മെഴ്സിഡെസ് - ബെൻസ് ഇന്ത്യ പലവിധ ഓർഗനൈസേഷനൽ മാറ്റങ്ങൽ പ്രഖ്യാപിച്ചു
ന്യൂ ഡൽഹി : മെഴ്സിഡെസ് - ബെൻസ് ഇന്ത്യ ആഫറ്റർ സെയിൽസ് ഡിവിഷൻ, മാർക്കറ്റിങ്ങ് കമ്മ്യൂണിക്കേഷൻസ്, സി ആർ എം ഡിവിഷനുകളിൽ പലവിധ കീ ഓർഗനൈസേഷനൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു.
ആഫറ്റർ സെയിൽസ് ഡിവിഷന്റെ ഇപ്പോളത്തെ ചുമതലയുള്ള ദേവ്ദുത്ത ചാന്തവർക്കർ ആയിരിക്കും ദുബായി ബേസിഡായിട്ടുള്ള മെഴ്സിഡെസ്- ബെൻസ് മിഡിൽ ഈസ്റ്റിന്റെ മുഖ്യ ആൾ.
രാജ്യത്തെ ജർമ്മൻ കാർമേക്കറിന്റെ ആഫറ്റർ സെയിൽസ് റിട്ടെയിൽ ട്രെയിനിങ്ങ് ഫംങ്ങഷൻസിന്റെ ഹെഡായി ഇപ്പോഴത്തെ മാർക്കറ്റിങ്ങ് സി ആർ എമ്മിന്റെ വൈസ് പ്രസിഡന്റായ സന്തോഷ് ഐയ്യർ പ്രമോട്ട് ചെയ്യപ്പെട്ടു.
മാറ്റങ്ങളെപ്പറ്റി വിലയിരുത്തവെ , എം ഡി സി ഇ ഒ ആയ റോളൻഡ് ഫോൾഗർ ഇങ്ങനെ പറയുകയുണ്ടായി, “ ലോക വ്യാപകമായി ജീവനക്കാർക്ക് പുതിയ ചുമതലകളും അതുപോലെ നൂതനമായ അവസരങ്ങളും കൊടുക്കാൻ കഴിയുന്നതിൽ തന്നെ മെഴ്സിഡെസ് ബെൻസിനു അഭിമാനമുണ്ട്. ഈ സമീപനം ജീവനക്കാരുടെ ഉള്ളിലുള്ള കഴിവിനെ പുതിയ അവസരങ്ങൾ നല്കി പ്രമോട്ട് ചെയ്തു കൊണ്ട് അവരുടെ മേന്മ തെളിയിക്കാൻ മാത്രമല്ലാ കമ്പനിയുടെ എല്ലാ തലത്തിലുമുള്ള വലിയ ഗുണകരമായ വളർച്ചയ്ക്കും സഹായിക്കും കൂടാതെ മറ്റുള്ളവർക്കും ഇതൊരു പ്രചോദനമാവും.”
മുകളിൽ പറഞ്ഞിരിക്കുന്ന നിയമനങ്ങൾക്ക് പുറമെ, മാർക്കറ്റിങ്ങ് സി ആർ എമ്മും കോർപറേറ്റ് കമ്മ്യൂണിക്കേഷൻ ഫംങ്ങഷൻസും ഇപ്പോൾ വിഭജിക്കപ്പെട്ടു, മാനേജിങ്ങ് ഡയറക്ടർക്കും സി ഇ ഓയ്ക്കും റിപ്പോർട്ട് ചെയ്യുന്നത് തുടരും. ബ്രാൻഡിന് വേണ്ടി കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് ഫംങ്ങഷൻസിനെ ശേഖർ ദാസ് ചൗദരി നയിക്കും. ഇവന്റ് കമ്മ്യൂണിക്കേഷൻസ് ഡിവിഷന്റെ ഇപ്പോഴത്തെ ഹെഡായ അമിത് തീറ്റി മാർക്കറ്റിംങ്ങ് സി ആർ എം ഫംങ്ങഷൻസും കൈകാര്യം ചെയ്യും.
എല്ലാ നിയമനങ്ങളും പുതു വർഷം മുതൽ നിലവിൽ വരും