റേഞ്ച് റോവർ ഇവോക്ക് ഫേസ്‌ലിഫ്റ്റ് നാളെ ലോഞ്ച് ചെയ്യാൻ തയാറെടുത്തു കഴിഞ്ഞു
നവം 18, 2015 07:23 pm sumit ലാന്റ് റോവർ റേഞ്ച് റോവർ evoque 2016-2020 ന് പ്രസിദ്ധീകരിച്ചത്
- 11 Views
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ: റെഞ്ച് റോവർ ഇവോക്കിന്റെ ഫേസ്‌ലിഫ്റ്റ് വേർഷൻ നാളെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ ലാൻഡ് റോവർ തയാറെടുക്കുന്നു. അകത്തും പുറത്തും മികച്ച ആകാരസൗന്ദര്യവുമായാണ് ഫേസ്‌ലിഫ്റ്റ് മോഡലിന്റെ വരവ്. പുതുക്കിപ്പണിത ബംബർ , വലിയ എയർ ഇൻടേക്കുകൾ, പുത്തൻ സ്റ്റൈലിലുള്ള ഗ്രിൽ, പിന്നെ പുത്തൻ സവിശേഷതകളുള്ള എൽ ഇ ഡി അഡാപ്‌ടീവ് ഹെഡ്‌ലാംപും കൂടിയാവുമ്പോൾ വാഹനപ്രേമികളെ മോഹിപ്പിക്കുന്ന വാഹനമാകുന്നു ഇത്. പുതുക്കിയ ടെയിൽഗേറ്റ് സ്പോയിലർ, എൽ ഇ ഡി ടെയിലാംപുകൾ, പിന്നെ പുത്തൻ അലോയ് കൂടി ചേരുമ്പോൾ കാഴ്ചയിൽ വാഹനം അതിന്റെ മുൻഗാമികളേക്കാൾ വളരെ വ്യത്യസ്തമാണ്. പുതിയ ഡോർ കേയ്‌സിങ്ങിനും സീറ്റുകൾക്കുമൊപ്പം 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടെയിന്മെന്റ് സിസ്റ്റം കൂടി ചേരുന്നതാണ് ഉൾവശത്തെ പരിഷ്കാരങ്ങൾ. ഇപ്പോൾ പൂർണ്ണതോതിൽ എത്തിയ വാഹനത്തിന്റെ ബുക്കിങ്ങ് കഴിഞ്ഞ മാസമാണ് ബ്രിട്ടീഷ് നിർമ്മാതാക്കൾ തുടങ്ങിയത്.
വലിയ റേഞ്ച് റോവറിനേപ്പോലെതന്നെ 2016 റേഞ്ച് റോവർ ഇവോക്കിലും അതേ ഓൾ ടേറൈൻ പ്രോഗ്രസ്സ് കൺറ്റ്രോൾ സിസ്റ്റ്മാണ് ഘടിപ്പിച്ചിരിക്കുന്നത്. മുൻഗാമികളേക്കാൾ 20 കിലോയോളം ഭാരം കുറഞ്ഞ അലൂമിനിയം ഇൻജിയം ടി ഡി 4 ടർബൊ ഡീസൽ എഞ്ചിനായിരിക്കും വാഹനത്തിന് ശക്തി പകരുക. 150 ബി എച്ച് പി 180 ബി എച്ച് പി എന്നീ രണ്ട് പവർ ഓപ്‌ഷനുകളിലായിരിക്കും വാഹനം എത്തുക, ടോപ് മോഡലുകൾക്കൊപ്പമായിരിക്കും രണ്ടാമത്തെത് വാഗ്‌ദാനം ചെയ്യുക. ഇതിനുപുറമെ 9 - സ്പീഡ് ഇസഡ് എഫ് ട്രാൻസ്മിഷനുമായെത്തുന്ന എഞ്ചിൻ 420 എൻ എം പരമാവധി ടോർക്കും പുറന്തള്ളും.