മാരുതി സെലേറിയോ ബി.എസ് 6, 4.41 ലക്ഷം രൂപ വിലയിൽ ലോഞ്ച് ചെയ്തു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 28 Views
- ഒരു അഭിപ്രായം എഴുതുക
എല്ലാ വേരിയന്റുകളിലും 15,000 രൂപ വിലവർധനവാണ് ഈ ബി.എസ് 6 അപ്‌ഗ്രേഡിൽ കമ്പനി നൽകിയിരിക്കുന്നത്.
-
പെട്രോൾ എൻജിൻ മോഡലിന് മാത്രമാണ് ബി.എസ് 6 അപ്ഗ്രേഡ് നൽകിയിരിക്കുന്നത്.
-
68PS പവറും 90Nm ടോർക്കും പ്രദാനം ചെയ്യുന്ന എൻജിൻ.
-
അതേ 1.0 ലിറ്റർ പെട്രോൾ എൻജിൻ, 5 സ്പീഡ് മാനുവൽ,ഓട്ടോമാറ്റിക്ക് ഓപ്ഷനുകളിൽ ലഭ്യം.
-
ബി.എസ് 4 വേർഷന്റെ ഫീച്ചറുകൾ നിലനിർത്തും.
മാരുതി തങ്ങളുടെ ഏറ്റവും ജനപ്രീതിയുള്ള മോഡലായ ഈക്കോ ബി.എസ് 6 അപ്ഗ്രേഡ് നൽകി പുറത്തിറക്കിയ വാർത്ത ഞങ്ങൾ കുറച്ച് ദിവസം മുൻപ് നൽകിയിരുന്നു. ഇപ്പോളിതാ സെലേറിയോ മോഡലിനും ബി.എസ് 6 അപ്ഗ്രേഡ് നൽകിയിരിക്കുന്നു. ഈക്കോയുടെ കാര്യത്തിലെ പോലെ തന്നെ ഇവിടെയും CNG വേരിയന്റിനെ ഒഴിവാക്കിയിട്ടുണ്ട്.
പഴയ 1.0 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാണ് പുതിയ അപ്‌ഗ്രേഡിലും ഉള്ളത്.68 PS പവറും 90 Nm ടോർക്കും നൽകുന്ന എൻജിനാണ് ഇത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എ.എം.ടി ഓപ്ഷനുകളിൽ ലഭ്യമാകും.
-
ബി.എസ് മോഡലുകളെക്കുറിച്ച് കൂടുതൽ ഇവിടെ അറിയാം.
വിലയിൽ ഉണ്ടാകുന്ന മാറ്റം ഇങ്ങനെയാണ്:
വേരിയന്റ് |
ബി.എസ് 4 |
ബി.എസ് 6 |
വ്യത്യാസം |
എൽ.എക്സ്.ഐ |
4.26 ലക്ഷം രൂപ |
4.41 ലക്ഷം രൂപ |
15,000 രൂപ |
എൽ.എക്സ് (ഒ ) |
4.34 ലക്ഷം രൂപ |
4.49 ലക്ഷം രൂപ |
15,000 രൂപ |
വി.എക്സ്. ഐ |
4.65 ലക്ഷം രൂപ |
4.8 ലക്ഷം രൂപ |
15,000 രൂപ |
വി.എക്സ് (ഒ) |
4.72 ലക്ഷം രൂപ |
4.87 ലക്ഷം രൂപ |
15,000 രൂപ |
വി.എക്സ് ഐ AMT |
5.08 ലക്ഷം രൂപ |
5.23 ലക്ഷം രൂപ |
15,000 രൂപ |
വി.എക്സ് ഐ AMT (ഒ) |
5.15 ലക്ഷം രൂപ |
5.3 ലക്ഷം രൂപ |
15,000 രൂപ |
സെഡ് എക്സ് ഐ |
4.9 ലക്ഷം രൂപ |
5.05 ലക്ഷം രൂപ |
15,000 രൂപ |
സെഡ് എക്സ് ഐ (ഒ) |
5.31 ലക്ഷം രൂപ |
5.46 ലക്ഷം രൂപ |
15,000 രൂപ |
സെഡ് എക്സ് ഐ AMT |
5.33 ലക്ഷം രൂപ |
5.48 ലക്ഷം രൂപ |
15,000 രൂപ |
സെഡ് എക്സ് ഐ AMT (ഒ) |
5.43 ലക്ഷം രൂപ |
5.58 ലക്ഷം രൂപ |
15,000 രൂപ |
2019 ഏപ്രിലിലാണ് മാരുതി സെലേറിയോ പുതിയ സേഫ്റ്റി ഫീച്ചറുകളോടെ അപ്ഗ്രേഡ് ചെയ്തത്. ഇതോടൊപ്പം അലോയ് വീലുകളും ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഔട്ടർ റിയർ വ്യൂ മിററുകളും ഫീച്ചറുകളിൽ ഉണ്ടാകും.
ഇതും കാണൂ: 2020ൽ മാരുതി ഇഗ്നിസ് മുഖം മിനുക്കി എത്തുന്നു.
വി.എക്സ് ഐ CNG വേരിയന്റ് 5.29 ലക്ഷം രൂപയ്ക്കും വി.എക്സ് ഐ CNG (ഒ) വേരിയന്റ് 5.38 ലക്ഷം രൂപയ്ക്കും ലഭ്യമാകും. എന്നാൽ CNG വേരിയന്റുകളിൽ ബി.എസ് 6 അപ്ഗ്രേഡ്, മാരുതി എന്ന് പുറത്തിറക്കുമെന്ന് കാത്തിരുന്ന് കാണണം.
കൂടുതൽ വായിക്കാം: മാരുതി സെലേറിയോ AMT
0 out of 0 found this helpful