മാരുതി ജിംനി Vs മഹീന്ദ്ര ഥാർ - വില പരിശോധിക്കാം
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 23 Views
- ഒരു അഭിപ്രായം എഴുതുക
ഒന്ന് കുടുംബസൗഹൃദ പെട്രോൾ-പവർഡ് ഓഫ്-റോഡറാണെങ്കിൽ, മറ്റൊന്ന് വലുതും കൂടുതൽ പ്രീമിയവും ഡീസൽ ഓപ്ഷൻ ലഭിക്കുന്നതുമാണ്!
മാരുതി ജിംനിയുടെ വിലകൾ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്, ഇത് 12.74 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത് (എക്സ്-ഷോറൂം ഡൽഹി). അതിന്റെ നേരിട്ടുള്ള, മുഖ്യ എതിരാളി മഹീന്ദ്ര ഥാർ ആണെന്ന് പറയേണ്ടതില്ലല്ലോ. സബ്‌കോംപാക്റ്റ് ഓഫ്-റോഡറുകളാകുക എന്ന അവരുടെ പ്രധാന ഉദ്ദേശ്യത്തിൽ ഇരുവരും വളരെ സാമ്യതയുള്ളവരാണെങ്കിലും, അവർ വളരെ വ്യത്യസ്‌തമായ വഴികളിൽ ആണിത് തുടരുന്നത്, അവയുടെ വിലകൾ അത് പ്രതിഫലിപ്പിക്കുന്നുണ്ട്.
ജിംനി 4WD സ്റ്റാൻഡേർഡായുള്ള, പെട്രോൾ മാത്രമുള്ള ഉൽപ്പന്നമായതിനാൽ, ഥാറിന്റെ പെട്രോളിൽ പ്രവർത്തിക്കുന്ന 4WD വേരിയന്റുകളുമായി മാത്രമേ ഞങ്ങൾ അതിന്റെ വില താരതമ്യം ചെയ്യുകയുള്ളു. അക്കങ്ങൾ എങ്ങനെയെന്ന് നൽകിയിട്ടുള്ളതെന്ന് നോക്കാം:
വില വിവരം
മാനുവൽ വേരിയന്റുകൾ
മാരുതി ജിംനി |
മഹീന്ദ്ര ഥാർ |
സെറ്റ MT - 12.74 ലക്ഷം രൂപ |
|
ആൽഫ MT - 13.69 ലക്ഷം രൂപ |
AX (O) പെട്രോൾ MT സോഫ്റ്റ് ടോപ്പ് - 13.87 ലക്ഷം രൂപ |
LX പെട്രോൾ MT ഹാർഡ് ടോപ്പ് - 14.56 ലക്ഷം രൂപ |
-
ജിംനിയുടെ പ്രാരംഭ വില ഥാറിനേക്കാൾ ഒരു ലക്ഷത്തോളം കുറവാണ്. അതിന്റെ ടോപ്പ്-സ്പെക്ക് പെട്രോൾ-MT ഓപ്ഷനും മഹീന്ദ്രയേക്കാൾ താങ്ങാനാവുന്നതാണ്, അതേസമയം കൂടുതൽ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്.
-
5-ഡോർ ജിംനിയുടെ സെറ്റ വേരിയന്റിൽ ആറ് എയർബാഗുകൾ, ESP, ഹിൽ ഹോൾഡ് ആൻഡ് ഡിസന്റ് കൺട്രോൾ, ഒരു പിൻ ക്യാമറ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
-
ഒരു ഥാർ AX(O) പെട്രോൾ-MT-യിൽ കുറഞ്ഞ വിലയ്ക്ക്, 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് AC, പുഷ് ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്, അലോയ് വീലുകൾ, LED ലൈറ്റിംഗ്, ക്രൂയിസ് കൺട്രോൾ എന്നിവ ജിംനി ആൽഫ വാഗ്ദാനം ചെയ്യുന്നു. താരതമ്യപ്പെടുത്തുമ്പോൾ, ഥാറിൽ അടിസ്ഥാനകാര്യങ്ങൾ ലഭിക്കുന്നു: ഡ്യുവൽ എയർബാഗുകൾ, സ്റ്റീൽ വീലുകൾ, മാനുവൽ AC, സെൻട്രൽ ലോക്കിംഗ്.
-
ടോപ്പ്-സ്പെക്ക് ഥാർ LX-ൽ പോലും താരതമ്യേന ചെറിയ സെൻട്രൽ ഡിസ്‌പ്ലേ, മാനുവൽ AC, രണ്ട് എയർബാഗുകൾ, ഹാലൊജൻ ഹെഡ്‌ലൈറ്റുകൾ എന്നിവ ലഭിക്കുന്നു.
ഇതും വായിക്കുക: മാരുതി ജിംനി vs മഹീന്ദ്ര ഥാർ: ചിത്രങ്ങളുടെ താരതമ്യത്തിൽ
-
തീർച്ചയായും, ബോണറ്റിന് കീഴിൽ എന്തായിരിക്കുമെന്ന കാര്യമുണ്ട്. മാരുതിയുടെ സ്റ്റേബിളിൽ നിന്നുള്ള പരിചിതമായ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ജിംനിയിൽ ലഭിക്കുന്നത്, 5-സ്പീഡ് മാനുവലിൽ വന്ന് 105PS, 134Nm ഉത്പാദിപ്പിക്കുന്നു. അതേസമയം, ഥാർ അതിന്റെ 2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് 6-സ്പീഡ് മാനുവലിൽ നൽകി 152PS, 320Nm ഉത്പാദിപ്പിക്കുന്നു.
-
മറ്റൊരു വ്യതിരിക്തമായ ഘടകം പ്രായോഗികതയാണ്, അത് ജിംനിയിൽ കൂടുതൽ മികച്ചതാണ്. ഥാറിൽ നിന്ന് വ്യത്യസ്തമായി ഇതിന് ശരിയായ ബൂട്ടും പിൻ സീറ്റുകളിലേക്ക് സമർപ്പിതമായ ആക്‌സസും ഉണ്ട്, ഇത് കുടുംബാധിഷ്ഠിതമായി വാങ്ങുന്നവർക്ക് ജിംനി സാധ്യമായ ഒരു ചോയ്സ് ആക്കിമാറ്റുന്നു. എന്നിരുന്നാലും, രണ്ടും ഔദ്യോഗികമായി നാല് സീറ്ററുകളായി പട്ടികപ്പെടുത്തിയിട്ടുണ്ട്.
-
ഥാർ ഉപയോഗിച്ച്, നിങ്ങൾക്ക് ഒരു കോമ്പോസിറ്റ് ഹാർഡ് ടോപ്പ്, കൺവേർട്ടിബിൾ സോഫ്റ്റ് ടോപ്പ് റൂഫ് എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കാം. ഒരു ഫിക്സഡ് മെറ്റൽ റൂഫ് ഡിസൈനിലാണ് ജിംനി വരുന്നത്.
-
SUV, ഓഫ് റോഡർ പ്രേമികളെ കൂടുതൽ ആകർഷിക്കുന്ന ഡീസൽ പവർട്രെയിൻ ഓപ്‌ഷൻ ഉണ്ടെന്നതാണ് ഥാർ വാങ്ങുന്നവരുടെ മറ്റൊരു നേട്ടം. 14.44 ലക്ഷം രൂപ മുതലാണ് ഡീസൽ വേരിയന്റുകളുടെ വില.
-
4WD-ക്ക് മുൻഗണന നൽകുന്നില്ലെങ്കിൽ, പിൻ വീൽ ഡ്രൈവ്ട്രെയിനിനൊപ്പമുള്ള മഹീന്ദ്ര ഥാർ കൂടുതൽ താങ്ങാനാവുന്ന ഒരു ബദലാണ്. നിങ്ങൾക്ക് ഒരു ഡീസൽ പവർട്രെയിൻ ഓപ്ഷനും ലഭിക്കും, കൂടാതെ എൻട്രി ലെവൽ AX (O) RWD ഡീസൽ 10.54 ലക്ഷം രൂപയിൽ നിന്നാണ് തുടങ്ങുന്നത്, ജിംനിയേക്കാൾ വില 2.20 ലക്ഷം രൂപ കുറവാണിത്.
ഓട്ടോമാറ്റിക് വേരിയന്റുകൾ
മാരുതി ജിംനി |
മഹീന്ദ്ര ഥാർ |
സെറ്റ AT - 13.94 ലക്ഷം രൂപ |
- |
ആൽഫ AT - 14.89 ലക്ഷം രൂപ |
- |
- |
LX കൺവെർട്ടബിൾ സോഫ്റ്റ് ടോപ്പ് - 16.02 ലക്ഷം രൂപ |
LX ഹാർഡ് ടോപ്പ് - 16.10 ലക്ഷം രൂപ |
-
പെട്രോൾ-ഓട്ടോമാറ്റിക് പവർട്രെയിനിനൊപ്പമുള്ള ടോപ്പ്-സ്പെക്ക് ഥാർ LX മാത്രമാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. തൽഫലമായി, ഇതിന് ടോപ്പ്-സ്പെക്ക് പെട്രോൾ-AT ജിംനിയെക്കാൾ 1.13 ലക്ഷം രൂപ വില കൂടുതലാണ്. അതേസമയം, അടിസ്ഥാന സ്‌പെക് ജിംനി പെട്രോൾ-AT കൂടുതൽ താങ്ങാനാവുന്ന വിലയാണുള്ളത്, 2.08 ലക്ഷം രൂപ മാർജിനിൽ ഇത് വരുന്നു.
-
ജിംനി ഇപ്പോഴും ഥാറിനേക്കാൾ ഫീച്ചറുകളാൽ സമ്പന്നമായതാണ്, എന്നാൽ മാരുതിയുടെ 4-സ്പീഡ് ഓട്ടോയുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാമത്തേതിനാണ് 6-സ്പീഡ് ടോർക്ക് കൺവെർട്ടറുള്ള മികച്ച പവർട്രെയിൻ ഉള്ളത്.
-
ഇവിടെയും, 13.49 ലക്ഷം രൂപയ്ക്ക്, ജിംനിയേക്കാൾ താങ്ങാനാവുന്ന രൂപത്തിൽ പെട്രോൾ-AT സഹിതം ഥാർ RWD ഓപ്ഷനുമുണ്ട്. ഥാർ ഡീസൽ-ഓട്ടോമാറ്റിക് വേരിയന്റുകളെ സംബന്ധിച്ചിടത്തോളം, അവ കൂടുതൽ ചെലവേറിയതും 16.68 ലക്ഷം രൂപ മുതൽ വിലയുള്ളതുമാണ്.
മൊത്തത്തിൽ, മഹീന്ദ്ര ഥാറിനേക്കാൾ താങ്ങാനാവുന്നതും പ്രായോഗികമായ പെട്രോളിൽ പ്രവർത്തിക്കുന്ന 4x4 ഓഫ്-റോഡറുമാണ് മാരുതി ജിംനി. കൺവേർട്ടിബിൾ സോഫ്റ്റ് ടോപ്പും കൂടുതൽ പെർഫോമൻസും ഡീസൽ എഞ്ചിനും ഉള്ള ചോയ്സ് വേണമെങ്കിൽ, ഥാർ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
(എല്ലാ വിലകളും എക്സ്-ഷോറൂം ആണ്)
ഇവിടെ കൂടുതൽ വായിക്കുക: ജിംനി ഓട്ടോമാറ്റിക്
0 out of 0 found this helpful