ജീപ്പ് റിനിഗേഡ് ഇന്ത്യയിൽ ഇറക്കുമതി ചെയ്തു; ലോഞ്ചിങ്ങിനു ആവശ്യമായ തയ്യാറെടുപ്പിൽ
<തിയത ി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ജയ്പൂർ :
ഫിയറ്റ് ക്രിസ് ലെർ ലോകം മുഴുവൻ അംഗീകരിച്ച അവരുടെ പ്രീമിയം എസ് യു വി ബ്രാൻഡ് “ ജീപ്പ് ” ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുന്നു. ഇത് വീണ്ടും ആവർത്തിക്കാൻ അവർ തങ്ങളുടെ കോംപാക്ട് എസ് യു വി, ‘ റിനിഗേഡ് ’ഉം രാജ്യത്ത് ഇറക്കുമതി ചെയ്തു. കമ്പനിയുടെ റിസർച്ചിനും , വികസന പ്രവർത്തനങ്ങൾക്കും സഹായകമാകാൻ വേണ്ടിക്കൂടിയാണ് ഇറക്കുമതി നടത്തിയിരിക്കുന്നത്. വ്രാങ്കളറിന്റെ ലോഞ്ചിങ്ങിന് ശേഷം ,ഷെറോസ്കീ എസ് യു വിസിന്റെ ലോഞ്ചിങ്ങോടു കൂടി അടുത്ത വർഷം ഫെബ്രുവരിയിൽ ജീപ്പ് ഇന്ത്യയിൽ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും.
യു എസ് എ യിൽ നിന്ന് നേരിട്ട് മൊത്തം 4 റിനിഗേഡ് കോംപാക്ട് എസ് യു വി മോഡലുകൾ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. ഇതിൽ രണ്ട് മോഡലിന്റെ ഫീച്ചർ 4X2 കോൺഫിഗ്രേഷനാണ്, 4X4 ഡ്രൈവ് ടൈപ്പുമായാണ് മറ്റു രണ്ടു മോഡലുകൾ വരുന്നത്. മുംബൈയിൽ ഇറക്കുമതി ചെയ്ത എസ് യു വിസുകൾ, റ്റാറ്റാ മോട്ടേഴ്സിനും, ഫിയറ്റിനും അവകാശമുള്ള രഞ്ചൻഗൻ പ്ലാന്റിലേയ്ക്കുള്ള അവരുടെ വഴിയിലാവാം. ഈ ഓരോ മോഡലുകൾക്കും ഏകദേശം 17.49 ലക്ഷം വില വരുമെന്നാണ് സോബായുടെ ഇറക്കുമതി വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഷെറോസ്കീയുടെയും, വ്രാങ്കളർ എസ് യു വിസിന്റെയും ലോഞ്ചിങ്ങിനൊപ്പം ജീപ്പ് റിനിഗേഡിന് ഇന്ത്യയിലേയ്ക്കുള്ള വഴി തുറക്കാനുള്ള കമ്പനിയുടെ ഈ പ്രിത്യേക നീക്കവും ഞങ്ങളെ സന്തോഷിപ്പിക്കുന്നുണ്ട്. ഒരു സി കേ ഡി ആയിട്ടാവാം റിനിഗേഡ് ഇന്ത്യയിൽ വരുന്നത് അതുപോലെ അസ്സംബൾ ചെയ്യാനുള്ള സാധ്യയും ഇന്ത്യയിൽ വച്ചു തന്നെയാണ്, ഇത് നിർമ്മാണ ചിലവു കുറയ്ക്കുന്നതിനും അതുവഴി ഹുണ്ടായി ക്രെസ്റ്റായോടും, റെനോൾഡ് ഡെസ്റ്ററിനോടും മറ്റു എസ് യു വിസിനോടും മത്സരിക്കുന്നതിനും സഹായിക്കും.