മെഴ്‌സിഡസ് പുതിയ സി - ക്ലാസ്സ് കാബ്രിയോലെറ്റ് ടീസ് ചെയ്‌തു.
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
പുതിയ സി - ക്ലാസ്സ് കാബ്രിയോലെറ്റിന്റെ രൂപരേഖ മെഴ്‌സിഡസ് ടീസ് ചെയ്‌തു. ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയ്‌ക്ക് ശേഷം വാഹന നിർമ്മാണ മേഘലയിലെ അടുത്ത വലിയ പരിപാടി മാർച്ച് 1, 2016 മുതൽ തുടങ്ങുന്ന ജനീവ മോട്ടോർ ഷോയാണ്. ഒട്ടേറെ വാഹന നിർമ്മാതാക്കൾ പുതിയ മോഡലുകൾ അവതരിപ്പിക്കുന്ന ഓട്ടോ ഷോയിൽ ഈ ജർമ്മൻ നിർമ്മാതാക്കളും പതിവ് തെറ്റിക്കില്ല. ആദ്യമായാണ് ഈ എൻട്രി ലെവൽ സെഡാൻ റൂഫിലാതെ അവതരിപ്പിക്കുന്നത്.
സി ക്ലാസ്സ് കൂപ്പിനെ അടിസ്ഥാനമാക്കി നിർമ്മിച്ച വാഹനം കാഴ്‌ചയിലും വലിപ്പത്തിലും ഏതാണ്ടതിന് സമാനമാണ്. ഭാരം കുറയ്‌ക്കുവാൻ വേണ്ടി ഒരു ഫാബ്രിക് റൂഫ് ആയിരിക്കും വാഹനത്തിനുണ്ടാകുക. ബൂട്ടിലേക്ക് മടക്കി വയ്‌ക്കവുന്ന നിലയിലായിരിക്കും റൂഫ്, ഫാബ്രിക് ഫോൾഡ് അധിക സ്ഥലവും കളയില്ല. എം ബി യുടെ എയർകാർസെഫ് ഹീറ്റിങ്ങ്, എയർകാപ് എയർ ഡിഫ്ലെക്‌ഷൻ സംവിധാനം എന്നിവയും വാഹനത്തിനുണ്ടാകും. ഇന്റീരിയറും 3 ഡോർ സി - ക്ലാസ്സിനെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിനർത്ഥം വാഹനത്തിന് ഡ്രൈവറിനും മുൻനിരയിലെ യാത്രകാരനും ഒരു 4 വേ ലംബർ സപ്പോർട്ട്, 6 സി എം വരെ മാനുവൽ സീറ്റ് കുഷ്യൻ അഡ്‌ജസ്റ്റ്മെന്റ് സംവിധാനവും ഉണ്ടെന്നാണ്. കറുത്ത 3 സ്പോക് മൾട്ടി ഫങ്ങ്ഷൻ സ്റ്റീയറിങ്ങ് വീലിനൊപ്പം ( ഗീയർ ഷിഫ്‌റ്റ് പാഡിലുകൾ ( ഓട്ടോ ട്രാൻസ്മിഷൻ മാത്രം), മൾട്ടി ടച്ച് കൺട്രോൾ ഉള്ള ടച്ച്പാഡ് ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും ഇന്റീരിയറിലെ മറ്റ് പ്രത്യേകതകളാണ്.
കൂപ്പിൽ നിന്ന് തന്നെ ഞ്ചിനുകളും കടമെടുക്കുവാനാണ് സാധ്യത. 160/200 ബി എച്ചി കരുത്ത് തരുന്ന 2,143 സി സി 4 സിലിണ്ടർ ഡീസൽ എഞ്ചിൻ, 180 ബി എച്ചി കരുത്ത് തരുന്ന 1,991 സി സി 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ എന്നിവയായിർക്കും എഞ്ചിനുകൾ. 6 സ്‌പീഡ് മാനുവൽ ട്രാൻസ്‌മിഷനോടൊപ്പം ഓപ്‌ഷണലായി 9 ജി ട്രോണിക് പ്ലസ് 9 - സ്‌പീഡ് ഓട്ടോമാറ്റിക് ഓപ്‌ഷണലായി ഉണ്ടാകും. മെഴ്‌സിഡസിന്റെ സ്റ്റാളിനു മുന്നിൽ ഉണ്ടാകുന്ന വാഹനം ഔഡി എ 4 കൺവേർട്ടബിളുമായിട്ടായിരിക്കും മത്സരിക്കുക.