ബലീനോയുടെ ആദ്യത്തെ ബാച്ച് മാരുതി ജപ്പാനിലേക്ക് കയറ്റി അയക്കുന്നു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 21 Views
- ഒരു അഭിപ്രായം എഴുതുക
ഒരു പുതിയ വഴിത്തിരിവിലെത്തി നിൽക്കുകയാണ് മാരുതി ബലീനൊ. കാർദേഖോയിൽ നേരത്തെ റിപ്പോർട്ട് ചെയ്‌തത് പ്രകാരം ഈ ഇന്ത്യൻ കാരെ നിർമ്മാതാക്കൾ ഗുജറാത്തിൽനിന്ന് 1,800 യൂണിറ്റ് വരുന്ന ഒരു ബാച്ച് കയറ്റി അയച്ചു. അടുത്ത്മാസത്തോടെ വാഹനം ജപ്പാനിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യൻ വാഹന നിർമ്മാതാക്കൾ നിർമ്മിച്ച ഒരു വാഹനം ഇതാദ്യമായാണ് ജപ്പാനിലേക്ക് കയറ്റി അയക്കുന്നത്.
ആഭ്യന്തര വിപണിയിൽ വാഹനം വൻ വിജയമായിരുന്നു സെഗ്‌മെന്റിലെ മറ്റ് പ്രമുഖരെയെല്ലാം വളരെ പെട്ടെന്നാണിത് പിൻതള്ളിയത്. വിൽപ്പനയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഹ്യൂണ്ടായ് സി 20 യെ 2015 ഡിസംബ്ബറിൽ മറികടന്ന് ഒന്നാം സ്‌ഥാനം കൈവരിച്ചിരുന്നു. വാഹനത്തിന് വേണ്ടി മികച്ച പദ്ധതികളാണ് കമ്പനിക്കുള്ളത്, യൂറോപ്പിലേക്ക് കയറ്റി അയക്കുന്നതും കമ്പനിയുടെ ആലോചനയിലുണ്ട്. ശക്‌തികുറഞ്ഞ എഞ്ചിനു പകരമായി ബലീനോ ബൂസ്റ്റർ ജെറ്റ് വേരിയന്റ് നടന്നു കൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്പോയിൽ അവതരിപ്പിച്ചിരുന്നു. ടർബോ ചാർജ് ചെയ്‌ത 1.0 ലിറ്റർ എഞ്ചിൻ 110 കുതിര ശക്‌തിയാണ് പുറന്തള്ളുക. പുതിയ മോഡലിന്റെ ടോർക്കും വർദ്ധിപ്പിച്ചിട്ടുണ്ട്.
“ ‘മേക്ക് ഇൻ ഇന്ത്യ’ യുടെ വിജയ കഥയായിരിക്കും ബലീനോ കൂടാതെ മാരുതി സുസുകിയുടെ നിർമ്മാണ ബേസ് എന്ന നിലയിലും ഇന്ത്യ വളരെ ശ്രദ്ധനേടും” സുസുകി മോട്ടോർ കോർപറേഷന്റെ പ്രസിഡന്റ് ടി. സുസുകി നടന്നു കൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ പറഞ്ഞു.
നിലവിൽ രണ്ട് എഞ്ചിനുകളുമായാണ് വാഹനം എത്തുന്നത് 1.3 ലിറ്റർ ഡീസൽ എഞ്ചിൻ 190 എൻ എം പരമാവധി ടോർക്കിൽ 74 ബി എച്ച് പി പവറും 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 115 എൻ എം ടോർക്കിൽ 83 ബി എച്ച് പി പവറും പുറന്തള്ളും.