37% വളച്ചയോടെ ലാൻഡ് റോവർ യു എസ്സിലെ വിൽപ്പന പട്ടികയിൽ മുന്നിൽ
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 13 Views
- ഒരു അഭിപ്രായം എഴുതുക
ടാറ്റ മോട്ടോഴ്സിന്റെ ലാൻഡ് റോവർ യു എസ് വിപണിയിൽ റെക്കോർഡ് വളർച്ച രേഖപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 37% വളർച്ചയിൽ 2015 ൽ 70,582 യൂണിറ്റ് വിറ്റഴിച്ചുകൊണ്ട് ലാൻഡ് റോവർ യു എസ്സിലെ വിൽപ്പനയിൽ ഒന്നാമതെത്തി.
മൊത്തം വിറ്റഴിച്ചതിന്റെ 10% ഡിസ്കവറി സ്പോർട്ടാണ്. ലാൻഡ് റൊവറിന്റെ നിരയിൽ താഴെയു ഈ വാഹനം വിപണിയിലുള്ള അവ്രുടെ ആധിപത്യം വർദ്ധിപ്പിച്ചു. ഡിസ്കവറി സ്പോർട്ട് യു എസ്സിൽ എത്തുന്നത് $37,455 വിലയുമായാണ്.“അത് എല്ലാ തരത്തിലുള്ള ഉപഭോഗ്താക്കളെയും ജാഗ്വർ ലാൻഡ് റോവറിലേക്ക് ആകർഷിക്കാൻ ഞങ്ങളെ സഹായിച്ചു.” ജാഗ്വർ ലാൻഡ് റോവർ ( വടക്കേമേരിക്കൻ ഡിവിഷൻ) ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ജായ് ഏബർഹേർട്ട് പറഞ്ഞു. ഇതിനുപുറമെ റേഞ്ച് റൊവർ ഇവോക്കും റേഞ്ച് റോവറും യഥാക്രമം വിൽപ്പനയുടെ 20, 25 ശതമാനം നേടി. $85,000 വിലവരുന്ന റേഞ്ച് റോവറാണ് കമ്പനിയുടെ പ്രധാന ഉൽപ്പന്നം.
വിൽപ്പനയുടെ എണ്ണം ഭീമമല്ലെങ്കിലും, ജെ എൽ ആർ പറയുന്നത് തങ്ങൾ ഏണ്ണം വർദ്ധിപ്പിക്കുന്നതിനു പകരം വാഹനങ്ങളുടെ ആഡ്യത്തം കൂട്ടുകയാണ് ചെയ്യുന്നത് എന്നാണ്.ഔഡി, ബി എം ഡബ്ല്യൂ, മെഴ്സിഡസ് ബെൻസ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് എസ് യു വികളുടെ പ്രവാഹമാണ് വിപണിയിൽ, ഇവ വാങ്ങാൻ കഴിവുള്ള ഉപഭോഗ്താക്കൾ പ്രത്യേകതകളുള്ള മറ്റെന്തെങ്കിലും ലഭിക്കാൻ അന്യോഷിച്ചു കൊണ്ടിരിക്കുകയാണ്. ഇൻറ്റലിജൻസ് അനലിസ്റ്റ് കെവിൻ ടൈനൻ പറഞ്ഞ്, .ഔഡി, ബി എം ഡബ്ല്യൂ, മെഴ്സിഡസ് ബെൻസ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് എസ് യു വികളുടെ വർദ്ധിച്ചുവരുന്ന മോഡലുകൾ ഉപഭോഗ്താക്കളെ മടുപ്പിക്കുന്നു, അവർ അന്യോന്ന്യം കടിപിടിക്കുമ്പോൾ വ്യത്യസ്തമായ ഉൽപ്പന്നങ്ങൾ ലഭിക്കുവാനാണ് വാഹന പ്രേമികൾ ശ്രമിക്കുന്നത്. നില്വാരം താഴെ പോകാതിരിക്കാൻ ലാൻഡ് റോവറിനും ഒരുപാട് രീതിയിൽ ശ്രമിക്കേണ്ടി വന്നു എന്നും അദ്ധേഹം കൂട്ടിച്ചേർത്തു
പ്രകടനത്തിൽ സന്തുഷ്ടനായ ഇഡെർട്ട് പറഞ്ഞ് “ ഒരു പരിധിവരെ കൂൾ ബ്രിട്ടാനിയ തിരിച്ചു വരുന്നെന്നാണ് എനിക്ക് തോന്നുന്നത്.”