റെനൊ ഡസ്റ്റർ ഫേസ്‌ലിഫ്റ്റ് അടുത്തമാസം അവസാനത്തോടെ ലോഞ്ച് ചെയ്‌തേക്കാം!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന ് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
അടുത്തിടെ നടന്ന 2016 ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയിൽ ഫ്രഞ്ച് നിർമ്മാതാക്കളായ റെനൊ തങ്ങളുടെ ക്വിഡ് ഹാച്ച്ബാക്കിന്റെ സ്‌പെഷ്യൽ ഏഡിഷനുകൾക്കൊപ്പം 2016 ഡസ്റ്ററിന്റെ ഫേസ്‌ലിഫ്റ്റും പ്രദർശിപ്പിച്ചിരുന്നു. സെഗ്‌മെന്റിലെ മുൻനിര കോംപാക്ക്‌ട് എസ് യു വി യുടെ പ്രീമിയറായിരുന്നു ഇത്. ഡ്സറ്ററിന്റെ എ എം ടി വേർഷന്റെ വിലയിടൽ മാർച്ചിൽ നടക്കുമെന്ന് റെനോയുടെ ഒരു ഔദ്യോഗീയ വാക്‌താവ് ഇന്ത്യൻ ഓട്ടോസ് ബ്ലോഗിനോട് പറഞ്ഞു. കാര്യങ്ങളുടെ കിടപ്പനുസരിച്ച് ഡസ്റ്ററിന്റെ ഫേസ്‌ലിഫ്റ്റ് അടുത്ത മാസം അവസാനം ലോഞ്ച് ചെയ്യും.
എഞ്ചിൻ നിരയിൽ മാറ്റമുണ്ടാകില്ലെങ്കിലും ഒരു പുത്തൻ - സ്പീഡ് ഈസി ആർ എ എം ടി ഗീയർബോക്‌സുമായിട്ടായിരിക്കും വാഹനം എത്തുക. എക്‌സ്റ്റീരിയറിറ്റെയും ഇന്റീരിയറിന്റെയും പുതിയ ലുക്കാണ് മറ്റൊരു നവീകരണം.
ഈ കോംപാക്‌ട് എസ് യു വി യുടെ നിലവിലെ മോഡലിൽ ഉപയോഗിക്കുന്ന റെനോയുടെ 1.5 ലിറ്റർ 4 സിലിണ്ടർ കെ 9 കെ എഞ്ചിൻ തുടരുന്നതിനൊപ്പം 6- സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഓപ്‌ഷണലായി എത്തും. കൂടിയ 110 പി എസ് റെഞ്ച് മോഡലുകളിൽ എ എം ടി യും ഉണ്ടാകും.
സിംഗിൾ സ്ലാറ്റ് ഗ്രിൽ, നവീകരിച്ച ഹെഡ്‌ലാംപും ടെയിൽ ലൈറ്റ് ക്ലസ്റ്ററും പിന്നെ ഉൾവശത്ത് പുതിയ മീഡിയ എൻ എ വി ഇൻഫോടെയിൻമെന്റ് സിസ്റ്റവും 7 ഇഞ്ച് ഡിസ്‌പ്ലേയും ചേരുന്നതാണ് വാഹനത്തിന്റെ നവീകരണങ്ങൾ. ബ്ലൂടൂത് ടെലെഫോണി ക്രൂയിസ് കൺട്രോൾ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.
0 out of 0 found this helpful