റിയർ വീൽ ഡ്രൈവ് ലംബോർഗിനി ഹൂറോക്കിൻ എൽ എ ഓട്ടൊ ഷോയിൽ അരങ്ങേറും
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
ചെന്നൈ:
റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ റിയർ വീൽ ഡ്രൈവ് ലംബോർഗിനി ഹൂറൊക്കിൻ ലോസ് എയ്ഞ്ചൽസ് ഓട്ടോ ഷോയിൽ അരങ്ങേറും. ഒരു ആഗോള ഉൽപ്പന്നത്തിന്റെ അരങ്ങേറ്റത്തിനായി എൽ എ യിലേക്ക് ലംബോർഗിനി എല്ലാവരെയും ക്ഷണിച്ചു തുടങ്ങി, ആ ഉല്പ്പന്നം ആർ ഡബ്ല്യൂ ഡീ ഹൂറാക്കിൻ ആകാനാണ് സാധ്യത. പുറത്തുവന്ന റിപ്പോർട്ടുകൾ വെറും ഊഹാപോഹങ്ങളല്ല പകരം ഹൂറൊക്കിന്റെ മുൻഗാമിയായിരുന്ന ഗല്ലാർഡൊയ്ക്കും ഈ കാളക്കൂറ്റൻ റിയർ വീൽ ഡ്രൈവ് വേർഷൻ വാഗ്ദാനം ചെയ്തിരുന്നു എന്ന വിവരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
എൽ പി 610-4, എൽ പി 610-4 സ്പൈഡർ എന്നിങ്ങനെ ഓൾ വീൽ ഡ്രൈവ് ഓപ്ഷനുകളിൽ മാത്രമാണ് നിലവിൽ ഹൂറോക്കിൻ ലഭ്യമാകുന്നത്. 506 എൻ ടോർക്കോടുകൂടി 602 എച്ച് പി പവർ തരാൻ കഴിവുള്ള 5.2 ലിറ്റർ വി 10 എഞ്ചിനാണ് എഞ്ചിനായിരിക്കും ഇരു വാഹനങ്ങൾക്കും ശക്ത്തിയേകുക. റൂഫ്‌ഡ് വേർഷൻ 3.2 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കുമ്പോൾ സ്പൈ ഡറിന്3.4 സെക്കന്റ് ആവശ്യമാണ്.എൽ പി 620-2 സൂപ്പർ ട്രോഫിയോയുടെ രൂപത്തിൽ ട്രാക്കുകൾക്ക് വേണ്ടി മാത്രം നിലവിൽ ഒരു റിയർ വീൽ ഡ്രൈവ് ഹൂറാക്കിൻ ലഭ്യമാണ്.
ആർ ഡബ്ല്യൂ ഡി ഹൂറക്കിന് ഭാരം കുറവായതിനാൽ മറ്റ് എ ഡബ്ല്യൂ ഡി വേരിയന്റുകളേക്കാൾ ശക്ത്തിയേറിയതായിരിക്കും. ഇതിനു പിന്നാലെ ഒരു സ്പൈഡർ വേർഷനും എത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കുവേണ്ടി ഈ പേജിൽ ഇടക്കിടെ വിസിറ്റ് ചെയ്യൂ,
0 out of 0 found this helpful