ഇറ്റാലിയൻ ഡിസൈൻ ഹൗസ് പിനിൻഫരീനയെ മഹീന്ദ്ര സ്വന്തമാക്കി
<തിയതി> <ഉടമയുടെപേര്> പ്രകാരം പരിഷ്‌ക്കരിച്ചു
- 15 Views
- ഒരു അഭിപ്രായം എഴുതുക
ജയ്പൂർ
: മഹീന്ദ്ര ആൻഡ് മഹീന്ദ്രയും (എം&എം) ടെക് മഹീന്ദ്രയും ചേർന്ന് പ്രശസ്തമായ ഇറ്റാലിയൻ ഡിസൈൻ ഹൗസ് പിനിൻഫരീന സ്വന്തമാക്കി. 85 വർഷത്തെ ചരിത്രമുള്ളതും, ഫെറാറി, ആൽഫാ റോമിയോ, മസെറാട്ടി, പ്യൂഷോ തുടങ്ങിയവരുടെ വാഹനങ്ങൾ ഡിസൈൻ ചെയ്തിട്ടുള്ളതുമായ പിനിൻഫരീനയുടെ ബഹുഭൂരിപക്ഷം സ്റ്റോക്കുകൾ ഇനി മഹീന്ദ്ര നിയന്ത്രിക്കും. 16.9 ബില്ല്യൺ ഡോളർ ആസ്ഥിയുള്ള മഹീന്ദ്ര ഗ്രൂപിലെ അംഗങ്ങളാണ് മഹീന്ദ്ര & മഹീന്ദ്രയും ടെക് മഹീന്ദ്രയും.
മഹീന്ദ്ര & മഹീന്ദ്രയും ടെക് മഹീന്ദ്രയും കൂടി ചേർന്ന് പിനിൻഫരീനയുടെ നിലവിലെ പ്രധാന ഷെയർഹോൾഡറായ പിൻകാർഎസ്.ആർ.എൽ ൽ നിന്നും 76.06% ഷെയറുകൾ ഒന്നിന് 1.1 യൂറോ നിരക്കിൽ വാങ്ങും. മഹീന്ദ്ര & മഹീന്ദ്രയുടെയും ടെക് മഹീന്ദ്രയുടെയും ഈ നിക്ഷേപം ഒരു ജോയിന്റ് വെൻച്വർ കമ്പനി (ജെവികോ) വഴിയാകും നടത്തുന്നത്. രണ്ട് സ്റ്റേക് ഹോൾഡേഴ്സിനും കൂടിയായി, 60% ഷെയർ ടെക് മഹീന്ദ്രയ്ക്കും, 40% എം&എമ്മിനും എന്ന രീതിയിലാകും ഈ കമ്പനിയുടെ ഉടമസ്ഥാവകാശം. ഇതിനെ തുടർന്ന്, പിനിൻഫെരീനയുടെ ബാക്കിയുള്ള ഷെയറുകൾ, പിൻകാറിന്റെ ഷെയറുകൾക്ക് നൽകിയ അതേ വിലയ്ക്ക് വിൽപനയ്ക്ക് വയ്ക്കും. ഡിസൈനിങ്ങ് & സ്റ്റൈലിങ്ങിനായി ഫണ്ടുകൾ നിക്ഷേപിക്കാൻ 2016 അവസാനിക്കുന്നതിന് മുൻപായി ഒരു റൈറ്റ്സ് ഇഷ്യൂ നടപ്പിലാക്കുന്നുണ്ട്. ഒരു സ്വതന്ത്ര സ്ഥാപനമായി തന്നെ തുടരുന്ന പിനിൻഫരീന മിലാൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടും. കമ്പനിയുടെ ചെയർമാനായി പൗളോ പിനിൻഫരീന തുടരുന്നതാണ്.
മഹീന്ദ്ര ഫാമിലിയിൽ പിനിൻഫരീനയും ചേരുന്നതിനെ കുറിച്ച് മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഇങ്ങനെ അഭിപ്രായപ്പെട്ടു, “ടെക് മഹീന്ദ്രയുടെ എൻജിനിയറിങ്ങ് സർവീസസ് പോർട്ട്ഫോളിയോ വിപുലീകരിക്കാൻ പിനിൻഫരീനയ്ക്ക് കഴിയും. എന്നാൽ, ഹൈ എൻഡ് ഡിസൈനിങ്ങിൽ പിനിൻഫരീനയ്ക്കുള്ള സുപ്രസിദ്ധമായ മികവ്, മഹീന്ദ്ര ഗ്രൂപിന്റെ ഡിസൈനിംഗ് ശേഷിയെ വർദ്ധിപ്പിക്കുമെന്നതും തുല്യ പ്രാധാന്യമുള്ള വസ്തുതയാണ്. ഡിസൈനിൽ ഇന്നത്തെ ഉപഭോക്താക്കൾ കൂടുതൽ പ്രാധാന്യം നൽകുന്നു എന്നതിനാൽ, മികച്ച പ്രോഡക്ട് ഡിസൈനിങ്ങിന് ഉൽപന്നം തിരഞ്ഞെടുക്കുവാനുള്ള സാധ്യതയും, ഞങ്ങളുടെ വിജയ സാധ്യതയും വർദ്ധിപ്പിക്കുവാൻ കഴിയും.”
ടെക് മഹീന്ദ്രയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സി പി ഗുർനാനി ഇങ്ങനെ പറഞ്ഞു, “എന്നും കൂടുതൽ പ്രതീക്ഷിക്കുന്നവരാണ് ഞങ്ങളുടെ ക്ളയന്റ്സ്. ഞങ്ങളുടെ ഇന്റഗ്രേറ്റഡ് എൻജിനിയറിംഗ് സൊല്യൂഷൻസിനൊപ്പം പിനിൻഫരീനയുടെ ഡിസൈൻ സ്കിൽ കൂടി ചേരുമ്പോൾ, അത് ബോഡി എൻജിനിയറിംഗ് മികവ് വർദ്ധിപ്പിക്കുന്നതിനൊപ്പം, ഓട്ടോമോട്ടീവ് സ്റ്റൈലിങ്ങ്, ഡിസൈൻ & ഡെവെലപ്മെന്റ് എന്നിവയിൽ ഒരു മികച്ച തുടക്കം കുറിക്കുവാനും ഞങ്ങളെ സഹായിക്കും. കൂടാതെ പിനിൻഫരീനയുടെ ഓട്ടോമോട്ടീവ് ഇതര മേഖലകളിലുള്ള 25 വർഷത്തെ ഡിസൈൻ പാടവം, എയറോസ്പേസ്, കൺസ്യൂമർ ഇലക്ട്രോണിക്സ്, ആർക്കിടെക്ചർ & ഇന്റീരിയേർസ്, ട്രാൻസ്പോർട്ടേഷൻ എന്നിവയിലെ ഞങ്ങളുടെ വിജയ സാധ്യതയും വർദ്ധിപ്പിക്കും.“
പിനിൻഫരീന എസ്.പി.എ ചെയർമാൻ പൗളോ പിനിൻഫരീന ഇപ്രകാരം പറഞ്ഞു, ”ഗ്ളോബലൈസ്ഡായ ഇന്നത്തെ ലോകത്ത്, ഓൺട്രപ്രെണർഷിപിനും ക്യാപിറ്റലിനും പാസ്പോർട്ട് നോക്കേണ്ടൺ കാര്യമില്ല. 3.9 ബില്ല്യൺ ഡോളർ ആസ്ഥിയുള്ള ടെക്നോളജി & ഗ്ളോബൽ പാർട്ണറുമായി കൈകോർക്കുന്നതിനൊപ്പം, 16.9 ബില്ല്യൺ ഡോളർ ഗ്ളോബൽ മഹീന്ദ്ര ഗ്രൂപിന്റെ അംഗമാവുകയും ചെയ്യുകയാണ് ഞങ്ങൾ. ഇത് ഞങ്ങളുടെ ഇറ്റാലിയൻ തനിമയെ ശക്തിപ്പെടുത്തുനതിനൊപ്പം കൂടുതൽ സാധ്യതകളും തുറന്ന് നൽകും. ടെക് മഹീന്ദ്രയുടെ ആഗോളതലത്തിലെ സാന്നിധ്യവും ഡെലിവറി മോഡലും, കൂടുതൽ വലിയ ബിസിനസുകൾക്ക് ഞങ്ങളെ പ്രാപ്തരാക്കും.?