ജീപ് ഗ്രാൻഡ് ഷെരോകി 2016 ഓട്ടോ ഏക്‌സ്പോയിൽ പുറത്തിറക്കും
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ഇന്ത്യയിലെ സാന്നിധ്യം ഉറപ്പിച്ചുകൊണ്ട് അമേരിക്കൻ എസ് യു വി ബ്രാൻഡ് ജീപ് ജനുവരി രണ്ടാം വാരം മറ്റ് സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റുകളിലെ അപ്‌ഡേറ്റുകൾക്ക് പുറമെ തങ്ങളുടെ വെബ്സൈറ്റും തുറന്നു. വരുന്ന ഓട്ടോ എക്‌സ്പോ 2016 ൽ തങ്ങളുടെ മുൻ നിര വാഹനങ്ങളായ ഗ്രാൻഡ് ഷെറോകീ, ഗ്രാൻഡ് ഷെറോകീ എസ് ആർ ടി വ്രാംഗ്ലർ അൺലിമിറ്റഡ് തുടങ്ങിയ വാഹനങ്ങൾ പ്രദർശിപ്പിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
വലിയ കാർ എന്ന നമ്മുടെ സങ്കൽപ്പവുമായി ചേരുന്നതിനാൽ ഗ്രാൻഡ് ഷെരോകിയെ ഇന്ത്യൻ വിപണിയിൽ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാള് കുറെയായി. 3.00 ലിറ്റർ ഡീസൽ എഞ്ചിൻ കരുത്തേകുന്ന ഈ ഭീമൻ 240 പി എസ് പവർ പുറന്തള്ളും. 8 - സ്പീഡ് ഇസഡ് എഫ് ഓട്ടോമാറ്റിക് ഗീയർ ബോക്‌സുമായിട്ടായിരിക്കും വാഹനം എത്തുക.
ഇന്ധനക്ഷമത വർദ്ധിപ്പിക്കുവാനായി ഒരു എക്കൊ മോഡും ഗ്രാൻഡ് ഷെറോകിക്കുണ്ട്, ട്രാൻസ്മിഷൻ അഡ്‌ജസ്റ്റ് ചെയ്യുന്നതിലൂടെ ഇന്ധന ഉപയോഗം അത് കുറക്കുന്നു. അത് വാഹനത്തിന്റെ ക്വാഡ്രാ ലിഫ്റ്റ് എയർ സസ്‌പെൻഷൻ സംവിധാനത്തെയും ആക്‌ടിവേറ്റ് ചെയ്യുന്നു അതോടെ വാഹനത്തിന് മികച്ച രീതിയിൽ ബൊഡി താഴ്‌ത്തുവാൻ കഴിയും അതോടെ ഇന്ധനക്ഷമത വീണ്ടും വർദ്ധിക്കും.
ഗ്രാൻഡ് ഷെറോക്കിക്കൊപ്പം ജീപ് അതിന്റെ തന്നെ അൽപ്പം കൂടി ശക്‌തികൂടിയ വേർഷനായ ഗ്രാൻഡ് ഷെറോകി എസ് ആർ ടി കൂടി അവതരിപ്പിക്കുന്നതായിരിക്കും. 6.4 ലിറ്റർ വി 8 എഞ്ചിനുള്ള ഈ എസ് യു വി 475 ബി എച്ച് പി പവറും 64.2 കി ഗ്രാം ടോർക്കും ഉൽപ്പാദിപ്പിക്കും. മണിക്കൂറിൽ 100 കി മി വ്വെഗത 8 സെക്കന്റ് കൊണ്ട് വാഹനത്തിന് കൈവരിക്കാൻ കഴിയും. 1.5 കോടിയോളം വില പ്രതീക്ഷിക്കാവുന്ന വാഹനം ബി എം ഡബ്ല്യൂ എക്‌സ് 5 എം നോടായിരിക്കും പ്രധാനമായും മത്സരിക്കുക.