മാരുതി സ്വിഫ്റ്റിന്റെ ഗ്ളോറി എഡിഷന്‍ 5.28 ലക്ഷം രൂപയ്ക്ക് അവതരിപ്പിച്ചു.
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 15 അഭിപ്രായങ്ങൾ
- ഒരു അഭിപ്രായം എഴുതുക
ആഘോഷക്കാലം എത്തുന്നതോടെ നമുക്കിടയിലേക്ക് പുത്തന്‍ വാഹനങളും അവയുടെ സ്പെഷല്‍ എഡിഷനുകളും കൂട്ടത്തൊടെ എത്തുന്നത് സര്‍വ്വസാധാരണമാണ്. സ്വിഫ്റ്റിന്റെ പുതിയ ലിമിറ്റഡ് ഗ്ളൊറി എഡിഷന്‍ അവതരിപ്പിച്ചുകൊണ്ട് മാരുതിയും അവസാനം ഇക്കൂട്ടത്തില്‍ ചേര്‍ന്നു. യാന്ത്രികമായി ഇപ്പൊള്‍ നിരത്തിലോടുന്ന സ്വിഫ്റ്റിനു സമാനമായ വാഹനം മുഴുനീളത്തില്‍ റേസിങ് സ്റ്റ്രിപ് കൊണ്ടലങ്കരിച്ചിട്ടുണ്ട്. കെ സീരീസിലെ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും ഉപയൊഗിച്ചായിരിക്കും വാഹനം നിരത്തില്‍ വീര്യം കാട്ടുക. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനായിരിക്കും ഏന്‍ജിനുകളില്‍ ഉപയൊഗിക്കുക.
ആദ്യം അവതരിപ്പിച്ചപ്പൊള്‍ മിനി കൂപ്പറുമായിട്ടാണ് സ്വിഫ്റ്റിനെ താരതമ്യം ചെയ്തിരുനുന്നത്, എന്നാല്‍ കണ്ണഞ്ചിപ്പിക്കുന്ന റേസിങ് സ്ട്രിപ്പുകളുടെയും നിറവിന്യാസങളുടെയും കൂട്ടിചേര്‍ക്കലോടുകൂടി ഇപ്പോളതിനെ അനുസ്മരിക്കുന്നു. കൂടതെ ഒരു റിയര്‍ സ്പോയിലര്‍കൂടി പുത്തന്‍ സ്പെഷല്‍ എഡിഷനില്‍ കൂട്ടിച്ചേര്‍ത്തിട്ടിണ്ട്. വാഹനത്തിന്റെ ഒഴുക്കുള്ള രൂപകല്പ്പനയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി കറുത്ത നിറത്തിലാണ് സി പില്ലേഴ് പെയ്ന്റ് ചെയ്തിരിക്കുന്നത്. താരതമ്മ്യേന വ്യത്യസ്തമായ ചുവന്ന മേല്ക്കൂരക്കൊപ്പം ചുവപ്പ് നിറത്തിലുള്ള സ്റ്റിക്കറുകളും, പിന്നെ സൈഡ് സ്കര്‍ട്ടുകളും വിങ് മിററും കൂടി ചെരുന്നതാണ് മറ്റുകൂട്ടിച്ചെര്‍ക്കലുകള്‍. "ഫോര്‍ ദ പ്ലേയര്‍" ഫോര്‍ ദോസ് ഹു കീപ് ദ ബാള്‍ റണ്ണിങ്" എന്ന ടാഗ്‌ലൈനോടും കൂടിയാണ് വാഹനം എത്തുന്നത്.
ബ്ബ്ളൂടൂത്ത് കണക്ടിവിറ്റി, റിയര്‍ വ്യൂ ക്യാമറയൊടുകൂടിയ റിവേഴ്സ് പാർക്കിങ് അസിസ്റ്റ്, കറുപ്പും ചുവപ്പും ഇടകലര്‍ത്തി ഒരുക്കിയ തുണികൊണ്ട് പൊതിഞ്ഞ സീറ്റുകള്‍, സ്റ്റിയറിങ്‌വളയം, ഗിയർ കവർ എന്നിവയ്ക്കൊപ്പം പുതിയ തറവിരി എന്നിവയാണ് കാറിന്റെ ഉള്‍ഭാഗത്തെ സവിശേഷതകള്‍. വി ഡി ഐ, വി എക്സ് ഐ ട്രിമ്മുകളില്‍ ഗ്ളോറി എഡിഷന്‍ ലഭ്യമാകുന്നതായിരിക്കും. വി ഡി ഐ ഗ്ളോറി എഡിഷനില്‍ ബ്രേക്ക് അസ്സിസ്റ്റും ഇ ബി ഡിയൊഡുകൂടിയ എ ബി എസ്സും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സ്വിഫ്റ്റ് ഗ്ളോറി എഡിഷന് മോടികൂട്ടാന്‍ അലോയ് വീലുകളോ എയര്‍ ബാഗുകളോ ഉണ്ടാകില്ലെന്ന കാര്യംകൂടി എതാണ്ടുറപ്പയിക്കഴിഞ്ഞു.
മാരുതി സുസുകി സ്വിഫ്റ്റ് ഗ്ളോറി എഡിഷന്‍ വിശദാംശങള്‍:
- വേരിയന്റുകള്‍: വി എക്സ് ഐ ; വി ഡി ഐ
- വില: 5.28 ലക്ഷം രൂപ(വി എക്സ് ഐ); 6.19 ലക്ഷം രൂപ(വി ഡി ഐ)
- എന്‍ജിന്‍: 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ ; 1.3 മള്‍ടി ജെറ്റ് ഡീസല്‍
- പവര്‍: 6000 ആര്‍ പി എമ്മില്‍ 83.11 ബി എച് പി (വി എക്സ് ഐ) ; 4000 ആര്‍ പി എമ്മില്‍ 73.94 ബി എച് പി (വി ഡി ഐ)
- ടോര്‍ക്: 4000 ആര്‍ പി എമ്മില്‍ 115 എന്‍ എം (വി എക്സ് ഐ) ; 2000 ആര്‍ പി എമ്മില്‍ 190 എന്‍ എം (വി ഡി ഐ)
- മൈലേജ്: ലിറ്ററിന് 20.4 കി മി(പെട്രോള്‍) ; ലിറ്ററിന് 25.2 കി മി(ഡീസല്‍)