‘ക്വിഡ്’ ലൂടെ റെനോ ഇൻഡ്യയുടെ വിൽപനയിൽ 144% വർദ്ധനവ്
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
ഡൽഹി:
എൻട്രി ലെവൽ വാഹനമായ ക്വിഡ്ഡിനുള്ള വൻപിച്ച ഡിമാൻഡ്, നവംബർ മാസത്തിൽ 144 ശതമാനത്തിന്റെ ഞെട്ടിപ്പിക്കുന്ന സെയിൽസ് വർദ്ധനവ് നേടാൻ റെനോ ഇൻഡ്യയെ സഹായിച്ചു. കഴിഞ്ഞ വർഷം ഇതേ മാസം 3201 യൂണിറ്റുകൾ വിറ്റ ഫ്രഞ്ച് കാർ നിർമ്മാതാക്കൾക്ക്, അത് 7819 ആയി ഉയർത്താൻ പുത്തൻ ലോഞ്ചായ ക്വിഡ്ഡിലൂടെ സാധിക്കുകയുണ്ടായി.
റെനോ ഇൻഡ്യയുടെ ഈ സെയിൽസ് പെർഫോമൻസിനെ പറ്റി കമ്പനിയുടെ സിഇഒയും മാനേജിങ്ങ് ഡയറക്ടറുമായ സുമിത് സാവ്നി ഇങ്ങനെ പറഞ്ഞു: “റെനോ ക്വിഡ് ഇൻഡ്യയിൽ ലോഞ്ച് ചെയ്യുമ്പോൾ, ഇവിടത്തെ ഓട്ടോമോട്ടീവ് ഇൻഡസ്ട്രിയിൽ ഒരു പുതിയ അധ്യായവും മാതൃകയും സൃഷ്ടിക്കുവാനാണ് ഞങ്ങൾ ശ്രമിച്ചത്. വാഹനത്തിന് ലഭിച്ച മികച്ച ഫീഡ്ബാക്കും, അഭൂതപൂർവ്വമായ വിൽപനയും ഞങ്ങളുടെ ശ്രമത്തെ ശരിവയ്ക്കുന്നതാൺ്.”
?ഇൻഡസ്ട്രിയിൽ വിപ്ളവം സൃഷ്ടിച്ച ഈ കാറിന്റെ, ഉയർന്ന് വരുന്ന ഡിമാൻഡിന് അനുസരിച്ച്, പ്രൊഡക്ഷനും വർദ്ധിപ്പിക്കുവാൻ ഞങ്ങൾ ഒരേ മനസ്സോടെ പ്രയത്നിക്കുകയാണ്. ഇൻഡ്യയിലെ കമ്പനിയുടെ വിപുലീകരണത്തിൽ നിർണ്ണായക പങ്കാകും റെനോ ക്വിഡ് വഹിക്കുക. ഫസ്റ്റ് ടൈം ബയേഴ്സിനൊപ്പം, ഇൻഡ്യയിലെ നഗരങ്ങളിലും ഉൾപ്രദേശങ്ങളിലുമായി ഒരു പുതിയ കൺസ്യൂമർ ട്രെൻഡും ഞങ്ങൾക്ക് കാണുവാൻ കഴിയുന്നുണ്ട്്. നൂതനവും ആകർഷകവുമായ ഈ വാഹനത്തിനൊപ്പം, അസ്സസിബിൾ മൊബിലിറ്റിയിൽ ഞങ്ങൾ ഏവർക്കും നൽകുന്ന ഉറപ്പിന്റെ പ്രതിഫലനമാണിത്“ - സാവ്നി കൂട്ടിച്ചേർത്തു.
ഉയരുന്ന ഡിമാൻഡിന് അനുസരിച്ച് ക്വിഡ്ഡിന്റെ നിർമ്മാണം വർദ്ധിപ്പിച്ച റെനോ, തങ്ങളുടെ സെയിൽസ് സർവീസ് നെറ്റ്‌വർക്കുകൾ രാജ്യത്തിൽ ഉടനീളം എത്തിക്കുവാനായി പരിശ്രമിക്കുകയാണ്. 2011 മധ്യത്തിൽ 14 സെയിൽസ് ആൻഡ് സർവീസ് ഫെസിലിറ്റി മാത്രം ഉണ്ടായിരുന്ന റെനോയ്ക്ക് ഇപ്പോൾ അത് 190 ആയി ഉയർത്തുവാൻ സാധിച്ചിട്ടുണ്ട്. അടുത്ത വർഷം അവസാനത്തോടെ 240 ഫെസിലിറ്റികൾ സജ്ജീകരിക്കാൻ പരിശ്രമിക്കുന്ന കമ്പനിക്ക്, നിലവിലെ വിപണികൾ വികസിപ്പിക്കുന്നതിനൊപ്പം, ഇൻഡ്യയിലെ അർബൺ, സെമി-അർബൺ, റൂറൽ ഏരിയകളിലായി പുതിയ വിപണികൾ കണ്ടെത്തുവാനും ഉദ്ദേശമുണ്ട്.