മെഴ്‌സിഡസ് സി ക്ലാസ്സ് കാബ്രിയോലറ്റ് 2016 ജനീവ ഓട്ടോ ഷോയ്‌ക്ക് മുൻപേ ടീസ് ചെയ്‌തു
published on ഫെബ്രുവരി 19, 2016 04:46 pm by അഭിജിത് വേണ്ടി
- 28 കാഴ്ചകൾ
- ഒരു അഭിപ്രായം എഴുതുക
ജർമ്മൻ നിർമ്മാതാക്കൾ മെഴ്‌സിഡസ് ബെൻസ് സി ക്ലാസ്സ് കാബ്രിയോലറ്റ് ടീസ് ചെയ്‌തു. നിർമ്മാതക്കളുടെ എം ആർ എ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന വാഹനം ജെനീവ ഓട്ടോ ഷോയിലൂടെ അരങ്ങേറാൻ ഒരുങ്ങുകയാണ്. ചിത്രത്തിൽ വാഹനത്തിന്റെ ടെയിൽ ലാംപ് വ്യക്‌തമാണ്, വാഹ്നത്തിന്റെ മൂത്ത സഹോദരി എസ് ക്ലാസ്സ് കാബ്രിയോലറ്റിനെ അടിസ്ഥാനമാക്കി നിർമ്മിച്ചതുപോലെയാണ് ടെയിൽ ലാംപുകൾ, കൂടാതെ സി - ക്ലാസ്സ് കൂപെയോടും സാദൃശ്യമുണ്ട്. എസ് ല്കാസ്സ് കാബ്രിയോലറ്റിനെപ്പോലെ സി ക്ലാസ്സിന്റെ ഈ വേർഷനും ഈ വർഷം അവസാനത്തോടെയൊ 2017 ആദ്യമോ ഇന്ത്യയിൽ എത്തിയേക്കും.
ടീസറിന് മുൻപ് വാഹനത്തിന്റെ സ്കെച്ചും നിർമ്മാതാക്കൾ പുറത്തു വിട്ടിരുന്നു, അതിൽ കൂടുതൽ പ്രധാന വിവരങ്ങൾ വ്യക്‌തമാണ്.
രണ്ട് ഡോർ ഉള്ള വാഹനമായതിനാൽ സി - ക്ലാസ്സ് കൂപ്പെയെപ്പോലെയുള്ള വാഹനം ആയിരിക്കും ഇത്. എങ്കിലും കട്ടികുറഞ്ഞ കൺവേർട്ടബിൾ ടോപ്പ് ഇതിനെ വ്യത്യസ്‌തമാക്കും. കറുപ്പ്, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങലിൽ കൺവേർട്ടബിൾ ടോപ് വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാഴ്‌ചയ്‌ക്കു പുറമെ എഞ്ചിൻ ഓപ്‌ഷനുകളിലും സി ക്ലാസ്സ് കൂപ്പെയുമായി സാമ്യമുണ്ടാകും. വാഹന പ്രേമികൾക്കായി ഒരു എ എം ജി വേർഷനും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. 503 ബി എച്ച് പി പവർ തരുന്ന 4.0 ലിറ്റർ വി 8 എഞ്ചിനായിരിക്കും എ എം ജി വേർഷനിലുണ്ടാകുക.
സി 43 4മാറ്റിക് കൂപെ, വി ക്ലാസ്സ് എക്‌സ്‌ക്ലൂസ്സീവ്, ബ്രാബസ് ട്യൂൺഡ് കാർ എന്നിങ്ങനെ മറ്റ് ചില വാഹനങ്ങളും മെഴ്‌സിഡസ് ജനീവയിൽ പ്രദർശിപ്പിക്കും. പിന്നെ എസ് 63 കാബ്രിയോലറ്റ്, എസ് എൽ സി ക്ലാസ്സ് (ഒരു സ്‌പോർട്ട്സ്റ്റർ), എസ് എൽ ക്ലാസ്സ്, ഇ ക്ലാസ്സ് എന്നിങ്ങനെ പോകുന്നു നീണ്ട നിര. 37 വാഹനങ്ങൾ അടങ്ങുന്ന മെഴ്‌സിഡസിന്റെ നീട നിരയിൽപ്പെടുന്നവയാണ് ഈ വാഹനങ്ങൾ. കാറുകൾ 2016 മാർച്ച് 1 ന് ആയിരിക്കും പ്രദർശിപ്പിക്കുക.
- Renew Mercedes-Benz New C-Class 1997-2022 Car Insurance - Save Upto 75%* with Best Insurance Plans - (InsuranceDekho.com)
- Best Health Insurance Plans - Compare & Save Big! - (InsuranceDekho.com)
0 out of 0 found this helpful