• English
  • Login / Register

റെനോ കെ-സെഡ് ഇ(ക്വിഡ് ഇലക്ട്രിക്ക്) ഓട്ടോ എക്സ്പോ 2020 യിൽ പ്രദർശിപ്പിച്ചു

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 41 Views
  • ഒരു അഭിപ്രായം എഴുതുക

കഴിഞ്ഞ വർഷം വിപണിയിൽ ഇറങ്ങിയ പുതുക്കിയ ക്വിഡ്  മോഡലിനോട് സാമ്യം 

  • ക്വിഡ് ഇവി ക്ക് 26.8kWh ലിഥിയം-ഇയോൺ ബാറ്ററി പാക്ക് ആണുള്ളത്. 

  • ഇതിന്റെ ഇലക്ട്രിക്ക് മോട്ടോർ 44PS പവറും 125 Nm ടോർക്കും പ്രദാനം ചെയ്യും.

  • കെ-സെഡ് ഇ(ക്വിഡ് ഇലക്ട്രിക്ക്) ഒറ്റ ചാർജിങ്ങിൽ 271 കി.മീ  ഓടും.

  • ഈ കാറിന് 30 % ചാർജിൽ നിന്ന് 80 % ചാർജിൽ എത്താൻ 30 മിനിറ്റ് മതി.

  • ഇന്ത്യയിൽ 2022 ൽ വില്പനയ്‌ക്കെത്തും.

  • ചൈനയിൽ സെപ്റ്റംബർ 2019 മുതൽ കെ-സെഡ് ഇ വിപണിയിലുണ്ട്.

Renault K-ZE (Kwid Electric) Showcased At 2020 Auto Expo

കെ-സെഡ് ഇ(ക്വിഡ് ഇലക്ട്രിക്ക്) എന്ന മോഡൽ കാർ റെനോ, ഓട്ടോ എക്സ്പോ 2020 ൽ പ്രദർശിപ്പിച്ചു. ഇപ്പോൾ ഇന്ത്യൻ കാർ വിപണിയിലുള്ള പുതുക്കിയ ക്വിഡ് മോഡലിന് സമാനമായ രൂപമാണ് ഈ ഇലക്ട്രിക്ക് മോഡലിനും. 

ടോപ് മൗണ്ടഡ് ആയ ഡേ ടൈം റണ്ണിങ് ലാമ്പുകൾ,പുതുക്കിയ ഫ്രണ്ട് ഗ്രിൽ, അതിനോട് ചേർന്നുള്ള ഇൻഡിക്കേറ്ററുകൾ എന്നിവ കാണാം. ഹെഡ് ലാമ്പുകൾ ഫ്രണ്ട് ബമ്പറിലേക്ക് ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു. വശങ്ങളിലും പിൻവശത്തും സാധാരണ ക്വിഡിന്റെ ലുക്ക് തന്നെയാണ്. എന്നാൽ പുതിയ അലോയ് വീലുകൾ നൽകിയിട്ടുണ്ട്. 

Renault K-ZE (Kwid Electric) Showcased At 2020 Auto Expo

മുഖം മിനുക്കിയെത്തിയ ക്വിഡിന്റെ അതേ അളവുകളാണ് ഈ ഇലക്ട്രിക്ക് മോഡലിനും. എന്നാൽ വീൽ ബേസ് 1 എംഎം നീളം കൂട്ടി 2423 എംഎം എന്ന കണക്കിൽ എത്തിയിട്ടുണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് കുറച്ചിട്ടുണ്ട്-33 എംഎം കുറച്ച് 151 എംഎം എന്ന കണക്കിൽ എത്തി നിൽക്കുന്നു. 

44PS പവറും 125Nm ടോർക്കും നൽകുന്ന മോട്ടോറാണ് ഈ ഇലക്ട്രിക്ക് കാറിൽ ഘടിപ്പിച്ചിരിക്കുന്നത്. 26.8 kWh ലിഥിയം ബാറ്ററി പാക്കിന് 271 കി.മീ റേഞ്ച് ഉണ്ട്.(NEDC സൈക്കിൾ). 

ക്വിഡ് ഇലക്ട്രിക്കിന്റെ ലിഥിയം-ഇയോൺ ബാറ്ററി പാക്ക് AC,DC ചാർജിങ് നടത്താൻ സജ്ജമാണ്. AC ഫാസ്റ്റ് ചാർജിങ് ഉപയോഗിച്ച് 4 മണിക്കൂർ കൊണ്ട് മുഴുവൻ ചാർജിൽ എത്താൻ സാധിക്കും(6.6 kWh പവർ സോഴ്സ് ഉപയോഗിച്ചാൽ). DC ചാർജിങ് ഉപയോഗിച്ച് 30-80 % വരെ ചാർജ്  അര മണിക്കൂർ കൊണ്ട് നേടാം.  

Renault K-ZE (Kwid Electric) Showcased At 2020 Auto Expo

ഇന്റീരിയറിൽ സ്റ്റാൻഡേർഡ് ക്വിഡിന്റെ സവിശേഷതകൾ തന്നെയാണ് കെ-സെഡ് ഇ മോഡലിനും ഉള്ളത്. 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം വിത്ത് 4G വൈഫൈ കണക്റ്റിവിറ്റി,മാനുവൽ AC, ഡിജിറ്റൽ കളർ സ്ക്രീൻ, അതിൽ ട്വിൻ ഡയലുകൾ, ഡോട്ട് മാട്രിക്സ് ഡിസ്‌പ്ലെ എന്നിവ ഉണ്ട്. 

കെ-സെഡ് ഇ മോഡൽ എപ്പോൾ ഇന്ത്യയിൽ ഇറക്കും എന്നതിനെക്കുറിച്ച് റെനോ സൂചന നൽകിയിട്ടില്ല. എന്നാൽ 2022 ൽ ഇന്ത്യൻ കാർ വിപണിയിൽ ഇത് എത്തുമെന്നാണ് കണക്കുകൂട്ടൽ. 10 ലക്ഷം രൂപയിൽ താഴെ ആയിരിക്കും വില. 

കൂടുതൽ വായിക്കൂ: ക്വിഡ് AMT 

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Renault k-ze

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • കിയ syros
    കിയ syros
    Rs.6 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • ബിവൈഡി seagull
    ബിവൈഡി seagull
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ജനു, 2025
  • ലെക്സസ് lbx
    ലെക്സസ് lbx
    Rs.45 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
  • എംജി 3
    എംജി 3
    Rs.6 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2025
  • നിസ്സാൻ ലീഫ്
    നിസ്സാൻ ലീഫ്
    Rs.30 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: ഫെബരുവരി, 2025
×
We need your നഗരം to customize your experience