Login or Register വേണ്ടി
Login

5 ജി കോക്ക്പിറ്റ് ഉള്ള വിഷൻ ഐ മൾട്ടി പർപ്പസ് വെഹിക്കിളുമായി ഓട്ടോ എക്സ്പോ 2020ൽ എം.ജി യെത്തും

<തിയതി> <ഉടമയുടെപേര്> പ്രകാരം പരിഷ്‌ക്കരിച്ചു

ആദ്യമായി പങ്കെടുക്കാൻ പോകുന്ന ഇന്ത്യൻ ഓട്ടോ ഷോയിൽ പല വിഭാഗങ്ങളിലുള്ള കാറുകൾ കമ്പനി എത്തിക്കും

  • എം.ജി വിഷൻ ഐ ഓട്ടോണോമസ് കൺസെപ്റ്റ് കാർ(സ്ക്രീൻ ഇല്ലാത്ത 5 ജി സ്മാർട്ട് കോക്ക്പിറ്റ് ഉള്ളത്)

  • 2019ലെ ഷാങ്ങ്ഹായ് ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച വിഷൻ ഐ.

  • ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ ആദ്യമായിട്ടാണ് എം.ജി എത്തുന്നത്.

  • 14 മോഡലുകൾ കമ്പനി പ്രദർശിപ്പിക്കും.

  • ക്ലാസിക് മോഡലുകൾ,ഇലക്ട്രിക്ക് വെഹിക്കിളുകൾ, ഇപ്പോഴുള്ള മോഡലുകൾ, ഭാവിയിൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന കൺസെപ്റ്റ് മോഡലുകൾ എന്നിവ പ്രദർശിപ്പിക്കും.

ഇന്ത്യൻ കാർ വിപണിയെ ലക്ഷ്യം വെച്ചുകൊണ്ട് എം.ജി മോട്ടോർ അവതരിപ്പിക്കുന്ന എസ്.യു.വികൾക്കൊപ്പം മറ്റ് വ്യത്യസ്ത മോഡൽകാറുകളും ഓട്ടോ എക്സ്പോയിൽ ഉണ്ടാകും. വിവിധ വിഭാഗങ്ങളിലായി 14 മോഡലുകൾ പ്രദർശിപ്പിക്കും.

ആദ്യമായിട്ടാണ് എം.ജി മോട്ടോർ ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ എത്തുന്നത്. ഹെക്ടർ എസ്‌.യു.വിയുടെ വിജയത്തിനും വരാൻ പോകുന്ന സെഡ് എസ് ഇ.വിയോടുള്ള കാർ പ്രേമികളുടെ താല്പര്യവും മുൻനിർത്തിയാണ് കമ്പനി മേളയ്‌ക്കെത്തുന്നത്. പ്രദർശനത്തിൽ എത്തുന്ന 14 മോഡലുകളിൽ ക്ലാസിക് ബ്രിട്ടീഷ് മോഡൽ മുതൽ അത്യാധുനിക ഇലക്ട്രിക്ക്, ഓട്ടോണോമസ് മോഡലുകൾ വരെ ഉണ്ടാകും. എസ്‌.യു.വിക്കൊപ്പം ഹാച്ച്ബാക്കുകൾ,എം.പി.വികൾ,സെഡാനുകൾ എന്നിവയും പ്രദർശിപ്പിക്കും.ടാറ്റ ഗ്രാവിറ്റാസിനെതിരെ മത്സരം കാഴ്ച വയ്ക്കുന്ന എം.ജി ഹെക്ടർ 6 സീറ്റർ,മാക്സസ് ഡി 90, എം.ജി സെഡ് എസ്,ബൗജൻ ആർ.എസ് 3 എന്നിവയും ഉണ്ടാകും.

ഇതും വായിക്കൂ: ഓട്ടോ എക്സ്പോ 2020ൽ എം.ജി മോട്ടോറിന്റെ എസ്‌.യു.വികൾ കാണാൻ തയാറാകൂ.

ഷോയിൽ പ്രധാന താരം വിഷൻ ഐ ആയിരിക്കും എന്ന് ഉറപ്പിക്കാം. 2019 ഷാങ്ങ്ഹായ് ഓട്ടോ എക്സ്പോയിലാണ് ഈ കാർ റോവേ എന്ന പേരിൽ ആദ്യമായി അവതരിപ്പിച്ചത്. എം.പി.വി പോലുള്ള സ്റ്റൈലിങ്ങും എസ്‌.യു.വി പോലുള്ള ഗ്രൗണ്ട് ക്ലിയറൻസും 4 പേർക്ക് സുഖകരമായ യാത്രക്ക് അനുയോജ്യവുമായ തരത്തിലുമായിരുന്നു ആ കാർ. സ്ക്രീൻ ഇല്ലാത്ത 5 ജി കോക്ക്പിറ്റ് പ്രധാന സവിശേഷതയാണ്. മികച്ച ഇന്ററാക്ടിവ് യൂസർ എക്സ്പീരിയൻസ് നൽകാൻ ഇതിനാകും. ഹെക്ടറിന്റെ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം ഇപ്പോൾ തന്നെ 5 ജി റെഡിയാണ്.

ഇപ്പോൾ ഇന്ത്യയിൽ എസ്‌.യു.വികൾ ഇറക്കുന്നതിൽ മാത്രമാണ് എം.ജി ശ്രദ്ധ കൊടുക്കുന്നത്. 2021 വരെ കമ്പനി ഇക്കാര്യം മാത്രമായിരിക്കും ഇന്ത്യൻ കാർ വിപണിയിൽ ഉന്നം വയ്ക്കുക.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.13.99 - 24.89 ലക്ഷം*
പുതിയ വേരിയന്റ്
Rs.15.50 - 27.25 ലക്ഷം*
പുതിയ വേരിയന്റ്
Rs.15 - 26.50 ലക്ഷം*
പുതിയ വേരിയന്റ്
ഇലക്ട്രിക്ക്
Rs.48.90 - 54.90 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ