എമിഷന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ 15,000 വാഹനങ്ങൾ റെനൊ തിരിച്ച് വിളിക്കുന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 17 Views
- ഒരു അഭിപ്രായം എഴുതുക
റെനൊ 15,000 വാഹനങ്ങൾ തിരിച്ചു വിളിക്കുമെന്നും എമിഷൻ നിയമങ്ങൾ പാലിക്കുന്ന തരത്തിൽ അവയുടെ എഞ്ചിനുകളിൽ മാറ്റമുണ്ടാക്കുമെന്നും ഊർജ്ജവകുപ്പ് മത്രി ഫ്രാൻസ് സെഗോലിൻ റോയൽ പറഞ്ഞു. ഈ കാര്യത്തിൽ റെനൊ ഒറ്റയ്‌ക്കല്ലെന്നും മറ്റ് കമ്പനികളും ഒരുപാടുണ്ടെന്നു പറഞ്ഞ അവർ മറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ടില്ല.
“ ഏതാണ്ട് 15,000 മുകളിൽ വാഹനങ്ങൾ തിരിച്ചു വിളിക്കാനും അവ പരിശോധിച്ച് വേണ്ട അറ്റകുറ്റപ്പണികൾ നടത്താനും റെനൊ ബാദ്ധ്യസ്ഥരാണ്, നിലവിൽ 17 ഡിഗ്രിയിലും താഴ്‌ന്ന താപനിലയിൽ ഫിൽട്രേഷൻ സംവിധാനം പ്രവർത്തിക്കില്ല ഇതു ശരിയാക്കുകയും ഒപ്പം അത് താപനില വളരെ കൂടിയ നിലയിലും പ്രവർത്തിക്കുമെന്നും ഉറപ്പു വരുത്തുകയാണ് റെനൊ ചെയ്യേണ്ടത്.” റോയൽ പറാഞ്ഞു. സാധാരണ ഡ്രൈവിങ്ങ് സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം ടെസ്റ്റ്, റെനോയെക്കൂടാതെ മറ്റ് പല ബ്രാൻഡുകളും ഇതിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഫോക്‌സ് വാഗൺ വളരെ വലിയ ഒരു എമിഷൻ വിവാദത്തിൽ പെട്ടിരിക്കുന്ന സമയത്താണ് ഈ പ്രഖ്യാപനമെത്തുന്നത്. ടെസ്റ്റിങ്ങ് കണ്ടീഷനുകളിൽ വാഹനം കുറഞ്ഞ രീതിയിൽ മലിനീകരണം ഉണ്ടാക്കുന്നതിനായി ഒരു “ഡിഫീറ്റ് ഡിവൈസ്” ജർമ്മൻ വാഹന നിർമ്മാതാക്കൾ ഉപയോഗിച്ചിരുന്നു. ഇതേ വാഹനങ്ങൾ നിരത്തിലെത്തിയപ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ അനുവദിനീയമായ അളവിനേക്കാൾ 40 ഇരട്ടിയോളമാണ് മലിനീകരണമുണ്ടാക്കിയത്. നോർത്ത് അമേരിക്കൻ രാജ്യങ്ങളിലും മറ്റും ഇതേ വിഷയവുമായി ബന്ധപ്പെട്ട് നിയമയുദ്ധത്തിലാണ് കമ്പനി. ഒരു കാറ്റലിറ്റിക് ഉപകരണം ഘടിപ്പിച്ചു കൊണ്ട് ഇതിനെ മറികടക്കാമെന്ന് അഭിപ്രായമുണ്ട്.