൾ-വീൽ-ഡ്രൈവ്ട്രെയിനുകളും ഉൾപ്പെടെ സെഡാന്റെ സമാനമായ പവർട്രെയിൻ ഓപ്‌ഷനുകളും ഈ പ്രീമിയം SUVക്ക് ലഭിക്കുന്നു. പുതിയ സ്‌കോഡ കൊഡിയാകിനെ കുറിച്ച് നിങ്ങൾക്ക് ഇവിടെ നിന്ന് കൂടുതലറിയാനാകും. സൂപ്പർബ് പോലെ, പുതുക്കിയ SUV പരിമിതമായ എണ്ണത്തിൽ ഇവിടെ കൊണ്ടുവരുന്നത് തുടരാം.
സ്കോഡ എൻയാക് iV
പ്രതീക്ഷിക്കുന്ന വില: 60 ലക്ഷം രൂപ
പ്രതീക്ഷിക്കുന്ന ലോഞ്ച്: സെപ്റ്റംബർ 2024
2024-ൽ എൻയാക് iVയിലൂടെ ഇന്ത്യൻ EV സ്‌പെയ്‌സിലും സ്‌കോഡയ്ക്ക് നിലയുറപ്പിക്കാനാകും. ഈ EV ഇന്ത്യൻ റോഡുകളിൽ പരീക്ഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, ഇത് ഒരു CBU ആയി (പൂർണ്ണമായും ബിൽറ്റ്-അപ്പ് യൂണിറ്റ്) തന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോളതലത്തിൽ, ഇത് 3 ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് വരുന്നത്: 52 kWh, 58 kWh, 77 kWh, റിയർ-വീൽ-ഡ്രൈവ്, ഓൾ-വീൽ-ഡ്രൈവ് ഓപ്‌ഷനുകൾ, കൂടാതെ 510 കിലോമീറ്റർ വരെ അവകാശപ്പെടുന്ന റേഞ്ചും ഇതിൽ ക്രമീകരിക്കുന്നു. എൻയാക് iV അടിസ്ഥാനമാക്കിയുള്ള ഒരു മൊബൈൽ ഓഫീസും സ്കോഡ അനാച്ഛാദനം ചെയ്തു, അത് നിങ്ങൾക്ക് ഇവിടെ പരിശോധിക്കാം.
സ്‌കോഡ കുഷാക്കും സ്ലാവിയയും യഥാക്രമം 2021-ലും 2022-ലുമാണ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയത്, രണ്ട് മോഡലുകൾക്കും ഇവയുടെ പുതുമ നിലനിർത്താൻ ചെറിയ അപ്‌ഡേറ്റുകൾ ലഭിക്കും. രണ്ട് മോഡലുകൾക്കും അവരുടെ എതിരാളികളുമായി തുല്യത കൈവരിക്കാൻ ശരിയായ ഫെയ്‌സ്‌ലിഫ്റ്റുകൾ ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെങ്കിലും അവ പിന്നീട് എത്തുന്നതായിരിക്കും.ഇവയിൽ നിന്നുള്ള രണ്ട് സ്കോഡ കാറുകൾക്കും അവരുടെ ക്യാബിനിൽ ചെറിയ മാറ്റങ്ങൾ വരുത്താം, അവയുടെ ഫീച്ചറുകളുടെ പട്ടികയിൽ ചില പ്രധാന മാറ്റങ്ങളും വരുത്താൻ സാധ്യതയുണ്ട്. ഈ മൈനർ മോഡൽ ഇയർ അപ്‌ഡേറ്റ് ഒരു വില പരിഷ്‌കരണത്തിനൊപ്പമായിരിക്കും എത്തുന്നത്.
ഇതും വായിക്കൂ: സ്കോഡ കുഷാക്ക്, സ്കോഡ സ്ലാവിയ എലഗൻസ് എഡിഷനുകൾ പുറത്തിറങ്ങി, വില 17.52 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു
ഫോക്‌സ്‌വാഗൺ ID.4 GTX
പ്രതീക്ഷിക്കുന്ന വില: 45 ലക്ഷം രൂപ
പ്രതീക്ഷിക്കുന്ന ലോഞ്ച്: 2024 മധ്യത്തിൽ
ID.4 GTX ഉപയോഗിച്ച് ഇന്ത്യയിലെ EV സെഗ്‌മെന്റിലേക്കും ഫോക്‌സ്‌വാഗന് പ്രവേശിക്കാനാകും. ഈ സ്‌പോർട്ടിയർ ലുക്കിംഗ് ഇലക്ട്രിക് SUV ആഗോളതലത്തിൽ 2 ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്: 52 kWh, 77 kWh, റിയർ-വീൽ-ഡ്രൈവ്, ഓൾ-വീൽ-ഡ്രൈവ് സജ്ജീകരണങ്ങൾ. ID.4-ന് 510 കിലോമീറ്റർ വരെ ക്ലെയിം ചെയ്ത റേഞ്ച് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു, ഇത് 36 മിനിറ്റിനുള്ളിൽ 5 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. ഫോക്‌സ്‌വാഗൺ ID.4 GTX-നെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ ഇതാ.
ഫോക്‌സ്‌വാഗൺ ടൈഗൺ ഫെയ്‌സ്‌ലിഫ്റ്റ്
പ്രതീക്ഷിക്കുന്ന വില: 11 ലക്ഷം രൂപ
പ്രതീക്ഷിക്കുന്ന ലോഞ്ച്: 2024 മധ്യത്തിൽ
കുഷാക്കിനെപ്പോലെ, ഫോക്‌സ്‌വാഗൺ ടൈഗണും ഒരു പ്രധാന അപ്‌ഡേറ്റിന് ഒരുങ്ങുന്നു, ഇത് 2024-ൽ ചെറിയൊരു ഫേസ്‌ലിഫ്റ്റിന്റെ രൂപത്തിൽ അവതരിപ്പിക്കപ്പെടാം. അന്താരാഷ്‌ട്രതലത്തിൽ, ഈ വർഷം ആദ്യം ഫോക്‌സ്‌വാഗൺ പുതിയ ടി-ക്രോസ് വെളിപ്പെടുത്തിയിരുന്നു, ഇത് ഇന്ത്യയിൽ വിൽക്കുന്ന ടൈഗണുമായി അടുത്ത ബന്ധമുള്ളതാണ്. ഒരേ പവർട്രെയിൻ ഓപ്ഷനുകൾ ഉപയോഗിക്കുന്ന ഇവ ഡിസൈൻ, ഫീച്ചറുകൾ, സുരക്ഷ എന്നിവയിൽ കൂടുതൽ കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത ടൈഗണിന് ഈ അപ്‌ഡേറ്റുകൾ ടി-ക്രോസിൽ നിന്ന് സ്വീകരിക്കാനാകും, എന്താണ് മാറ്റങ്ങൾ എന്ന് നിങ്ങൾക്ക് കാണണമെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യൂ.
ഫോക്‌സ്‌വാഗൺ വിർചസ്സ് മോഡൽ ഇയർ അപ്‌ഡേറ്റ്
സ്‌കോഡയുടെ ഓഫറിന് സമാനമായി ഫോക്‌സ്‌വാഗനും അതിന്റെ കോംപാക്റ്റ് സെഡാൻ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. സ്ലാവിയയെപ്പോലെ, ഫോക്‌സ്‌വാഗൺ വിർചസിനും ഒരു മോഡൽ ഇയർ അപ്‌ഡേറ്റ് ലഭിക്കും, അതിൽ ആകർഷകത്വം കൂട്ടാനുള്ള ചെറിയ മാറ്റങ്ങൾ, പ്രത്യേക പതിപ്പുകൾ, പുതിയ സവിശേഷതകൾ, മെച്ചപ്പെട്ട സുരക്ഷ എന്നിവയും ഉൾപ്പെടുന്നു. ഈ അപ്‌ഡേറ്റ് വിലക്കയറ്റത്തിന്റെ കാര്യത്തിലും ഉണ്ടായിരിക്കും.
ഇതും വായിക്കൂ: ഫോക്‌സ്‌വാഗൺ ടൈഗൺ, വിർചസ് എന്നിവയുടെ ഡീപ് ബ്ലാക്ക് എക്‌സ്റ്റീരിയർ ഷേഡ് ഇപ്പോൾ കൂടുതൽ ലാഭകരം
വരാനിരിക്കുന്ന ഏത് സ്‌കോഡ അല്ലെങ്കിൽ ഫോക്‌സ്‌വാഗൺ മോഡലാണ് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത്? കമന്റുകളിലൂടെ ഞങ്ങളെ അറിയിക്കൂ.