Login or Register വേണ്ടി
Login

മികച്ച മൈലേജ് വാഗ്ദാനവുമായി പുതിയ ഹ്യൂണ്ടായ് ഐ20; 48വി മൈൽഡ് ഹൈബ്രിഡ് ടെക്കിന് നന്ദി

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
33 Views

48വി മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ബലേനോയുടെ 12വി യൂണിറ്റിനേക്കാൾ കരുത്തും പ്രവർത്തന ക്ഷമതയുമുള്ളതാണ്.

  • 48വി മൈൽഡ് ഹൈബ്രിഡ് സിസ്റ്റം മൈലേജ് മൂന്ന് മുതൽ നാല് ശതമാനം വരെ മെച്ചപ്പെടുത്തുന്നതായി ഹ്യുണ്ടായ് അവകാശപ്പെടുന്നു.

  • ഐഡിൽ സ്റ്റാർട്ട് / സ്റ്റോപ്പ് സിസ്റ്റവും പുതിയ ഐ 20യിൽ സ്റ്റാൻഡേർഡായി ലഭിക്കും.

  • 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ഇന്ത്യ-സ്പെക്ക് ഐ 20 യ്ക്ക് ഹ്യുണ്ടായ് നൽകുന്നത്.

  • 2020 പകുതിയോടെ ഹ്യുണ്ടായ് പുതിയ ഐ20 ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.

  • പ്രധാന എതിരാളിയായ മാരുതി സുസുക്കി ബലേനോയെപ്പോലെ മൈൽഡ് ഹൈബ്രിഡ് സിസ്റ്റം സ്വന്തമാക്കി എന്നതാണ് പുതിയ ഐ20യുടെ പ്രധാന സവിശേഷത.

നിലവിലുള്ള ഐ20യിൽ നിന്നുള്ള ചുവടുമാറ്റം മാത്രമല്ല 2020 ഐ20 കൊണ്ട് ഹ്യുണ്ടായ് അർഥമാക്കുന്നത്. മറിച്ച്, ഹുഡിനടിയിലും 8വി മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ഉൾപ്പെടെ അടിമുടി പുത്തനായിട്ടാണ് ഈ പുതുതലമുറ ഐ20യുടെ വരവ്. 48വി മൈൽഡ് ഹൈബ്രിഡ് സിസ്റ്റം വില കൂടിയ കാറുകളിൽ ഉപയോഗിക്കുന്ന 12വി യൂണിറ്റിനേക്കാൾ കരുത്തും പ്രവർത്തന ക്ഷമതയുമുള്ളതാണ്. 48 വി സിസ്റ്റത്തിൽ കാര്യക്ഷമത വർദ്ധിപ്പിക്കാനായി സ്റ്റാർട്ടർ ജനറേറ്ററുള്ള ഒരു ഇലക്ട്രിക് മോട്ടോർ ഇണക്കിച്ചേർത്തിരിക്കുന്നു. ഡ്രൈവബിലിറ്റി മെച്ചപ്പെടുത്തുന്നതിനായി ഒരു മൈൽഡ് ടോർക്ക് അസിസ്റ്റും ഈ സിസ്റ്റം ഉറപ്പാക്കുന്നു.

48 വി യൂണിറ്റിന് 1.0 ലിറ്റർ ടി-ജിഡിഐ, 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ എന്നീ രണ്ട് ഓപ്ഷനുകനിൽ ലഭിക്കും. 100 പിഎസ്, 120 പിഎസ് എന്നിവയാണ് നിലവിൽ ലഭ്യമായ കരുത്ത്. മൈൽഡ് ഹൈബ്രിഡിന് ഇന്ധനക്ഷമത വർദ്ധിപ്പിക്കാനും മലിനീകരണം മൂന്ന് മുതൽ നാല് ശതമാനം വരെ കുറയ്ക്കാനും കഴിയുമെന്ന് ഹ്യൂണ്ടായ് അവകാശപ്പെടുന്നു. ഇതിന് തെളിവായി മൈൽഡ് ഹൈബ്രിഡ് ടെക് ഇല്ലാതെ 120 പി‌എസ് 1.0 ലിറ്ററുള്ള ഇന്ത്യ-സ്പെക്ക് ഹ്യുണ്ടായ് വെണ്യുവിൽ 18.15 കിലോമീറ്റർ (എം‌ടി) / 18.27 കിലോമീറ്റർ (ഡിസിടി) എ‌ആർ‌എ‌ഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലഭിക്കുന്നു. അതേസമയം ഓറയിലുള്ള ഇതേ എഞ്ചിന്റെ 100 പിഎസ് പതിപ്പ് ലിറ്ററിന് 20.5 കിലോമീറ്റർ മൈലേജ് നൽകുന്നു.

ട്രാൻസ്മിഷൻ ഓപ്ഷ്നുകളുടെ കാര്യമെടുത്താൽ 6 സ്പീഡ് മാ‍നുവൽ ട്രാൻസ്മിഷൻ, 7 സ്പീഡ് ഡുവൽ ക്ലച്ച് ട്രാൻസ്മിഷൻ എന്നിവയാണ് പുതിയ ഐ20യിലുണ്ടാവുക. ഇതിന്റെ ആഗോള മോഡലിലും ഐഡിൽ എഞ്ചിൻ ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ് സ്റ്റാൻഡേർഡായി ലഭിക്കും. ടാറ്റ ആൽട്രോസ് പെട്രൊൾ, ബലനോ എന്നിവയിൽ ലഭ്യമായ പ്രധാന സവിഷേതകളിൽ ഒന്നാണ് മൈൽഫ് ഹൈബ്രിഡ് സിസ്റ്റം.

ഇന്ത്യയിൽ പുതിയ ഐ20യ്ക്കും വെണ്യൂവിനും ഒരേ പവർട്രെയിനുകൾ ആകാനാണ് സാധ്യത. 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ഹ്യുണ്ടായ് നൽകുക. ഇതിൽ ഡീസൽ മോട്ടോർ ഒഴികെയുള്ള രണ്ട് പെട്രോൾ എഞ്ചിനുകൾ യൂറോപ്യൻ വിപണിയിലും സാന്നിധ്യം അറിയിക്കും.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ ഹ്യുണ്ടായുടെ തുറപ്പുചീട്ടാണ് ഐ20. പുതു തലമുറ ഐ20യും ഈ വിജയഗാഥ ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ്. മൂന്നാം തലമുറയിൽപ്പെട്ട ഈ ഐ20 2020 പകുതിയോടെ വിപണിയിലെത്തുമെന്നാണ് സൂചന. എന്നാൽ മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ഇന്ത്യാ-സ്പെക്ക് മോഡലിൽ ലഭ്യമാക്കുന്നതിനെക്കുറിച്ച് ഹ്യുണ്ടായ് ഇനിയും ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. 2020 പകുതിയോടെ വിപണിയിൽ എത്തുമ്പോൾ മൂന്നാം തലമുറ ഐ20യുടെ ആരംഭവില 5.7 ലക്ഷത്തിൽ തുടങ്ങാനാണ് സാധ്യത,

എന്നിരുന്നാലും, ഒരു ക്ലീൻ സാങ്കേതികവിദ്യയെന്ന് വിശേഷിപ്പിക്കാവുന്ന മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ഐ20യിൽ അവതരിപ്പിക്കുന്നതിന് വിപണിയുടെ സമ്മർദവും ഒരു കാരണമാണ്. ഐ20യുടെ കടുത്ത എതിരാളിയായ ബലെനോ ഇതിനകം തന്നെ 12വി മൈൽഡ് ഹൈബ്രിഡ് സിസ്റ്റം നൽകുന്ന ലിറ്ററിന് 23.87 കിമീ എന്ന മൈലേജുമായാണ് നിരത്തിലിറങ്ങുന്നത്. കൂടാതെ കരുത്തരായ ഹൈബ്രിഡ് മോഡലുകൾ അവതരിപ്പിച്ച് വിപണി പിടിക്കാൻ കച്ച മുറുക്കുന്ന മാരുതിയെ പിടിച്ചുകെട്ടാനും ഉടൻ പ്രാബല്യത്തിലാകുന്ന സി‌എ‌എഫ്‌ഇ (കോർപ്പറേറ്റ് ആവറേജ് ഫുവൽ എഫിഷൻസി) നിബന്ധകൾ പാലിക്കാനും ഇതിലൂടെ ഹ്യുണ്ടായ് ലക്ഷ്യമിടുന്നു. സി‌എ‌എഫ്‌ഇ നിബന്ധനകൾ അനുസരിച്ച് ഒരു കാർ നിർമ്മാതാവിന്റെ മൊത്തം വാഹന ശ്രേണിയ്ക്ക് ഇനി മുതൽ ഒരു ശരാശരി മൈലേജ് നിലവാരം ഉറപ്പാക്കേണ്ടി വരും. 2022 ഓടെ പ്രാബല്യത്തിലാകുന്ന ഈ നിബന്ധനകൾ വാഹനനിർമാണ മേഖലയുടെ കാർബൺ ബഹിർഗമനം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

കൂടുതൽ വായിക്കാം: എലൈറ്റ് ഐ20 ഓൺ റോഡ് പ്രൈസ

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് ഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.6.23 - 10.19 ലക്ഷം*
പുതിയ വേരിയന്റ്
Rs.4.70 - 6.45 ലക്ഷം*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
ഇലക്ട്രിക്ക്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ