2016 ജനുവരിയോടെ ഇന്ത്യ ജപ്പാനിലേയ്ക്ക് ബലീനോ കയറ്റി അയ്ക്കുന്നു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 15 Views
- ഒരു അഭിപ്രായം എഴുതുക
ജയ്പൂർ : നമ്മുടെ മാതൃരാജ്യത്ത് നിർമ്മിക്കുന്ന കാറുകൾ ജപ്പാനിലേയ്ക്ക് കയറ്റിയയ്ക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ത്രമോദി പ്രഖ്യാപിച്ചു. ആദ്യം മാരുതി സുസൂക്കി ഇവിടെ നിർമ്മിക്കും പിന്നീട് ജപ്പാനിലേയ്ക്ക് കയറ്റിയയ്ക്കും.
ഇന്ത്യൻ-ജാപ്പനീസ് ബിസ്സിനസ് ലീഡേഴ്സിന്റെ ഫോറത്തെ അഭിസംബോധന ചെയ്തു കൊണ്ട് മി. മോദി ഇങ്ങനെ പറയുകയുണ്ടായി “ മാരുതി ( സുസൂക്കി) ഇവിടെ നിർമ്മിക്കും....ജാപ്പനീസ് കമ്പനി ഇവിടെ നിർമ്മിക്കും പിന്നെ ജപ്പാനിലേയ്ക്ക് കയറ്റിയയ്ക്കും. ഹൈ സ്പീഡ് ട്രെയിനിന്റെ കാര്യത്തിൽ മാത്രമല്ലാ, ഹൈ- സ്പീഡ് വളർച്ചയുടെ കാര്യത്തിലും ഇന്ത്യയും, ജപ്പാനും ഒന്നിച്ച് നീങ്ങണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യം എക്സ്പോർട്ട് ചെയ്യുന്നത് ബലീനോയാണ് , എല്ലാ വർഷവും 20,000- 30,000 യൂണിറ്റുകൾ കയറ്റി അയക്കണമെന്നാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നതെന്ന് മാരുതി സുസൂക്കി ചെയർമാൻ ആർ സി ഭാർഗവ പറഞ്ഞു. എക്സ്പോർട്ടിങ്ങ് വളരെ കോംപ്ലിക്കേറ്റഡായിട്ടുള്ള പ്രവർത്തനമാണെന്നും 2016 ജനുവരി മുതലെ കമ്പനിയ്ക്ക് വാഹനങ്ങൾ കയറ്റി അയ്ക്കാൻ കഴിയുകയൊള്ളുവെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യൻ കമ്പോളത്തിൽ മാരുതി ബലീനോ ലോഞ്ച് ചെയ്തത് ഒക്ടോബർ അവസാനമാണ് , അന്ന് മുതൽ ഗംഭീരമായ വിജയമാണ് അതു നേടുന്നത്.
മറ്റുപല കാര്യങ്ങൾക്കുമൊപ്പം അഹമ്മദബാദ്-മുംബൈ കോറിഡോറിനായി ജപ്പാനിൽ നിന്ന് ബുള്ളറ്റ് ട്രെയിൻ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചിരിക്കുമ്പോളാണ് ഈ അറിയിപ്പുണ്ടാവുന്നത് . ഈ ട്രെയിൻ ഇന്ത്യയിലെ വലിയൊരു പ്രോജക്ടായ ബുള്ളറ്റ് ട്രെയിൻ നെറ്റ് വർക്കിന്റെ ഒരു ഭാഗമാണ് . ഏതാണ്ട് 98,000 കോടി ( $12 ബില്യൺ) ചിലവ് വരുന്ന ഈ പ്രോജക്ടിനായി ജപ്പാൻ പലിശ രഹിത വായ്പയാണ് ( കൃത്യമായി 0.1%) നീട്ടി നല്കുന്നത്. ഇതിനു പുറമെ സിവിൽ ന്യൂക്ലിയർ ഡീലിന്റെയും അതിന്റെ സ്റ്റാറ്റ്ർജിക് യുദ്ധതന്ത്ര പ്രാധാന്യമുള്ള ഉടമ്പടിയിലും ഇരു രാജ്യങ്ങളും ഒപ്പു വച്ചു.