മഹിന്ദ്ര എസ് 101 : നമുക്ക് ഇതുവരെ എന ്തൊക്കെ അറിയാം
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 13 Views
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ: നാളെ എസ് 101 ലോഞ്ച് ചെയ്യാനുള്ള തയാറെടുപ്പിലാണ് ,മഹിന്ദ്ര, മഹിന്ദ്രയുടെ പെട്രോൾ കുടുംബത്തിലെ പുതിയ എഞ്ചിൻ ആദ്യമായി ഉപയോഗിക്കുന്ന വാഹനമായതിനാൽ ഈ ലോഞ്ച് മഹിന്ദ്രയ്‌ക്ക് നിർണ്ണായകമാണ്!
ഡൽഹി ഡീസൽ ബാൻ വളരെ മോശമായി ബാധിച്ചുവെങ്കിലും നാളേ എസ് 101 ലൂടെ കംപനി തങ്ങളുടെ പുതിയ പെട്രോൾ എഞ്ചിനുകൾ വെളിപ്പെടുത്തും. പുതിയ ‘എസ് യു വി’ എന്ന് കമ്പനി വിളിക്കുന്ന വാഹനത്തിന് ഏകദേശം 4.7 ലക്ഷം രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്ന വാഹനം അടുത്ത മാസം ലോഞ്ച് ചെയ്യും.വാഹനത്തിന് ഇനിയും പേരിട്ടിട്ടില്ല. എന്നിരുന്നാലും വിപണിയിൽ മഹിന്ദ്ര വാഹനത്തിനുപയോഗിക്കുന്ന വാക്ക് ക് യു വി 100 എന്നാണ്. മൈക്രൊ എസ് യു വി സെഗ്‌മെന്റിലെ ആദ്യത്തെ ഉൾപ്പന്നമായിരിക്കും ഇത് ( സുബ് 4 മി എസ് യു വി സ്പേസിൽ കുറവുള്ള സെഗ്‌മെന്റ്)ഈ സ്ഥലത്തെത്താൻ സാധ്യതയുള്ള അടുത്ത ഉൽപ്പന്നം മാരുതി സുസുകി ഇഗ്‌നൈസ് ആണ്. വരാനിരിക്കുന്ന മഹിന്ദ്ര എസ് 101 ന്റെ സവിശേഷതകൾ നോക്കാം.
മെക്കാനിക്കൽ
- 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ: ഒരു പുതിയ പെട്രോൾ എഞ്ചിനായിരിക്കും, സാങ്ങ്യൊങ്ങുമായി സഹകരിച്ച് നിർമ്മിച്ചത്, മിക്കവാറും 3 സിലിണ്ടർ യൂണിറ്റ്. പ്രതീക്ഷിക്കുന്ന പവർ 80 പി എസ്, ടോർക്ക് 115 എൻ എം.
- 1.5 ലിറ്റർ എം ഹോക്ക്: അടുത്തിടെ പുറത്തിറങ്ങിയ ടി യു വി 300 ൽ നിന്ന് കടമെടുത്ത എഞ്ചിനിൽ അൽപ്പം നവീകരണങ്ങൾക്ക് സാധ്യത.
- ട്രാൻസ്മിഷൻ : രണ്ടെഞ്ചിനുകളും 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായിട്ടായിരിക്കും എത്തുക, ടി യു വി 300 ൽ നിന്ന് 5 സ്പീഡ് എ എം ടി ( ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) യും വാഗ്‌ദാനം ചെയ്യാൻ സാധ്യതയുണ്ട്.
- ഡേ ടൈം റണ്ണിങ്ങ് എൽ ഇ ഡി കളുമായാണ് മഹിന്ദ്ര എസ് 101 പുറത്തു വിട്ടത്
- നേരത്തെ ലഭ്യമായ ചിത്രങ്ങളിൽ നിന്ന് വാഹനം 6 സീറ്റർ ആകുമെന്ന് ഊഹിക്കാം, മുന്നിൽ നടുവിലത്തെ സീറ്റ് മടക്കിവയ്‌ക്കാൻ കഴിയുന്നതുമായിരിക്കും. ഒപ്പം കപ് ഹോൾഡേഴ്‌സ് ഉള്ളതിനാൽ ആം റെസ്റ്റായും ഉപയോഗിക്കാം
- ബ്ലൂടൂത് കണക്‌ടിവിറ്റി, യു എസ് ബി, എ യു എക്‌സ് ഇൻ, മഹിന്ദ്ര ബ്ലൂ സെൻസ് ആപ് ഇന്റെഗ്രേഷൻ, ഇന്റെല്ലിപാർക് റിവേഴ്‌സ് അസ്സിസ്റ്റന്റ്, വോയ്‌സ് മെസ്സേജ് സർവീസ് എന്നിവയുള്ള ടി യു വി 300 ന്റെ ഇൻഫൊടെയിൻമെന്റ് സിസ്റ്റം തന്നെ ഉപയോഗിക്കാനാണ് സാധ്യത,
0 out of 0 found this helpful