4.42 ലക്ഷം രൂപയ്ക്ക് മഹീന്ദ്ര കെ യു വി 100 ലോഞ്ച് ചെയ്തു!
published on ജനുവരി 18, 2016 03:29 pm by arun വേണ്ടി
- 10 കാഴ്ചകൾ
- ഒരു അഭിപ്രായം എഴുതുക
മഹീന്ദ്ര അവരുടെ മൈക്രോ എസ് യു വി, കെ യു വി 100 4.42 ലക്ഷം രൂപയ്ക്ക് ലോഞ്ച് ചെയ്തു ( എക്സ് - ഷോറൂം പൂനൈ). രണ്ടാഴ്ച്ച മുൻപ് തന്നെ കെ യു വി 100 ന്റെ ബുക്കിങ്ങുകൾ തുടങ്ങിയിരുന്നു, ആകർഷകമായ വില ഇതിനെല്ലാം പ്രോത്സാഹനമാകുമെന്നത് ഉറപ്പ്. കെ യു ഇ 100, കെ യു വി 100 എന്ന് പറയുന്നത് കൂളായ ഉപയോഗയോഗ്യമായ വാഹനമാണ്, ഇന്ത്യൻ ഓട്ടോ മാർക്കറ്റിൽ ഇതിന് നേരിട്ട് ഒരെതിരാളിയില്ലാ.
യന്ത്രഭാഗങ്ങളെപ്പറ്റി പറയുകയാണെങ്കിൽ , പുതിയ ബ്രാൻഡ് 3- ലിറ്റർ പെട്രോൾ , ഡീസൽ എഞ്ചിനുകളോട് കൂടിയാണ് മഹീന്ദ്ര കെ യു വി 100 അവതരിപ്പിക്കുന്നത്. പെട്രോൾ എന്ന് പറയുന്നത് എംഫാല്ക്കൺ ജി 80, 1.2 ലിറ്റർ യൂണിറ്റാണ്. 5,500 ആർ പി എമ്മിലും 3500-3600 ആർ പി എമ്മിനിടയിൽ 114 എൻ എം പരമാവധി ടോർക്കിലും 82 ബി എച്ച് പി പവറാണ് എഞ്ചിൻ പ്രൊഡ്യൂസ് ചെയ്യുന്നത്. ഡീസൽ എന്ന് പറയുന്നത് എംഫാല്ക്കൺ ഡി 75, 1.2 ലിറ്റർ ടർബോ ഡീസലാണ്. 3750 ആർ പി എമ്മിലും, 1750-2250 ആർ പി എമ്മിനും ഇടയിൽ 190 എൻ എം പരമാവധി ടോർക്കിലും 77 ബി എച്ച് പി പവറാണ് ഈ എഞ്ചിൻ പ്രൊഡ്യൂസ് ചെയ്യുന്നത്.
കെ യു വി 100 വരുന്നത് ആദ്യ വരിയുടെ മധ്യഭാഗത്തായി മുതിർന്ന ഒരാളെ ഉൾക്കൊള്ളാൻ കഴിയുന്ന മൂന്നാമതൊരു സീറ്റുമായാണ്, ഇത് ഈ വാഹനത്തെ ഒരു 6 സീറ്ററാക്കുന്നു. അതോടൊപ്പം ഉയർന്ന വെരിയന്റുകളിൽ 5 സീറ്ററുമായിട്ടാണ് ഇത് വരുന്നത്. സുരക്ഷയുടെ കാര്യം പറയുകയാണെങ്കിൽ, മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത് കെ യു വി 100 വരുന്നത് എല്ലാ വെരിയന്റുകളിലും സ്റ്റാന്റേർഡ് എ ബി എസ്സുമായാണ് അതേ സമയം മുൻപിലെ രണ്ട് എയർ ബാഗുകളും എല്ലാ വെരിയന്റുകളിലും ഓപ്ഷനാണ്.
കെ യു വി 100 വരുന്നത് ; ഡിസൈനർ ഗ്രേ, പേൾ വൈറ്റ്, ഫ്ലംബയാൻഡ് റെഡ്, അക്വാമറൈൻ, ഡാസ്സിലിങ്ങ് സിൽവർ, മിഡ്- നൈറ്റ് ബ്ലാക്ക്, ഫയറി ഓറഞ്ച് എന്നിങ്ങനെ 7 നിറങ്ങളിലാണ്. ഈ കാറിന് രണ്ടാമത്തെ വരിയിൽ ഫ്ലോറിനടിയിലുള്ള സംഭരണ സ്ഥലം പിന്നെ കോ-ഡ്രൈവർ സീറ്റ്, കൂൾ ചെയ്ത ഗ്ലോവ് ബോക്സ്, സൺഗ്ലാസ് ഹോൾഡർ എന്നിങ്ങനെ ഒരുപാട് സംഭരണ സ്ഥലങ്ങളുണ്ട്. കൂടാതെ ഗിയർ ഇൻഡിക്കേറ്റർ, പുഡിൽ ലാംമ്പ്, തിളങ്ങുന്ന കീ റിങ്ങ് എന്നീ ഗുണങ്ങളും കെ യു വി 100 നുണ്ട്. ഇൻഫോടെയ്ന്മെന്റ് സിസ്റ്റം ബ്ലൂ റ്റൂത്ത്, ഹാൻസ് ഫ്രീ, യു എസ് ബി , ഡി ഐ എസ്, എ യു എക്സ് കണക്റ്റിവിറ്റി എന്നിവയോടൊപ്പമുള്ള 6- സ്പീക്കർ യൂണിറ്റാണ്.
- Renew Mahindra KUV100 NXT Car Insurance - Save Upto 75%* with Best Insurance Plans - (InsuranceDekho.com)
0 out of 0 found this helpful