മാരുതി വിറ്റാറ ബ്രെസ്സയുടെ എല്ലാ വേരിയന്റുകളുടെയും സവിശേഷതകൾ പുറത്തായി
ജനുവരി 29, 2016 02:38 pm manish മാരുതി വിറ്റാര ബ്രെസ്സ 2016-2020 ന് പ്രസിദ്ധീകരിച്ചത്
- 15 Views
- ഒരു അഭിപ്രായം എഴുതുക
മാരുതിയുടെ പുറത്തിറങ്ങാനിരിക്കുന്ന വാഹനമായ വിറ്റാറ ബ്രെസ്സ ഒരുപാട് അഭ്യൂഹങ്ങൾ ഉണ്ടാക്കുന്നുണ്ട് അടുത്തകാലത്തായി. ഓട്ടേറെ സവിശേഷതകളുമായെത്തുന്ന കമ്പനിയുടെ ലക്ഷ്വറി പ്രീമിയം വാഹനങ്ങൾ മാത്രം വിൽക്കുന്ന നെക്‌സ ഡീലർഷിപ് വഴിയായിരിക്കും വാഹനം വിറ്റഴിക്കുക. അടുത്തിടെ ഈ വാഹനത്തിന്റെ ഒരു വേരിയന്റിന്റെയും വിശതമായ വിവരങ്ങൾ ചോർന്നിരുന്നു. വിറ്റാറ ബ്രെസ്സ ഇന്ത്യയിൽ ഡീസൽ വേരിയന്റിൽ മാത്രമെ എത്തു എന്നും പെട്രോൾ വേരിയന്റുകൾ കയറ്റുമതിക്ക് മാത്രമേ ഉപയോഗിക്കാൻ സാധ്യതയുള്ളുവെന്നും പുറത്തായ വിവരങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വഹന നിർമ്മാതാക്കളുടെ കോംപാക്‌ട് എസ് യു വിയിൽ നമുക്കായ് എന്തൊക്കെ വാഗ്‌ദാനങ്ങളുണ്ടെന്ന് നോക്കാം.
മുകളിലത്തെ ഷീറ്റിൽ പറഞ്ഞിരിക്കുന്നതുപോലെ വിറ്റാര ബ്രെസ്സ്യുടെ ഒറ്റ വേരിയന്റും മൈൽഡ് ഹൈബ്രിഡ് റ്റെക്‌നോളജിയുമായെത്തില്ല.സ്റ്റാൻഡേർഡ് വേരിയന്റുകളായ എൽ ഡി ഐ, വി ഡി ഐ, ഇസഡ് ഡി ഐ, എസഡ് ഡി ഐ + എന്നിവയ്ക്കൊപ്പം ഓപ്‌ഷണൽ വേരിയന്റുകളായ എൽ ഡി ഐ (ഒ), വി ഡി ഐ (ഒ) കൂടി ചേർന്ന് 6 വേരിയന്റുകളാവും വാഹനത്തിനുണ്ടാകുക. 15 ഇഞ്ച് അലോയ് വീലുകൾ, ഡ്വൽ ഫ്രണ്ട് എയർ ബാഗുകൾ, ഇന്റഗ്രേറ്റഡ് ടേൺ ഇൻഡികേറ്റേഴ്‌സ് അടങ്ങിയ ബംബർ, സ്പീഡ് സെൻസിറ്റിറ്റീവ് ഡോർ ലോക്ക്, ഫ്രണ്ട് പവർ വിൻഡോകൾ, മാനുവൽ എ സി, ബ്ലൂ ടൂത് കണക്‌ടിവിറ്റ്യുള്ള സണ്ട് സിസ്റ്റം, ടിറ്റ്ല് സ്റ്റീയറിങ്ങ് പാഴ്‌സൽ ട്രേ, ഡ്രൈവർ ഫൂട്ട്‌റെസ്റ്റ്, കറുത്ത ഡോർ ഹാൻഡിലുകൾ, മാനുവൽ രാത്രി/പകൽ ഐ ആർ വി എം എന്നീ സവിശേഷതകൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ആയിരിക്കും.
കാലങ്ങളായി ഉപയോഗിച്ച് തെളിഞ്ഞ ഫിയറ്റ് നിർമ്മിക്കുന്ന 1.3 ലിറ്റർ ഡി ഡീ ഐ എസ് എഞ്ചിനായിരിക്കും വാഹനത്തിലുപയോഗിക്കുക. വാഹനത്തിന്റെ ബോഡി ഭാരം കുറച്ചാണ് നിർമ്മിച്ചിരിക്കുന്നതെങ്കിൽ. 90 പി എസ് പവർ തരാൻ ശേഷിയുള്ള എഞ്ചിൻ ഫോർഡ് ഇക്കോ സ്‌പോർട്ട്, മഹിന്ദ്ര ടി യു വി 300 എന്നിവയ്‌ക്കൊപ്പം മത്സരിക്കാൻ സഹായിക്കും. ഗ്രേറ്റർ നോയിഡയിൽ നടക്കാനിരിക്കുന്ന ഇന്ത്യൻ ഓട്ടോ എക്‌സ്പോയിലായിരിക്കും മാരുതി വിറ്റാറ ബ്രെസ്സ ലോഞ്ച് ചെയ്യുക.