Login or Register വേണ്ടി
Login

മഹിന്ദ്ര ഇംപെരിയൊ 6.25 ലക്ഷം രൂപയ്‌ക്ക് ലോഞ്ച് ചെയ്‌തു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
11 Views

മഹിന്ദ്ര തങ്ങളുടെ പ്രീമിയം പിക്ക് അപ് ട്രക്കായ ഇംപീരിയൊ 6.25 ലക്ഷം രൂപയ്‌ക്ക് ലോഞ്ച് ചെയ്തു (താനെ എക്‌സ് ഷോറൂം). ഈ ഇന്ത്യൻ വാഹന നിർമ്മാതാക്കളുടെ സൈലൊ എം പി വി തുടങ്ങിയ മോഡലുകളെ അടിസ്ഥാനമാക്കി നിർമ്മിച്ച പിക്ക് അപ്പ്‌ ആയ ജനീയോയുടെ വികസിപ്പിച്ച വേർഷനാണ്‌ ഇംപീരിയൊ. അത്ര യൂട്ടിലിറ്റേറിയൻ അല്ലാത്ത മുൻവശവും ഒപ്പം കറുത്ത ഹണികോംപ് ഗ്രില്ലിലുള്ള വെള്ളി പല്ലുകളും അടങ്ങുന്നതാണ്‌ പുതുമകൾ. ബോണറ്റിലെ അർദ്ധവൃത്താകൃതിയിലുള്ള വെട്ടിൽ മഹിന്ദ്രയുടെ ലോഗൊ പതിപ്പിച്ചിരിക്കുന്നു, ഇതേ രീതി തന്നെ ഫോഗ് ലാംപ് എൻകേസിങ്ങുകളിലും ഉപയോഗിച്ചിരിക്കുന്നു. പിളർന്ന വീൽ ആർക്കുകൾ, ചുറ്റിക്കെട്ടിയ ചതുരാകൃതിയിലുള്ള ഹെഡ്‌ലാംപുകൾ എന്നിവയാണ്‌ മറ്റു പ്രത്യേകതകൾ.

ഈ പിക്ക് അപ്പിന്റെ ഇന്റീരിയർ ജെനീയൊ/ സൈലൊ എന്നിവയിൽ നിന്ന്‌ അതേ പടി പകർത്തിയിട്ടുള്ളവയാണ്‌. സിംഗിൾ കാബ് ഡബിൾ കാബ് തുടങ്ങിയ രണ്ട് വേരിയന്റുകളിലും ഇംപീരിയൊ ലഭ്യമാകുന്നതായിരിക്കും. ടോപ് എൻഡ് വേരിയന്റുകളിൽ പവർ വിൻഡോകൾ, 2 ഡ്രൈവർ മ്മോഡുകൾ, ( എക്കൊ യും പവറും) എ സി, 2 ഡി ഐ എൻ മ്യൂസിക് സിസ്റ്റെം, ടീമെമാറ്റിക്സ് കംപാഷ്യബിലിറ്റി, എഞ്ചിൻ ഇമ്മോബിലൈസർ, ബക്കറ്റ് സീറ്റുകൾ കീ ലെസ്സ് എൻട്രി എന്നീ സവിശേഷതകളും ഉണ്ട്.

ജനീയോയിലുള്ളതുപോലെ 220 എൻ എം പരമാവധി ടോർക്കിൽ 75 ബി എച്ച് പി പവർ ഉൽപ്പാതിപ്പിക്കാൻ കഴിയുന്ന 2.5 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും ഇംപീരിയോയിൽ ഉണ്ടാകുക. എഞ്ചിന്‌ പരമാവധി വേഗതയായ മണിക്കൂറിൽ 120 കി മി വേഗതയും ലിറ്ററിന്‌ 13.55 കി മി ഇന്ധനക്ഷമതയും കൈവരിക്കാൻ (രണ്ടും ഒരേ സമയമല്ല) സഹായിക്കുന്ന 5 - സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായിട്ട് ആയിരിക്കും വാഹനം എത്തുക. പിക് അപ്പിന്റെ കഴിവുകൾ പരിശോധിക്കുകയാണേങ്കിൽ വാഹനത്തിന്‌ 1240 കെ ജി പേ ലോഡ് വഹിക്കുവാൻ ശേഷിയുണ്ട് കൂടാതെ 211 മി മി എന്ന മികച്ച ഗ്രൗണ്ട് ക്ലിയറൻസും ഉണ്ട്.


കാബ് ടൈപ്

വേരിയന്റ്

വില ( താനെ എക്‌സ് ഷോറൂം)

സിംഗിൾ കാബ് ബി എസ്III

മഹിന്ദ്ര ഇംപീരിയൊ എസ് സി

6.25 ലക്ഷം

മഹിന്ദ്ര ഇംപീരിയൊ എസ് സി വി എക്‌സ്

6.60 ലക്ഷം

സിംഗിൾ കാബ് ബി എസ്IV

മഹിന്ദ്ര ഇംപീരിയൊ എസ് സി

6.40 ലക്ഷം

മഹിന്ദ്ര ഇംപീരിയൊ എസ് സി വി എക്‌സ്

6.75 ലക്ഷം

ഡബിൾ കാബ്‌ ബി എസ്‌III

മഹിന്ദ്ര ഇംപീരിയൊ ഡി സി

6.60 ലക്ഷം

മഹിന്ദ്ര ഇംപീരിയൊ ഡിസി വി എക്‌സ്

7.12 ലക്ഷം

ഡബിൾ കാബ്‌ ബി എസ്‌ IV

മഹിന്ദ്ര ഇംപീരിയൊ ഡിസി

6.75 ലക്ഷം

മഹിന്ദ്ര ഇംപീരിയൊ Imperio ഡിസി വി എക്‌സ്

7.27 ലക്ഷം


Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.14 - 18.10 ലക്ഷം*
പുതിയ വേരിയന്റ്
Rs.67.65 - 73.24 ലക്ഷം*
പുതിയ വേരിയന്റ്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ