റെനൊ ക്വീഡ് മാരുതിയെയും ഹ്യൂണ്ടയിയെയും ഡിസ്‌കൌണ്ടുകള്‍ നല്‍കുവാന്‍ പ്രചോദിപ്പിക്കുന്നു.
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
റെനൊ ക്വീഡ് പുറത്തിറങ്ങിയപ്പോള്‍ ആ ഫ്രന്‍ജ് നിര്‍മ്മാതാക്കളുടെ നിര്‍മ്മിതിയുമായി താരതമ്യം പൊലും ചെയ്യാന്‍ കഴിയുന്ന വാഹനങ്ങള്‍ പുറത്തിറക്കാത്തതിന് രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതക്കള്‍ വാഹനപ്പ്രേമികളുടെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. 2.57 ലക്ഷം രൂപയ്ക് (ഡെല്‍ഹി എക്‌സ് ഷൊറൂം) അവതരിപ്പിച്ച വാഹനത്തിന്റെ ടോപ് എന്‍ഡ് മോഡലിന്റെ വില 3.5 ലക്ഷമായിരുന്നു (ഡെല്‍ഹി എക്‌സ് ഷൊറൂം). ഈ മത്സരയോഗ്യമായ വിലയും അടുത്തുവരുന്ന ആഘോഷക്കാലവും കണക്കിലെടുത്ത് എതിരാളികള്‍ തങ്ങളുടെ വിപണിവിഹിതം ഉറപ്പിക്കാന്‍ വന്‍ ഡിസ്‌കൌണ്ടുകളും മറ്റും ലഭ്യമാക്കിത്തുടങ്ങി. ഇന്ത്യയിലെ ഏട്ടവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി ഓള്‍ട്ടൊ 800 ന് 35,000 രൂപാ ഡിസ്‌കൌണ്ട് ലഭ്യമാക്കിയപ്പോള്‍ തങ്ങളുടെ എകോണ്‍ ഹാച്ച്ബാക്കിനു 37,000 രൂപ ഡിസ്കൌണ്ട് നല്കിക്കൊണ്ട് ഹ്യൂണ്ടായിയും രംഗതെത്തെത്തി.
ആഘോഷക്കലത്ത് സ്‌പെഷല്‍ ഡിസ്‌കൌണ്ട് ഓഫറുകള്‍ വാഗ്‌ദാനം ചെയ്യുക സാധാരണയാണ്, എന്നാല്‍ ഇന്ത്യയിലെ ഏറ്റവും പ്രജാരത്തിലുള്ള കാറിന് ഏതാണ്ട് 14% ത്തോളം ഡിസ്‌കൌണ്ട് നല്‍കുക എന്നതത്ര സമര്‍ഥമായ തീരുമാനമല്ലെന്നുമാത്രമല്ല ക്വീഡിന്റെ വരവിനെ ആദരിച്ച് മത്സരത്തില്‍ നിന്നു പിന്‍മാറുകയാണെന്നുകൂടി വ്യഖ്യാനിചേക്കാം. പുറത്തിറങ്ങി ഒരുമാസത്തിനുള്ളില്‍തന്നെ 25000 ത്തിലേറെ ബുക്കിങ്ങാണ് ക്വീഡിനു നെടാനായത്, മാരുതിയെയും ഹ്യൂണ്ടയിയെയും തലവേദനയിലഴ്‌ത്താന്‍ ഈ വിഷയം ധാരാളം.
ഇപ്പോഴത്തെ വിപണിയുടെ നല്ലൊരു പങ്ക് ഉറപ്പിച്ച ക്വീഡിന്റെ പരിമിതമായ അടിസ്ഥാനസൌകര്യങ്ങളും സര്‍വീസിങ്ങും കണക്കിലെടുത്താല്‍ ഈ നേട്ടം പ്രശംസനീയമാണ്. ഈ സെഗ്‌മെന്റിലെ ആദ്യത്തേതും എന്നാല്‍ അതിമനൊഹരവുമായ വാഹനം എന്ന നിലയില്‍ ക്വീഡ് എന്‍ട്രി ലെവല്‍ കാറുകള്‍ക്ക് പുതിയ അളവുകോല്‍ സ്രിഷ്ടിച്ചുകഴിഞ്ഞു.
0 out of 0 found this helpful