ജീപ്പ് റാങ്‌ളർ റൂബിക്കോൺ എത്തി; വില 68.94 ലക്ഷം രൂപ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 41 Views
- ഒരു അഭിപ്രായം എഴുതുക
ഹാർഡ്‌കോർ റാങ്‌ളറിന്റെ 5 ഡോർ അവതാരമാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്.
- പുതിയ റാങ്‌ളർ റൂബിക്കോണിന് റാങ്‌ളർ അൺലിമിറ്റഡിനെ കടത്തിവെട്ടുന്ന ഓഫ്-റോഡിംഗ് കഴിവുകളുണ്ട്.
-
മികച്ച 4x4 ഡ്രൈവ്ട്രെയിൻ, വലിയ അപ്രോച്ച്, ബ്രേക്ക് ഓവർ, ഡിപ്പാർച്ചർ ആംഗിളുകൾ എന്നിവയും പ്രധാന ആകർഷണങ്ങൾ.
-
8 സ്പീഡ് എടിയുമായി ചേർന്ന് 268 പിഎസ് / 400 എൻഎം നൽകുന്ന അതേ 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ.
-
ഒരേ കംഫർട്ട് സവിശേഷതകൾ പങ്കുവെക്കുന്ന റാങ്‌ളർ അൺലിമിറ്റഡിന് സമാനമായ ഇന്റീരിയർ.
ജീപ്പ് റാങ്‌ളറിന്റെ ഏറ്റവും ഹാർഡ്‌കോർ ഓഫ് റോഡ് പതിപ്പായ റാങ്‌ളർ റൂബിക്കൺ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുകയാണ്. നിലവിൽ പ്രീ ഓർഡറിൽ 68.94 ലക്ഷം രൂപ (എക്സ്-ഷോറൂം പാൻ-ഇന്ത്യ) യാണ് വില. ഡെലിവറികൾ മാർച്ച് 15 മുതൽ ആരംഭിക്കുമെന്നാണ് സൂചന.
റാങ്‌ളർ റൂബിക്കോണിന്റെ 5-ഡോർ പതിപ്പ് ജീപ്പ് ഇന്ത്യയിലെത്തിച്ചിരിക്കുന്നു. കോമ്പസ് ട്രെയ്‌ൽഹോക്കിനെപ്പോലെ, റൂബിക്കോണും “ട്രയൽ റേറ്റ്” ചെയ്തതും ബാഡ്ജും വഹിക്കുന്നതുമാണ്. ജീപ്പിന്റെ റോക്ക്‌ട്രാക്ക് 4x4 ഡ്രൈവ്ട്രെയിനിറ്ന്റെ ഭാഗമായ രണ്ട് സ്പീഡ് ട്രാൻസ്ഫർ കേസും 4: 1 4LO അനുപാതവുമുള്ള രണ്ട് സ്പീഡ് ട്രാൻസ്ഫർ കെയ്സ്, മുഴുവൻ സമയ ടോർക്ക് മാനേജുമെന്റ്, ഹെവി-ഡ്യൂട്ടി ഡാന 44 ഫ്രണ്ട്, റിയർ ആക്‌സിലുകൾ എന്നിവയുമായാണ് റൂബിക്കോണിന്റെ വരവ്. പവർട്രെയിൻ ഒന്നുതന്നെയാണ്, 268 പിഎസും 400 എൻഎമ്മും തരുന്ന 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും 8 സ്പീഡ് ഓട്ടോമാറ്റിക്കും.
2019 ന്റെ രണ്ടാം പകുതിയോടെ അവതരിപ്പിച്ച റാങ്‌ളർ അൺലിമിറ്റഡുമായി താരതമ്യപ്പെടുത്തുമ്പോൾ റൂബിക്കോണിന് 217 എംഎമ്മായി വർധിപ്പിച്ച ഗ്രൗണ്ട് ക്ലിയറൻസ്, വലിയ അപ്പ്രോച്ച്, ബ്രേക്ക് ഓവർ ആൻഡ് ഡിപ്പാർച്ചർ ആംഗിളുകൾ, പുതിയ ബ്ലാക്ക് ഫെൻഡർ ഫ്ലെയറുകൾ, ഹുഡ് ഡെക്കലുകൾ എന്നിവയും ലഭിക്കുന്നു. ഇലക്ട്രോണിക് ഫ്രണ്ട് ‘സ്വേ ബാറി”ന്റെ ലോക്കിംഗ് ഡിഫറൻഷ്യൽ ഉപയോഗിച്ച് ഓഫ്-റോഡിംഗ് കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുന്നു. ഒരു റാങ്‌ളർ എന്ന നിലയിൽ പതിവുപോലെ നീക്കംചെയ്യാവുന്ന ഹാർഡ് റൂഫും, എളുപ്പത്തിൽ ഡിസ്മാന്റിൽ ചെയ്യാനും റിഫിറ്റ് ചെയ്യാനും സാധിക്കുന്ന ഡോറുകളുമുണ്ട്. അൺലിമിറ്റഡ് വേരിയന്റിലെ 18 ഇഞ്ച് ഓൾ-ടെറൈൻ ടയറുകളെ അപേക്ഷിച്ച് 255/75 ആർ മഡ് ടെറൈൻ ടയറുകളുള്ള 17 ഇഞ്ച് അലോയ് വീലുകാണ് റൂബിക്കോണിന് ലഭിക്കുന്നത്.
|
റാങ്‌ളർ റൂബിക്കോൺ |
റാങ്‌ളർ അൺലിമിറ്റഡ് |
ഗ്രൌണ്ട് ക്ലിയറൻസ് |
217mm |
215mm |
അപ്പ്രോച്ച് ആംഗിൾ |
43.9o |
41.8o |
ബ്രേക്ക് ഓവർ ആംഗിൾ |
22.6o |
21o |
ഡിപ്പാർച്ചർ ആംഗിൾ |
37o |
36.1o |
7 ഇഞ്ച് എംഐഡിയുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8.4 ഇഞ്ച് യുകണക്ട് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോ എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിങ്ങനെ അൺലിമിറ്റഡ് വേരിയന്റിന് സമാനമായ ഇന്റീരിയർ സവിശേഷതകളാണ് റൂബിക്കോണിനും. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സീറ്റ് മൌണ്ടഡ് പാസഞ്ചർ സൈഡ് എയർബാഗുകൾ, റിയർ പാർക്കിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ, എബിഎസ്, ഹിൽ അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയാണ് പ്രധാന സുരക്ഷാ സവിശേഷതകൾ.
ഓഫ്-റോഡിംഗ് മികവ് കൂടിയതിനാൽ റാങ്‌ളർ റൂബിക്കോണിന്റെ വിലയിൽ റാങ്‌ളർ അൺലിമിറ്റഡിനേക്കാൾ 5 ലക്ഷം രൂപയുടെ പ്രീമിയം ഉറപ്പിക്കാം. ഈ സെഗ്മെന്റിൽ റൂബിക്കോണിന് പേരെടുത്ത് പറയാൻ ഒരു എതിരാളി പോലും ഇല്ലെന്നതും ശ്രദ്ധേയം.
കൂടുതൽ വായിക്കാം: ജീപ്പ് റാങ്‌ളർ ഓട്ടോമാറ്റിക്.