Login or Register വേണ്ടി
Login

കിയാ കാർണിവൽ ബുക്കിംഗ് തുടരുന്നു; ഫെബ്രുവരി 5 ന് ഓട്ടോ എക്സ്പോ 2020ൽ ലോഞ്ച്

<തിയതി> <ഉടമയുടെപേര്> പ്രകാരം പരിഷ്‌ക്കരിച്ചു
41 Views

പ്രീമിയം മൾട്ടി പർപ്പസ് വെഹിക്കിളായ കാർണിവൽ, ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാൾ മികച്ചതാവുമെന്ന് പ്രതീക്ഷ

  • 1 ലക്ഷം രൂപ മുൻ‌കൂർ പണമാണ് കാർണിവലിൽ ബുക്കിംഗിന് ഈടാക്കുന്നത്.

  • 3 വേരിയന്റുകളിൽ ലഭ്യമാകും-പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ.

  • 3 തരം സീറ്റിങ് ക്രമീകരണങ്ങളിൽലഭ്യമാകും.

  • 24 ലക്ഷം മുതൽ 31 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു.

കിയാ കാർണിവലിനായുള്ള പ്രീ ലോഞ്ച് ബുക്കിംഗ് ആരംഭിച്ചു. 1 ലക്ഷം രൂപ ടോക്കൺ അടച്ചാൽ കാർണിവൽ ബുക്ക് ചെയ്യാം. 2020 ഫെബ്രുവരി 5ന് വില്പന ആരംഭിക്കും. എം.പി.വികളിലെ രാജാവായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ നിന്നൊരു അപ്ഗ്രേഡ് ആഗ്രഹിക്കുന്നവർക്ക് മികച്ച തിരഞ്ഞെടുപ്പാകും കാർണിവൽ.

2.2 ലിറ്റർ ഡീസൽ എൻജിനും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സും ആണ് കാർണിവലിൽ ഉള്ളത്. 200 PS പവറും 440 Nm ടോർക്കും പ്രദാനം ചെയ്യും.മൂന്ന് വേരിയന്റുകളിൽ ലഭ്യമാകും-പ്രീമിയം,പ്രസ്റ്റീജ്,ലിമോസിൻ. ബുക്കിംഗ് ആരംഭിച്ച ജനുവരി 21ന് മാത്രം ലഭിച്ച ബുക്കിങ്ങിൽ 64 % ബുക്കിങ്ങും (1410 യൂണിറ്റുകൾ) ഏറ്റവും ഉയർന്ന വേരിയന്റായ ലിമോസിനാണെന്ന് കമ്പനി പറയുന്നു.

മൾട്ടി പർപ്പസ് വെഹിക്കിൾ(MPV) ആയതിനാൽ, പലതരം സീറ്റിങ് ക്രമീകരണങ്ങളിൽ ലഭ്യമാകുന്ന കാർണിവലിൽ 9 സീറ്റ് ഓപ്ഷൻ വരെയുണ്ടാകും. 7 സീറ്റർ ആണ് സ്റ്റാൻഡേർഡ് മോഡൽ. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളും മൂന്നാം നിരയിൽ പോപ്പ് അപ്പ് സിങ്കിങ് സീറ്റുകളുമാണ് ഉണ്ടാകുക. 8-സീറ്റർ വേരിയന്റിൽ രണ്ടാം നിരയിലുള്ള ക്യാപ്റ്റൻ സീറ്റുകൾക്കിടയിൽ മൂന്നാമതൊരു സീറ്റും ഉണ്ടാകും. 9-സീറ്റർ വേരിയന്റിൽ 4 ക്യാപ്റ്റൻ സീറ്റുകൾ നടുവിലായി ഉണ്ടാകും. പിന്നിൽ സിങ്കിങ് റോ ബെഞ്ചും ഉണ്ടാകും.

ഫീച്ചറുകളുടെ കാര്യത്തിലും കിയാ കാർണിവൽ മുന്നിട്ട് നിൽക്കുന്നു.8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം വിത്ത് ആപ്പിൾ കാർ പ്ലേ ആൻഡ് ആൻഡ്രോയിഡ് ഓട്ടോ, യു.വി.ഒ നിയന്ത്രണത്തിലുള്ള കാർ ഫീച്ചറുകൾ,3 സോൺ ക്ലൈമറ്റ് കണ്ട്രോൾ,6 എയർ ബാഗുകൾ വരെ, ഫ്രണ്ട് പാർക്കിംഗ് സെൻസർ,ഹർമൻ കാർഡൻ മ്യൂസിക് സിസ്റ്റം (ഓപ്ഷണൽ),ഡ്യൂവൽ പാനൽ ഇലക്ട്രിക്ക് സൺറൂഫ്,പവെർഡ് ഡ്രൈവർ സീറ്റ്,10.1 ഇഞ്ച് ഡ്യൂവൽ ടച്ച് സ്ക്രീൻ റിയർ സീറ്റ് എന്റർടൈൻമെന്റ് സിസ്റ്റം എന്നിവയുണ്ടാകും.

ഓട്ടോ എക്സ്പോ 2020 ൽ കിയാ കാർണിവൽ വില കമ്പനി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു പ്രവചനം നടത്തുകയാണെങ്കിൽ 24 ലക്ഷം രൂപയ്ക്കും 31 ലക്ഷം രൂപയ്ക്കും ഇടയിലായിരിക്കും കാർണിവലിൽ വില. ഈ വിലയിൽ ഇന്നോവ ക്രിസ്റ്റയെ ഇത് പിന്നിലാക്കും എന്ന് തീർച്ച. എന്നാൽ മെഴ്‌സിഡസ് ബെൻസ് വി ക്ലാസ്(68.4 ലക്ഷം രൂപ), വരാനിരിക്കുന്ന ടൊയോട്ട വെൽ ഫയർ എന്നിവയുടെ താഴെയായിരിക്കും കാർണിവലിൽ സ്ഥാനം.

Share via

Write your Comment on Kia കാർണിവൽ 2020-2023

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എം യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.14 - 18.10 ലക്ഷം*
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
Rs.6.15 - 8.98 ലക്ഷം*
ഇലക്ട്രിക്ക്
Rs.26.90 - 29.90 ലക്ഷം*
Rs.63.91 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ