ഔദ്യോഗീയ സ്ഥിരീകരണം! പോളൊ ജി ടി ഐ ഡൽഹി ഓട്ടോ എക്‌സ്പോയിലെത്തിക്കാൻ ഫോക്‌സ്‌വാഗൺ ഇന്ത്യ ഒരുങ്ങുന്നു.
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 17 Views
- ഒരു അഭിപ്രായം എഴുതുക
ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോളോയായ പോളോ ജി ടി ഐയുടെ വരവ് ഫോക്‌സ്‌വാഗൺ ഔദ്യോഗീയമായി സ്ഥിരീകരിച്ചു, 2016 ഡൽഹി ഓട്ടോ എക്‌സ്പോയിൽ പ്രദർശിപ്പിക്കുന്ന വാഹനം വിൽപ്പനയ്‌ക്കെത്തുക വർഷാന്ത്യത്തോടെയായിരിക്കും. ഓട്ടോ എക്‌സ്പോയിലെ രണ്ടാം മാധ്യമ ദിനമായ ഫെബ്രുവരി 4 നായിരിക്കും വാഹനം പ്രദർശിപ്പിക്കുക. ചൂടൻ ഹാച്ചുകളെപ്പറ്റി പറയുകയാണെങ്കിൽ ഫിയറ്റ് ഇന്ത്യ അബാർത്ത് പൂണ്ടോയുടെ രൂപത്തിൽ മികച്ച എതിരാളിയെയാണ് ലോഞ്ച് ചെയ്‌തത്. പ്രാദേശീയമയി നിർമ്മിച്ച വാഹനം 145 കുതിരശക്‌തിയാണ് വാഗ്‌ദാനം ചെയ്യുന്നത്. മറുവശത്ത് ഫോക്‌സ്‌വാഗൺ പ്പോളോ ജി ടി ഐ കുറച്ചുകാലത്തേക്കെങ്കിലും സി ബി യു (കംപ്ലീറ്റ്ലി ബിൽഡ് യൂണിറ്റ്) ആയിട്ടായിരിക്കും എത്തുക.
നിലവിലെ പോളോയും പോളൊ ജി ടി ഐ യെയും താരതമ്യം ചെയ്യുകയാണെങ്കിൽ ജി ടി ഐ ഒരു 3 ഡോർ രൂപത്തിലായിരിക്കും വരിക. എൽ ഇ ഡി ഡേ ടൈം റണ്ണിങ്ങ് ലൈറ്റ് എൽ ഇ ഡി ഹെഡ്‌ലാംപുകൾ എന്നിവയ്‌ക്കൊപ്പം ഒരു സ്പോർട്ടിയർ ബംബറും വാഹനത്തിനുണ്ടാകും. എൽ ഇ ഡി ടെയിൽ ലാംപുകളും റ്റ്വിൻ എക്‌സോസ്റ്റുകളുമായിരിക്കും വാഹനത്തിന്റെ പിന്നിലെ പ്രത്യേകതകൾ. നിലവിലെ പോളോയുടെ ഡാഷ്ബോർഡിൽ അൽപ്പം മിനുക്കുപണികൾ നടത്ത്ഗിയായിരിക്കും ജി ടി ഐയ്ക്ക് ലഭിക്കുക. മികച്ച സീറ്റുകളും, ജി ടി ഐ ഫ്ലാറ്റ്ബോട്ടം സ്റ്റീയറിങ്ങ് വീൽ, 6.5 ഇഞ്ച്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഒപ്പം ആപ്പിൾ കാർപ്ലേ,ഗൂഗിൾ ആൻഡ്രോയിഡ് ഓട്ടോ എന്നിവയായിരിക്കും മറ്റ് പ്രത്യേകതകൾ.
ഫോക്‌സ്‌വാഗൺ പോളോ ജി ടി ഐയുടെ പ്രധാന ആകർഷണം 1.8 ലിറ്റർ ടി എസ് ഐ ടർബൊചാർജഡ് പെട്രോൾ എഞ്ചിനാണ്. 6 - സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി സംയോജിപ്പിക്കുമ്പോൾ 320 എൻ ടോീർക്കിൽ 192 പവറും 7- സ്പീഡ് ഡ്വൽ ക്ലച്ക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി സംയോജിപ്പിക്കുമ്പോൾ എൻ ടോർക്കും ഈ എഞ്ചിൻ ഉൽപ്പാദിപ്പിക്കും. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടോപ്പം 7 - സ്പീഡ് ഡ്വൽ ക്ലച്ച് ട്രാൻസ്മിഷനിലും വാഹനം എത്തുമെന്ന് ഫോക്സ്‌വാഗൺ സ്ഥിരീകരിച്ചു കഴിഞ്ഞു.
0 out of 0 found this helpful