ഇന്ത്യയെ ലക്ഷ്യമാക്കിയുള്ള അടുത്ത തലമുറ ടൊയോറ്റ ഫോർച്ച്യൂണർ ഇന്തൊനേഷ്യയിൽ ലോഞ്ച് ചെയ്‌തു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
ലോകത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ ടൊയോറ്റ തങ്ങളുടെ പ്രീമിയം എസ് യു വിയായ ഫോർച്യൂണറിന്റെ അടുത്ത തലമുറ ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്‌തു. ഫിലിപ്പീൻസ് വിപണിയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് ലോഞ്ച്. ഇന്തൊനേഷ്യയിൽ വാഹനം എത്തിയത് ആർ പി 442,000,000 നും 631,500,000 നും ഇടയിൽ വിലയിട്ടുങ്കൊണ്ടാണ്. ഇന്ത്യൻ രൂപയിൽ പറയുകയാണെങ്കിൽ 22 ലക്ഷത്തിനും 31 ലക്ഷത്തിനും ഇടയിൽ വില വരും. രണ്ടാം തലമുറ ട്യോറ്റ ഹൈലക്‌സ് പിക്ക് അപ് ട്രക്കിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. 4*2,4*4 കോൺഫിഗറേഷനടക്കം 6 ട്രിമ്മുകളിലാണ് ഇന്തോനേഷയയിൽ വാഹനം എത്തുക.
അടുത്ത ജനറേഷൻ ഫോർച്ച്യൂണറിന്റെ ഇന്ത്യൻ ഇന്ത്യൻ പതിപ്പ് രണ്ട് എഞ്ചിൻ ഓപ്‌ഷനുകളുമായിട്ടായിരിക്കും എത്തുക. 174 ബി എച് പി പവർ പുറന്തള്ളുന്ന 2.8 ലിറ്റർ ഡീസൽ മോട്ടോർ ആയിരിക്കും എല്ലാ വേരിയന്റുകളുടെയും ടോപ്പ് മോഡൽ. കമ്പനിയുടെ 6 - സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി സംയോജയോപ്പിച്ചെത്തുന്ന 4 - സിലിണ്ടർ ഡയറക്‌ട് ഇൻജക്‌ട് ടർബൊ ഡീസൽ എഞ്ചിൻ 450 എൻ എം പരമാവധി ടോർക്കും പുറന്തള്ളും. സ്റ്റാൻഡേർഡ് 6 - സ്പീഡ് മാനുവൽ ഗീയർബോക്‌സുമായി സംയോജിപ്പിക്കുംബോൾ ഇതേ എഞ്ചിൻ എൻ എം പരമാവധി ടോർക്ക് പുറത്തുവിടും.
എഞ്ചിൻ കരുത്തുള്ളതാണെങ്കിലും അടുത്തിടെയിറങ്ങിയ എൻഡവറും ട്രെയിൽബ്ലേസറും ഇതിനേക്കാൾ മികച്ച വാഗ്‌ദാനമാണ് തരുന്നത്. രണ്ട് വാഹനങ്ങൾക്കും പവറും ടോർക്കും വളരെ കൂടുതലുണ്ട്. ഒരു ലിറ്റർ വേറിയന്റിൽ കൂടി ടൊയോറ്റ ഫോർച്യൂണർ അവതരിപ്പിക്കുവാനും സാധ്യതയുണ്ട്.
0 out of 0 found this helpful