പുതുതലമുറ കിയ സോറെന്റോ എത്തി; സിആർ‌-വിയ്ക്കും ടിഗ്വാൻ ആൾ‌സ്പേസിനും കോഡിയാക്കിനും വെല്ലുവിളിയാകും

published on ഫെബ്രുവരി 19, 2020 12:36 pm by dinesh

  • 31 Views
  • ഒരു അഭിപ്രായം എഴുതുക

2020 മാർച്ച് 3 ന് ജനീവ മോട്ടോർ ഷോയിലാണ് സോറന്റോ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക.

  • ഇന്ത്യയിലേക്കുള്ള സോറെന്റോയുടെ വരവ് ഉറപ്പായിട്ടില്ലെങ്കിലും 2021 ഓടെ എത്തിയേക്കുമെന്നാണ് സൂചന. 

  • എല്ലാ ആറ് മാസത്തിലും ഇന്ത്യയ്ക്കായി ഓരോ പുതിയ കാർ എന്നാണ് കിയയുടെ വാഗ്ദാനം.

  • സാന്റ ഫേ ഹ്യുണ്ടായ്ക്ക് എന്താണ് അതാണ് സോറെന്റോ കിയയ്ക്ക്.

  • ഇന്ത്യയിലിറങ്ങിയാൽ ഹോണ്ട സിആർ-വി, ടിഗുവാൻ ഓൾ സ്‌പേസ്, സ്‌കോഡ കോഡിയാക്, മഹീന്ദ്ര അൽതുറാസ് ജി 4, ഫോർഡ് എൻ‌ഡോവർ, ടൊയോട്ട ഫോർച്യൂണർ എന്നിവരാകും സോറെന്റോയുടെ എതിരാളികൾ. 

Next-gen Kia Sorento Unveiled; Rivals CR-V, Tiguan Allspace & Kodiaq

പുതുതലമുറ സോറെന്റോയെ അവതരിപ്പിച്ചിരിക്കുകയാണ് കിയ. 2020 മാർച്ച് 3 ന് ജനീവ മോട്ടോർ ഷോയിൽ ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുന്നോടിയായാണ് കിയ സോറെന്റോയുടെ വിശേഷങ്ങൾ പുറത്തുവിട്ടത്. അകത്തും പുറത്തും ഒരുപോലെ പുതുപുത്തൻ എസ്‌യു‌വിയായ സോറെന്റോ ഈ വർഷം അവസാനത്തോടെ യൂറോപ്യൻ വിപണിയിൽ ലഭ്യമായിത്തുടങ്ങുമെന്നാണ് സൂചന. 

മുൻ‌തലമുറ മോഡലിനെ അപേക്ഷിച്ച് മുന്നോട്ട് കുതിക്കാനായുന്ന രൂപമാണ് മുൻ‌വശത്ത് സോറെന്റോയ്ക്ക്. മുഖമുദ്രയായ ടൈഗർ നോസ് ഗ്രില്ലും, ഇരുവശത്തുമായി നീണ്ട എൽ‌ഇഡി ഹെഡ്‌ലാമ്പുകളും ഈ രൂപത്തിന് കൂടുതൽ ചന്തം നൽകുന്നു. ഡുവൻ ടോൺ ബമ്പറിൽ ബ്ലാക്ക്ഡ് ഔട്ട് സെൻ‌ട്രൽ  എയർഡാമും ഫോക്സ് സ്കിഡ് പ്ലേറ്റുകളും ഇണക്കിച്ചേർത്തിരിക്കുന്നതും കാണാം.

Next-gen Kia Sorento Unveiled; Rivals CR-V, Tiguan Allspace & Kodiaq

വശങ്ങളിലാകട്ടെ കമാനാകൃതിയിലുള്ള വീൽ ആർച്ചുകളും ഗ്ലാസ് ഏരിയക്ക് കീഴെയായി മൂർച്ചയുള്ള വരകളുമുണ്ട്. പിന്നിൽ, പുതിയ സോറന്റോയ്ക്ക് വലിയ ടെല്ലുറൈഡ് എസ്‌യുവിയോടാണ് സാമ്യം. പക്ഷേ വലിയ എസ്‌യുവിയായ ടെലുറൈഡിന്റെ സിംഗിൾ-പീസ് യൂണിറ്റിന് പകരം രണ്ട്  ടെയിൽ ലാമ്പുകളാണ് സോറെന്റോയിലുള്ളത്. 

ഡ്യുവൽ-ടോൺ ബ്ലാക്ക്-ടാൻ അപ്ഹോൾസ്റ്ററിയുള്ള സോറെന്റോയുടെ ക്യാബിൻ പ്രീമിയം അനുഭവം ഉറപ്പാക്കുന്നു. എന്നാൽ പ്രധാന ആകർഷണ കേന്ദ്രം മേഴ്സിഡസിന് സമാനമായ കണക്ടഡ് സ്ക്രീൻ സെറ്റപ്പ് തന്നെ. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള 12.3 ഇഞ്ച് യൂണിറ്റും ഇൻഫോടെയ്ന്മെന്റിനായി 10.25 ഇഞ്ച് യൂണിറ്റും ചേരുന്നതാണ് ഈ സ്ക്രീൻ. ബ്രെഷ്ഡ് അലുമിനിയം ഫിനിഷ് നൽകിയിരിക്കുന്ന ടു-പീസ് എസി വെന്റുകളും വ്യത്യസ്തമാണ്. 

Next-gen Kia Sorento Unveiled; Rivals CR-V, Tiguan Allspace & Kodiaq

പുറത്തിറങ്ങാൻ ഏതാനും ആഴ്ചകൾ മാത്രമേ ഉള്ളുവെങ്കിലും സോറെന്റോയുടെ മുഴുവൻ സവിശേഷതകളും എഞ്ചിൻ വിവരങ്ങളും കിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും സൊറെന്റോയുടെ പവർട്രെയിൻ ഓപ്ഷ്നുകൾ ഹ്യുണ്ടായുടെ സാന്റാ ഫേയ്ക്ക് സമാനമായിരിക്കുമെന്നാണ് സൂചന. സാന്റാ ഫേയാകട്ടെ ആഗോള വിപണിയിൽ ഇറങ്ങിക്കഴിഞ്ഞു. നമുക്ക് സോറെന്റോയുടെ എഞ്ചിൻ ഓപ്ഷനുകൾ പരിശോധിക്കാം. 

കൂടുതൽ വായിക്കാം: 500 കിമീ പരിധിയുള്ള പർപ്പസ് ബിൽട്ട് ഇവി 2021 ൽ പുറത്തിറക്കാൻ കിയ. 

എഞ്ചിൻ

2.0 ലിറ്റർ ടർബോ പെട്രോൾ

2.4 ലിറ്റർ പെട്രോൾ

2.0 ലിറ്റർ ഡീസൽ

2.2 ലിറ്റർ ഡീസൽ

പവർ

235PS

185PS

150P/185PS

200PS

ടോർക്ക്

352Nm

241Nm

400Nm

440Nm

ട്രാൻസ്മിഷൻ

8-സ്പീഡ് എടി AT

8-സ്പീഡ് എടി 

6 സ്പീഡ് എം‌ടി/ 8 സ്പീഡ് എ‌റ്റി 

6 സ്പീഡ് എം‌ടി/ 8 സ്പീഡ് എ‌റ്റി 

ഇന്ത്യയിൽ പ്രെട്രോൾ, ഡീസൽ പതിപ്പുകളുമായി സോറെന്റോ എത്തുമെന്ന് കരുതാം. ഇന്ത്യയിലേക്കുള്ള സോറെന്റോയുടെ വരവ് ഇതുവരെ ഉറപ്പായിട്ടില്ലെങ്കിലും 2021 ഓടെ എത്തിയേക്കുമെന്നാണ് സൂചന. എല്ലാ ആറ് മാസത്തിലും ഇന്ത്യയ്ക്കായി ഓരോ പുതിയ കാർ എന്നതാണ് കിയയുടെ വാഗ്ദദാനം എന്നതും ഈ വാദത്തിന് കരുത്തുപകരുന്നു. കിയയുടെ അടുത്ത ഇ ഇന്ത്യൻ മോഡലായ സോനെറ്റ് സബ് -4 എം എസ്‌യുവി 2020 ന്റെ രണ്ടാം പകുതിയിൽ പുറത്തിറങ്ങാനിരിക്കുകയാണ്. സ്കോഡ കോഡിയാക്, ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്‌പേസ്, ഹോണ്ട സിആർ-വി എന്നിവയ്‌ക്കൊപ്പം ബോഡി -ഓൺ-ഫ്രെയിം എസ്‌യുവികളായ ഫോർഡ് എൻ‌ഡോവർ, ടൊയോട്ട ഫോർച്യൂണർ എന്നിവയുമായിരിക്കും സോറെന്റോയുടെ എതിരാളികൾ. 

കൂടുതൽ വായിക്കാം: കിയ സോനെറ്റ് ഓട്ടോ എക്സ്പോ 2020 ൽ പ്രദർശിപ്പിച്ചു. മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായ് വേണ്യു എന്നിവ പ്രധാന എതിരാളികൾ. 

കൂടുതൽ വായിക്കാം: സി‌ആർ-വി ഓട്ടോമാറ്റിക്

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your അഭിപ്രായം

1 അഭിപ്രായം
1
M
mahesh kannan
Feb 17, 2020, 6:59:40 PM

When we can see India?

Read More...
    മറുപടി
    Write a Reply
    Read Full News

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    trendingകാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience