മാരുതി ഫ്യൂച്ചറോ-ഇ-കൺസെപ്റ്റ് കാർ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചു
ഫ്യൂച്ചറോ ഇ കൺസെപ്റ്റിലൂടെ ഭാവിയിൽ മാരുതിയുടെ കാർ ഡിസൈൻ എങ്ങനെ ഉണ്ടാകും എന്നതിന്റെ സൂചന നൽകുകയാണ് കമ്പനി.
-
ഫ്യൂച്ചറോ ഇ, ഒരു 4 സീറ്റർ ഇലക്ട്രിക്ക് കൂപ്പേയ്-എസ്.യു.വിയാണ്.
-
നീലയും ഐവറിയും നിറത്തിലുള്ള ഇന്റീരിയർ തീം ആണ് ഈ കാറിന് നൽകിയിരിക്കുന്നത്. ഡാഷ്ബോർഡ് മുഴുവൻ നിറയുന്ന രീതിയിൽ വീതിയേറിയ സ്‌ക്രീനുകളും കാണാം.
-
ഒരു ഡിസൈൻ പഠനം എന്ന നിലയ്ക്കാണ് ഈ കൺസെപ്റ്റ് കാർ പ്രദർശിപ്പിച്ചതെങ്കിലും ഇതൊരു പ്രൊഡക്ഷൻ മോഡലായി ഭാവിയിൽ ഇറക്കാനും സാധ്യതയുണ്ട്.
ഓട്ടോ എക്സ്പോ 2020 ൽ, മാരുതി തങ്ങളുടെ ഫ്യൂച്ചറോ ഇ കോൺസെപ്റ്റ് കാർ പ്രദർശിപ്പിച്ചു. ഒരു കൂപ്പേയ് ലുക്കാണ് ഈ കാറിന്. ലെറ്റ്.ദാറ്റ്.സിങ്ക്.ഇൻ എന്ന പേരിന് കുറച്ച് മാസങ്ങൾക്ക് മുൻപ് കമ്പനി കോപ്പി റൈറ്റിന് അപേക്ഷിച്ചിരുന്നു. ഓട്ടോ എക്സ്പോ 2018ൽ പ്രദർശിപ്പിച്ച ഫ്യൂച്ചർ എസ് ക്രോസ്സ് ഓവർ കൺസെപ്റ്റ് പോലെയാകും ഇതും എന്നാണ് കരുതിയിരുന്നത്.
മാരുതി സുസുകിയിൽ ഇൻ ഹൌസ് ആയി ഡിസൈൻ ചെയ്ത കാറാണ് ഇത്. ഭാവിയിൽ മാരുതി വാഹനങ്ങളുടെ ഡിസൈൻ എങ്ങനെ ആയിരിക്കും എന്നതിന്റെ സൂചനയാണ് ഫ്യൂച്ചറോ ഇ എന്നാണ് കമ്പനി പറയുന്നത്.
ഇന്റീരിയറിൽ മിനിമലിസം ആണ് പിന്തുടർന്നിരിക്കുന്നത്. നീലയും ഐവറിയും ഇടകലർന്ന ലേ ഔട്ടാണുള്ളത്. ഡാഷ്ബോർഡിൽ വീതിയേറിയ സ്‌ക്രീനുകളും പലവിധ കോൺട്രോളുകളും നൽകിയിരിക്കുന്നു. സ്റ്റീയറിങ്ങിനും ഭാവിയെ മുൻകൂട്ടി കണ്ടുള്ള ഡിസൈൻ ആണ്. ഒരു സ്പേസ് ഷിപ്പിന്റെ സ്റ്റീയറിങ് ആണെന്ന് നമ്മൾ തെറ്റിദ്ധരിച്ചു പോകും.
ഫ്യൂച്ചറോ ഇ യിൽ 4 സീറ്റ് മാത്രമേ ഉള്ളൂ. മുൻപിലുള്ള രണ്ട് സീറ്റുകൾ വട്ടത്തിൽ തിരിയും. പിറകിലുള്ള യാത്രക്കാരെ നോക്കി ഇരിക്കാനും പറ്റും. ഓട്ടോണോമസ് ടെക് ഉപയോഗിക്കുമ്പോൾ ഡ്രൈവർക്ക് വേണമെങ്കിൽ ഈ സംവിധാനം ഉപയോഗിക്കാം!
ഫ്യൂച്ചറോ ഇ കൺസെപ്റ്റ് കാർ, ഭാവിയിൽ ഒരു ഇലക്ട്രിക് മോഡൽ ആയി ഇറങ്ങാൻ സാധ്യതയുണ്ട്. കൺസെപ്റ്റ് കാർ പോലെ തന്നെയുള്ള മോഡൽ ആണെങ്കിൽ അതൊരു വലിയ സർപ്രൈസ് തന്നെയായിരിക്കും. ഫ്യുച്ചർ എസ് കൺസെപ്റ്റ് കാർ എസ് പ്രെസ്സോ ആയി വന്നില്ലേ? മാരുതി, ടാറ്റയിൽ നിന്ന് കുറച്ച് ഡിസൈൻ പ്രചോദനം നേടേണ്ടി ഇരിക്കുന്നു!
Write your Comment on Maruti futuro-e
When launched in India it will have a five seater option