മാരുതി സിയാസിനെയും എർട്ടിഗ എസ് എച്ച് വി എസിനെയും ഒറ്റ - ഇരട്ട നിയമത്തിൽ നിന്ന് ഒഴിവാക്കി
published on ജനുവരി 12, 2016 01:31 pm by manish for മാരുതി സിയാസ്
- 12 കാഴ്ചകൾ
- ഒരു അഭിപ്രായം എഴുതുക
ഡൽഹി വാസികൾക്കായി ഒരു നല്ലവാർത്ത! ഡൽഹിയിലെ ഒറ്റ ഇരട്ട നിയമത്തെ മറികടക്കാൻ ശ്രമിക്കുകയാണൊ നിങ്ങൾ എങ്കിൽ ഇതാ നിങ്ങളുടെ പ്രാർത്ഥന ഫലിച്ചിരിക്കുന്നു. മാരുതിയുടെ പ്രീമിയും സെഡാൻ സിയാസും എർട്ടിഗ ഫേസ് ലിഫ്റ്റും ഈ നിയമത്തിൽ ഉൾപ്പെടില്ല. ഡീസൽ എഞ്ചിനുമായെത്തുന്ന ഹൈബ്രിഡ് കാറുകളെ മാത്രമെ ഒഴിവാക്കിയിട്ടുള്ളു. രണ്ട് വാഹനങ്ങൾക്കും സർക്കാരിൽ നിന്ന് 13000 രൂപ സബ്‌സിഡി ലഭിക്കും, ഒപ്പം ഫേം ( ഫാസ്റ്റർ അഡോപ്‌ഷൻ ആൻഡ് മാനുഫാക്‌ച്ചറിങ്ങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്‌ട്രിക് കാർസ്) ന്റെ വക ആനുകൂല്യങ്ങളും.
മാരുതിയുടെ എസ് എച്ച് വി എസ് (സ്മാർട്ട് ഹൈബ്രിഡ് വെഹിക്കിൾ ബൈ സുസുക്കി) ടെക്‌നോളജിയുമായി എത്തിയ എഞ്ചിനാണ് ഈ നേട്ടത്തിന് കാരണം. ഓട്ടോമാറ്റിക് സ്റ്റാർട്ട് സ്റ്റോപ് സിസ്റ്റം, ബ്രേക്ക് എനർജി ഉപയോഗിക്കുന്ന സംവിധാനം, ഐ എസ് ജി ( ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ) എന്നിവയും ഈ സംവിധാനത്തിന്റെ പ്രത്യേകതകളാണ്. എസ് എച്ച് വി എസ് ടെക്‌നോളജി എർട്ടിഗയുടെ ഇന്ധനക്ഷമതയും 18% വർദ്ധിപ്പിച്ചു. അതോടെ വാഹനത്തിന്റെ ഇന്ധനക്ഷമത ലിറ്ററിന് 24.2 കി മി ആയി ഉയർന്നു. അതുപോീതന്നെ എസ് എച്ച് വി എസ് ടെക്‌നോളജി സിയാസ് സെഡാന്റെ ഇന്ധനക്ഷമത ലിറ്ററിന് 26.21 കി മി എന്നതിൽ നിന്ന് 28.09 കി മി ആക്കി ഉയർത്തി.
സി എൻ ജി വാഹനങ്ങൾ, ഇലക്‌ട്രിക് വാഹനങ്ങൾ, ഹൈബിഡ് വാഹനങ്ങൾ, എമർജൻസി വാഹനങ്ങൾ, വി ഐ പി കാറുകൾ, സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾ എന്നിവയാണ് നിയമത്തിൽ നിന്ന് രക്ഷപെട്ട മറ്റ് കാറുകൾ, ഇതിൽ ഹൈബ്രിഡ് കാറുകളിൽപ്പെടുന്നവയാണ് സിയാസും എർട്ടിഗ ഫേസ് ലിഫ്റ്റും.
0 out of 0 found this helpful