Login or Register വേണ്ടി
Login

Maruti eVX Electric SUV വീണ്ടും ഇന്ത്യയിലെത്തിയതായി ക്യാമറക്കണ്ണുകളില്‍!

published on നവം 23, 2023 10:15 pm by shreyash for മാരുതി ഇവിഎക്സ്

ഇന്ത്യയിലെ മാരുതിയുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് ഓഫറായ മാരുതി eVX 2025-ഓടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

  • മാരുതി eVX ടെസ്റ്റ് മ്യൂൾ ഒരു EV ചാർജിംഗ് സ്റ്റേഷനിലാണ് കണ്ടെത്തിയത്.

  • ഏറ്റവും പുതിയ സ്പൈ ഷോട്ടുകളിൽ വശവും പിൻഭാഗവും മാത്രമേ കാണാനാകൂ, എന്നാൽ കനത്ത ആവരണം പുതിയതായി ഒന്നും വെളിപ്പെടുത്തുന്നില്ല.

  • മുമ്പത്തെ സ്പൈ ഷോട്ടിനെ അടിസ്ഥാനമാക്കി, eVX-ൽ 360-ഡിഗ്രി ക്യാമറയും ഉണ്ടാകും.

  • 550 കിലോമീറ്റർ ക്ലെയിം ചെയ്ത റേഞ്ച് വാഗ്ദാനം ചെയ്തെത്തുന്ന 60 kWh ബാറ്ററി പാക്കാണ് eVX ഉപയോഗിക്കുന്നത്.

  • 25 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നു.

ജനുവരിയിൽ 2023 ഓട്ടോ എക്‌സ്‌പോയിൽ ഒരു പുതിയ കോൺസെപ്റ്റ് എന്ന നിലയിൽ അരങ്ങേറ്റം കുറിച്ച മാരുതി eVX, ഒരു പ്രൊഡക്ഷൻ-റെഡി മോഡലായി മാറുന്നതിലേക്ക് ആവശ്യമായ ശക്തമായ മുന്നേറ്റം നടത്തുന്നതായി നമുക്ക് പരിഗണിക്കാം. വാഹന നിർമ്മാതാവ് ഈ ഇലക്ട്രിക് SUVയുടെ പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്, കൂടാതെ മാരുതി eVX ടെസ്റ്റ് മ്യൂളിന്റെ പുതിയ ചില സ്പൈ ചിത്രങ്ങൾ കൂടി ഞങ്ങളുടെ പക്കലുണ്ട്.

നന്നായി മറച്ചിട്ടുണ്ട് എങ്കിൽ തന്നെയും, ഒരു ചാർജിംഗ് സ്റ്റേഷനിൽ ചാർജുചെയ്യുമ്പോഴാണ് മാരുതി eVX-ന്റെ ടെസ്റ്റ് മ്യൂൾ കണ്ടെത്തിയത്. ടെസ്റ്റ് മ്യൂളിൽ 10-സ്‌പോക്ക് അലോയ് വീലുകളും പിന്നിൽ താൽക്കാലിക ടെയിൽലൈറ്റുകളും ഫീച്ചർ ചെയ്യുന്നതായി കാണപ്പെട്ടു. ഒരു താൽക്കാലിക ഹെഡ്‌ലൈറ്റ് സജ്ജീകരണത്തോടൊപ്പം അതിന്റെ ഫേഷ്യയുടെ ഒരു ചെറിയ ദൃശ്യവും ഞങ്ങൾക്ക് ലഭിച്ചു. eVX-ൽ 360-ഡിഗ്രി ക്യാമറ ഉണ്ടായിരിക്കുമെന്ന് മുൻപ് ലഭിച്ച ദൃശ്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.

ഇതും കാണൂ: ടാറ്റ കർവ്വ് ഒരിക്കൽ കൂടി ടെസ്റ്റ് ചെയ്യുമ്പോൾ

ഇത് ഉള്ളിൽ നിന്ന് എങ്ങനെ കാണപ്പെടുന്നു

ഇന്ത്യ-സ്പെക്ക് മാരുതി eVX ന്റെ ഇന്റീരിയർ ഇതുവരെ കാണാനായിട്ടില്ല , എന്നാൽ സുസുക്കി കൺസെപ്റ്റിന്റെ വികസിപ്പിച്ച പതിപ്പിന്റെ ക്യാബിൻ ഡിസൈൻ വെളിപ്പെടുത്തി. ഇന്റഗ്രേറ്റഡ് ഡിസ്‌പ്ലേ സെറ്റപ്പ് (ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും), ലംബമായി വിന്യസിച്ചിരിക്കുന്ന AC വെന്റ് ഡിസൈൻ, നുകം പോലെയുള്ള പ്രത്യേകമായ 2-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡ്രൈവ് മോഡ് സെലക്ടറായി പ്രവർത്തിക്കുന്ന റോട്ടറി ഡയൽ എന്നിവ ക്യാബിനിന്റെ ഹൈലൈറ്റ് ആണ്.

ബാറ്ററിയും റേഞ്ചും

eVX ഇലക്ട്രിക് SUVയുടെ പെർഫോമൻസ് സവിശേഷതകളെ കുറിച്ച് മാരുതി കൂടുതൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 550 കിലോമീറ്റർ വരെ ക്ലെയിം ചെയ്ത റേഞ്ചിൽ 60 kWh ബാറ്ററി പായ്ക്ക് സജ്ജീകരിക്കുമെന്ന് കാർ നിർമ്മാതാവ് സ്ഥിരീകരിച്ചു. ഓൾ-വീൽ ഡ്രൈവ് ഓപ്ഷനായി eVX-ന് ഡ്യുവൽ മോട്ടോർ സജ്ജീകരണം ലഭിക്കുമെന്നും മാരുതി സ്ഥിരീകരിച്ചിട്ടുണ്ട് .

പ്രതീക്ഷിക്കുന്ന ലോഞ്ചും എതിരാളികളും

25 ലക്ഷം രൂപയിൽ താഴെ (എക്സ് ഷോറൂം) വിലയിൽ മാരുതി eVX 2025 ഓടെ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് MG ZS EV, ഹ്യുണ്ടായ് കോന ഇലക്ട്രിക്, വരാനിരിക്കുന്ന ടാറ്റ കർവ്വ് EV എന്നിവയെ നേരിടും, ടാറ്റ നെക്‌സോൺ EV, മഹിന്ദ്ര XUV400 EV എന്നിവയ്‌ക്ക് ഒരു പ്രീമിയം ബദലായും ഇതിനെ കണക്കാക്കാം.

s
പ്രസിദ്ധീകരിച്ചത്

shreyash

  • 20 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ മാരുതി ഇവിഎക്സ്

Read Full News

explore കൂടുതൽ on മാരുതി ഇവിഎക്സ്

trending ഇലക്ട്രിക് കാറുകൾ

  • ജനപ്രിയമായത്
  • വരാനിരിക്കുന്നവ
Rs.14.74 - 19.99 ലക്ഷം*
Rs.7.99 - 11.89 ലക്ഷം*
Rs.6.99 - 9.40 ലക്ഷം*
Rs.60.95 - 65.95 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ