മഹിന്ദ്ര ടി യു വി 300 ന്റെ നിർമ്മാണ ശേഷി കൂട്ടി
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 15 Views
- ഒരു അഭിപ്രായം എഴുതുക
ജയ്‌പൂർ: വർദ്ധിച്ചു വരുന്ന ആവശ്യകത നിരവേറ്റാൻ ടി യു 300 ന്റെ നിർമ്മ്മ്മാണം വർദ്ധിപ്പിക്കുന്നതിനെപ്പറ്റി മഹിന്ദ്ര ആലോചിക്കുന്നു. ഉപഭോഗ്‌താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതിനെത്തുടർന്ന് ( പ്രധാനമായും എ എം ടി വേരിയന്റുകൾക്ക്) ഈ ഇന്ത്യൻ കാർ നിർമ്മാതാക്കൾ വാഹനത്തിനെ നിർമ്മാണ ശേഷി 6,000 യൂണിറ്റുകളായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.
പ്രതിമാസം 4,000 യൂണിറ്റ് (ഏകദേശം) വിൽപ്പനയോടെ മഹിന്ദ്ര ടി യു വി നില നിൽക്കുന്നത് വളരെ മത്സരമുള്ള സെഗ്‌മെന്റിലാണ്. ഈ സബ് 4 എം എസ് യു യുടെ പ്രധാന എതിരാളികൾ ഫോർഡ് ഇക്കൊ സ്പോർട്ടും റെനൊ ഡസ്റ്ററുമാണ്, എന്നിരുന്നാലും മാരുതി എസ് ക്രോസ്സ്, ഹ്യൂണ്ടായ് ക്രേറ്റ എന്നിവയുമായും വാഹനം മത്സരിക്കുന്നുണ്ട്. ( മഹിന്ദ്ര ടി യു വി 300, ച്രെറ്റ, എസ് ക്രോസ്സ്, ഇക്കൊ സ്പോർട്ട്, ഡസ്റ്റർ, ടെറാനൊ എന്നിവ തമ്മിലുള്ള താരതമ്യം നോക്കാം.). ഈ കടുത്ത മത്സരത്തിൽ തകരാതെ ലോഞ്ച് ചെയ്ത് വെറും നട് മാസത്തിനുള്ളിൽ ടി യു നേടിയത് 12,000 ബുക്കിങ്ങാണ്. കമ്പനിയുടെ വിപണന തന്ത്രം വിജയിക്കുകയും, എ എം ടി വ്വേർഷന് മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്‌തു.12,000 ബുക്കിങ്ങിന്റെ 50% വും ഓട്ടോമാറ്റിക് വേരിയന്റിനാണ്. ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം ടി യു വി യുടെ ബുക്കിങ്ങ് ഇപ്പോൾ 16,000 കടന്നു. ഇത്രയും സൌകര്യങ്ങൾ തരുന്ന സെഗ്‌മെന്റിലെ മറ്റു വാഹനങ്ങളേക്കാൾ വില കുറവാണെന്നതാണ് വിജയ രഹസ്യം.
230 എൻ എം ടോർക്കിൽ 84 ബി എച്ച് പി പവർ പുറന്തള്ളുന്ന 1.5 ലിറ്റർ 3 സിലിണ്ടർ എം ഹോക്ക് 80 ഡീസൽ എഞ്ചിനാണ് ഈ കോംപാക്‌ട് എസ് യു വിക്ക് കരുത്തേകുന്നത്. എ എം ടി ഗീയർ ബോക്‌സിനു പുറമെ 5 സ്പീഡ് മാനുവൽ ഗീയർ ബോക്‌സുമായി സംയോജിപ്പിച്ചാണ് എഞ്ചിൻ എത്തുന്നത്. നിർമ്മാൺസ് ശേഷി വർദ്ധിപ്പിക്കുന്നത് വാഹന വിൽപ്പന വർദ്ധിക്കുമെന്ന് നിർമ്മാതാക്കൾ പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ന്യൂ ഇയർ സമയത്താണ്.