ലംബോർഗിനിക്ക് 2015 ൽ 3,245 വാഹനങ്ങളുടെ റെക്കോർഡ് വില്ല്പ്പന; യുറസ് എസ് യു വി 2018 ൽ ലോഞ്ച്
ലംഗോർഗിനി എക്കാലത്തെയും കൈകച്ച വിൽപ്പനയായ 3,245 യൂണിറ്റ് 2015 ൽ പോസ്റ്റ് ചെയ്‌തു. 600 സ്ഥിര ജോലിക്കാർ അടക്കം 1,300 പേരടങ്ങുന്ന കമ്പനിയുടെ തൊഴിലാളികള്ള് ഈ വിജയത്തിന്റെ ക്രെഡിറ്റ് അവർ സമർപ്പിച്ചു. 150 ലധികം വരുന്ന അസംബ്ലി തൊഴിലാളികൾ, ടെക്‌നീഷ്യന്മാർ, ഉയർന്ന യോഗ്യതകളുള്ള സ്പെഷ്യലിസ്റ്റുകൾ എന്നിവരെ കമ്പനി അടുത്തിടെ നിർമ്മിച്ചിരുന്നു. തങ്ങളുടെ സൂപ്പർ സ്‌പോർട്ട്സ് എസ് യു വി 2018 ലോഞ്ച് ചെയ്യുമെന്നും ഈ ഇറ്റാലിയൻ സ്‌പോർട്ട്സ് കാർ നിർമ്മാതാക്കൾ പറഞ്ഞു.
ഓട്ടോമൊബൈൽ ലംബോർഗിനി സി ഇ ഒ സ്റ്റീഫൻ വിങ്കിൾമാൻ പറഞ്ഞു“ തൊഴിലാളികളുടെ എണ്ണത്തിലും വിൽപ്പനയിലും ശക്‌തമായ തുടർച്ചയായ വളർച്ചയാണ് ലംബോർഗിനി കൈവരിക്കുന്നത്. 2018 ൽ മൂന്നാം മോഡൽ അവതരിപ്പിക്കുന്നതിലൂടെ വളരെ വലിയ മാറ്റങ്ങളിലേക്കാണ് ഞങ്ങൾ കാലെടുത്ത് വയ്‌ക്കുന്നത്, ഇത് ഞങ്ങളുടെ വളർച്ചയുടെ നിലനിൽപ്പിനെയാണ് ചൂണ്ടിക്കാണിക്കുന്നത്. അതിനിനാലാണ് ഇപ്പോൾ ഹ്യൂൂമൻ റിസോഴ്‌സുകളിൽ ഞങ്ങൾക്ക് അധിക നിക്ഷേപം നടത്തേണ്ടി വരുന്നത്, കമ്പനിയുടെ പുതിയ ഭാവി മുന്നിൽ കണ്ടിട്ടുള്ള വളർച്ചയ്ക്ക് ഇത് വളരെ അത്യാവശ്യമാണ്.”
യൂറസിന്റെ നിർമ്മാണത്തിന് വേണ്ടി കമ്പനി തങ്ങളുടെ നിർമ്മാണ മേഘല 80,000 ചതുരശ്ര മീറ്ററിൽ നിന്ന് 150,000 ചതുരശ്ര മീറ്ററിലേക്ക് ഉയർത്തും ഒപ്പം 500 ജോലിക്കാരെയും നിയമിക്കും. ലോകത്തിനുവേണ്ടിയും തങ്ങൾ ഉൾപ്പെടുന്ന മേഖലയിലേക്കും ഉത്തരവാദിത്വമുള്ള സമീപനത്തിലൂടെ തങ്ങൾക്ക് പുതിയ പ്രതിഛായ സൃഷ്‌ടിക്കുവാനാണ് ലംബോർഗിനി ശ്രമിക്കുന്നത്. വരും തലമുറയ്ക്ക് വേണ്ടി ഈ ലോകം കാത്തുസൂക്ഷിക്കുവാനുതകുന്ന രീതിയിലുള്ള സാമ്പത്തിക സമൂഹിക മാറ്റങ്ങൾ വരുത്തുകയെന്നതും കമ്പനിയുടെ ലക്ഷ്യമാണ്.
ഓർഗനൈസേഷൻ, ഹ്യൂമൻ റിസോഴ്‌സസ് ഡയറക്‌ടർ ഉംബേർട്ടൊ ടോസ്സിനി പറഞ്ഞു “ ഞങ്ങളുടെ തൊഴിലാളികളുടെ കർത്തവ്യബോധത്തിന്റ്യൂം കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ നേട്ടങ്ങൾ. ഇതേ ലക്ഷ്യം വരുടേതും കൂടിയാക്കുവാനും ഞങ്ങൾ ശ്രമിക്കുന്നു, സ്വകാര്യജീവിതം നില നിർത്തിക്കൊണ്ട് തന്നെ കരിയറിൽ ഉയർച്ച നേടാനും വളരാനും ഞങ്ങൾ അവർക്ക് പ്രജോദനം നൽകുന്നു. ട്രെയിങ്ങ് പ്രോജക്‌റ്റുകൾ, കഴിവ് കണ്ടെടുത്ത് വളർത്തുക, അരോഗ്യം സംരക്ഷിക്കുക എന്നിവയാണ് ഞങ്ങൾ അവർക്കായി ഒരുക്കുന്ന പദ്ധതികൾ. ”