മെഴ്‌സിഡസ് ബെൻസ് ജിഎൽസി കൂപ്പെ ഇതാ എത്തി; 62.70 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം!
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ഫെയ്‌സ്ലിഫ്റ്റിന് ബിഎസ്6 പെട്രോൾ, ഡീസൽ എഞ്ചിനുകൾ ലഭിക്കുമെങ്കിലും എഎംജി വേരിയന്റുകൾ ഇപ്പോൾ ഉണ്ടാകില്ല എന്നത് കല്ലുകടിയായേക്കും.
-
ജിഎൽസി ഫെയ്‌സ്‌ലിഫ്റ്റ് 2019 ഡിസംബർ 3 നാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.
-
ജിഎൽസി 300, ജിഎൽസി 300 ഡി എന്നീ രണ്ട് വേരിയന്റുകളിൽ ജിഎൽസി കൂപ്പെ ലഭ്യമാണ്.
-
എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും പുതുതായി രൂപകൽപ്പന ചെയ്ത 19 ഇഞ്ച് അലോയ് വീലുകളുമാണ് പുതിയ സവിശേഷതകളിൽ പ്രധാനം.
-
2.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് (258 പിഎസ് / 370 എൻഎം), 2.0 ലിറ്റർ ഡീസൽ (245 പിഎസ് / 500 എൻഎം) എന്നീ രണ്ട് ബിഎസ് 6 എഞ്ചിനുകളുമായാണ് ജിഎൽസി കൂപ്പെയുടെ വരവ്.
-
മെഴ്‌സിഡസിന്റെ മിഡ്-സൈസ് എസ്‌യുവിയായ കൂപ്പെ ബിഎംഡബ്ല്യു എക്‌സ് 4, ലെക്‌സസ് എൻഎക്സ് എന്നിവയോടാണ് കൊമ്പുകോർക്കുക.
പ്രമുഖ ജർമ്മൻ കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസ് ഫെയ്‌സ്‌ലിഫ്റ്റഡ് ജിഎൽസി കൂപ്പെ ഇന്ത്യയിൽ അവതരിപ്പിച്ചു. ജിഎൽസി 300, ജിഎൽസി 300 ഡി എന്നീ രണ്ട് വേരിയന്റുകളിൽ കൂപ്പെ ലഭ്യമാണ്. വില യഥാക്രമം 62.70 ലക്ഷം, 63.70 ലക്ഷം രൂപ വീതം. (എക്സ്-ഷോറൂം പാൻ-ഇന്ത്യ).
പുതിയ മൾട്ടിബീം എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും, 19 ഇഞ്ച് പുതിയ അലോയ് വീലുകൾ, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രിൽ, ചെറുതായി മാറ്റം വരുത്തിയ ബമ്പറുകൾ എന്നിവയാണ് ഫെയ്‌സ്‌ലിഫ്റ്റഡ് ജിഎൽസി കൂപ്പെയിലെ പ്രധാന മാറ്റങ്ങൾ. മെഴ്‌സിഡസ് മി കണക്റ്റ്, എംബിയുഎക്സ് ഡിജിറ്റൽ അസിസ്റ്റന്റ് ടെക് എന്നിവ വേറേയും. അഞ്ച് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും അവ തെരഞ്ഞെടുക്കാൻ ഒരു ഡ്രൈവ് മോഡ് സെലക്ടറും കൂപ്പെയിലുണ്ട്. ഇക്കോ, കംഫർട്ട്,ഇൻഡിവിജ്വൽ, സ്പോർട്ട്, സ്പോർട്ട് + എന്നിവയാണ് ഡ്രൈവിംഗ് മോഡുകൾ.
64 ആംബിയന്റ് ലൈറ്റിംഗ് കളർ ഓപ്ഷനുകളും 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ജിഎൽസി കൂപ്പെയുടെ അപ്ഡേറ്റുകളിൽപ്പെടുന്നു. സ്റ്റാൻഡേർഡ് ജിഎൽസിയിൽ നിന്ന് കൂപ്പെയുടെ ഇന്റീരിയറിനെ വേറിട്ടു നിർത്തുന്ന പ്രധാന കാര്യം മറ്റ് മെഴ്‌സിഡസ് ബെൻസ് മോഡലുകളിൽ കാണുന്ന പുതിയ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്. ഫെയ്‌സ്‌ലിഫ്റ്റഡ് ജിഎൽസി കൂപ്പെയിലെ സുരക്ഷാ സവിശേഷതകൾ ഏഴ് എയർബാഗുകൾ, പാർക്കിംഗ് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ എന്നിവയാണ്.
ബിഎസ്6 കംപ്ലയിന്റ് പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് ഈ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. 2.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് 258 പിഎസ് പവറും 370 എൻഎം ടോർക്കും നൽകുമ്പോൾ 2.0 ലിറ്റ
ർ ഡീസൽ എഞ്ചിൻ 245 പിഎസും 500 എൻഎമ്മും ഉല്ല്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. രണ്ട് എഞ്ചിനുകളും 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഗിയർബോകസുമായി ഇണക്കിച്ചേർത്തിരിക്കുന്നു. രണ്ട് വേരിയന്റുകളിലും സ്റ്റാൻഡേർഡായി 4മാറ്റിക് ഓൾ-വീൽ ഡ്രൈവ് (എഡബ്ല്യുഡി) ഡ്രൈവ്ട്രെയിനുമുണ്ട്. എന്നാൽ ഖേദകരമെന്ന് പറയട്ടെ 3.0 ലിറ്റർ വി 6 ബൈടർബോ പെട്രോൾ മോട്ടോർ കരുത്തുപകരുന്ന എഎംജി വേരിയന്റ് നിലവിൽ ഇന്ത്യയിൽ ലഭ്യമല്ല.
കൂടുതൽ വായിക്കാം: മെഴ്‌സിഡസ് ബെൻസ് ജിഎൽസി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു; വില 52.75 ലക്ഷം രൂപ
പുതിയ ജിഎൽസി കൂപ്പെയുടെ വില 62.70 ലക്ഷം മുതൽ 63.70 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം, പാൻ-ഇന്ത്യ), ഇത് 2019 ഡിസംബറിൽ പുറത്തിറങ്ങിയ ഫെയ്‌സ്‌ലിഫ്റ്റഡ് ജിഎൽസിയെക്കാൾ വിലയേറിയതാണ്. ബിഎംഡബ്ല്യു എക്സ് 4, ഓഡി ക്യു 5, ലെക്സസ് എൻഎക്സ്, പോർഷെ മകാൻ എന്നിവയായിരിക്കും കൂപ്പെയുടെ പ്രധാന എതിരാളികൾ.
കൂടുതൽ വായിക്കാം: മെഴ്‌സിഡസ് ബെൻസ് ജിഎൽസി കൂപ്പെ ഓൺ റോഡ് പ്രൈസ്.