മെക്‌സിക്കൊ ഫോക്സ്വ ാഗണ് $8.9 മില്ല്യൺ പിഴ ചുമത്തി
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 15 Views
- ഒരു അഭിപ്രായം എഴുതുക
പുകമറ വിവാദം തീർന്നുവെന്ന് ഞാൻ വിജാരിച്ചിട്ട് അധികം നാളായിട്ടില്ല. എന്നാൽ മെക്‌സിക്കോ ഫോക്‌സ്‌വാഗണ് ഒരു പുതിയ പ്രശ്‌നവുമായി എത്തിക്കഴിഞ്ഞു. മലിനീകരണത്തിന്റെ പേരിൽ $8.9 മില്ല്യണാണ് ഈ വടക്കേ അമേരിക്കൻ രാജ്യം ഫോക്‌വാഗണ് ചുമത്തിയിരിക്കുന്നത്.
മലിനീകരണത്തിന്റെയും ശബ്‌ദനിയന്ത്രണത്തിന്റെയും അംഗീകാരമില്ലാതെ 45,000 വാഹനങ്ങൾ വിറ്റഴിച്ചതിനാണ് പിഴ. ഔഡി, സീറ്റ്, പോർഷെ, ബെൻലി തുടങ്ങിയവയുടെ 2016 ലെ എല്ലാ മോഡലുകളും ഇതിൽ പെടും. ഇതിന് ഉത്തരവാദിത്തമുള്ള ഓഫീസ് ഓഫ് എൺവിറോൺമെന്റൽ പ്രൊട്ടക്‌ഷൻ ആണ് പിഴ ചുമത്തിയത്.
മലിനീകരണം കണ്ടു പിടിക്കുവാനുള്ള ഉപകരണത്തിൽ കൃത്രിമം കാണിച്ചതിന് വലിയ വിവാദത്തിൽ പെട്ടിരിക്കുകയായിരുന്നു ഫോക്‌സ്‌വാഗൺ. യു എസ്സിൽ ഒരു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർദ്ധികളുടെ സംഘമാണ് ഇത് ആദ്യം കണ്ടു പിടിച്ചത്. തുടർന്നു നടത്തിയ അന്യോഷണത്തിൻൽ വാഹനം നിരത്തിലെത്തുമ്പോൾ അനുവദിനീയമായ അളവിനേക്കാൾ 40 ഇരട്ടിയോളം മലിനീകരണം നടത്തുന്നുവെന്നാണ് തെളിഞ്ഞത്. യു എസ്സിൽ മുഴുവനായും ഒരുപാട് കേസുകൾ ഇതിനോടകം തന്നെ കമ്പനിക്കെതിരായി എത്തിയിരുന്നു. ഫോക്‌സ്‌വാഗണിന്റെ ഉയർന്ന മനേജ്മെന്റിന് ഇതിനെപ്പറ്റി അറിവില്ലായിരുന്നെന്ന് പറയുമ്പോഴും കമ്പനിയുടെ മുൻ സി ഇ ഒ ശ്രി. മാർട്ടിൻ വിങ്കേർട്ടണ് ഇതിനെപ്പറ്റി 2014 ൽ തന്നെ അറിവുണ്ടായിരുന്നെന്ന് അഭ്യൂഹമുണ്ട്. തെറ്റാണെന്ന് തെളിഞ്ഞു കഴിഞ്ഞാൽ ഏതാണ്ട് $20 ബില്ല്യണോളം കമ്പനിക്ക് ഈ വകുപ്പിൽ പിഴ നൽകേണ്ടി വരും.
ഈ വിഷയത്തിൽ ഇന്ത്യയിൽ കാര്യമായ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല, അത്ര കടുത്തതല്ലാത്ത നമ്മുടെമലിനീകരണ നിയന്ത്രണ നിയമങ്ങളാവാം കാരണം. കമ്പനി തിരിച്ചു വരാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് വിൽപ്പനയിലുള്ള നഷ്ട്ടം 15 % ൽ നിന്ന് ഒരു മാസത്തിനുീൽ 2% ആക്കി കുറയ്‌ക്കുവാൻ അവർക്ക് കഴിഞ്ഞു. കൂടാതെ അടുത്തിടെ അവരുടെ ജനുവരിയിലെ അന 3.7 % ഉയരുകയും ചെയ്‌തു.
0 out of 0 found this helpful