റെനൊ ക്വിഡിന്റെ പ്രോഡക്‌ഷൻ ഹബ്ബായി ഇന്ത്യയെ പ്രഖ്യാപിച്ചു
<തിയതി> <ഉടമയുടെപേര്> <മോഡല ിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 20 Views
- ഒരു അഭിപ്രായം എഴുതുക
വിഡ് ഹാച്ച്ബാക്കിന്റെ ഏക നിർമ്മാണ ഹബ് ഇന്ത്യയായിരിക്കുമെന്ന് റെനൊ തീരുമാനിച്ചു. സ്വിറ്റ്സർലന്റിലെ ഡേവോസിൽ നടന്ന എകണോമിക് ഫോറത്തിൽ സംസാരിക്കവെ റെനൊ നിസ്സാൻ സി ഇ ഒ കാർലോസ് ഗോസ്ൻ പറഞ്ഞു. റെനൊ ക്വിഡ് ഇന്ത്യയിൽ മാത്രം നിർമ്മിച്ചായിരിക്കും കയറ്റുമതി ചെയ്യുക. ഇന്ത്യൻ വാഹന വിപണിയിൽ മികച്ച അഭിപ്രായം നേടിയ വാഹനം ഇപ്പോഴും കികച്ച രീതിയിൽ മുന്നേറുകയാണ്.
90 % പ്രാദേശികമായി നിർമ്മിക്കുന്ന ക്വിഡിന് അതിനാൽ വളരെ മത്സര യോഗ്യമായ വിലയായ 2.56 - 3.53 ( ന്യൂ ഡൽഹി എക്‌സ് ഷോറൂം) ഇട്ടിരിക്കുന്നത്. ഇത്ര മത്സരയോഗ്യമായ വിലയായതിനാൽ ഇതിനോടകം തന്നെ 85,000 ബുക്കിങ്ങ് നേടാൻ വാഹനത്തിന് കഴിഞ്ഞു. 72 എൻ എം ടോർക്കിൽ 53 ബി എച്ച് പി പവർ പുറത്തുവിടുന്ന 799 സി സി 3 -സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിനുള്ളത്. 5 - സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായിട്ട് സംയോജിപ്പിച്ചാണ് എഞ്ചിൻ എത്തുന്നത്. കൂടിയ ഒരു വേർഷനോടൊപ്പം എ എം ടി യും ഉടൻ തന്നെ വാഹനത്തിന് ലഭിക്കും. ക്വിഡ്നിറ്റെ മികച്ച വിജയം കാരണം ഉടൻ തന്നെ ഒരു 1 ലിറ്റർ എ എം ടി വേർഷൻ 2016 ഓട്ടോ എക്‌സ്പോയിൽ അവതരിപ്പിക്കും. ഓട്ടോ എക്‌സ്പോയിൽ അവതരിപ്പിക്കുവാനിരിക്കുന്ന ക്വിഡിന്റെ 1000 സിസി വേർഷൻ അടുത്തിടെ ബ്രസീലിൽ വച്ച് ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഡിസംബർ പകുതിയോടെ റെനൊ ക്വിഡ്നിറ്റെ നിർമ്മാണം വർദ്ധിപ്പിച്ചിരുന്നു. ബുക്കിങ്ങ് 50,000 ലും കൂടുതലായതിനാൽ ഇത് അനിവാര്യമായിരുന്നു. ക്വിഡിന്റെ നിർമ്മാണം പ്രതിമാസം 6,000 യൂണിറ്റിൽ നിന്ന് 10,000 യൂണിറ്റ് ആയിട്ടായിരിക്കും വർദ്ധിപ്പിക്കുക. ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് മുതലായിരിക്കും ഈ വർദ്ധനവ് നടപ്പിലാകുക. റെനൊ ഇത്യയുടെ മാനേജിങ്ങ് ഡയറക്‌ടർ സുമിത് ഷേനി പറഞ്ഞു “ ക്വിഡ് വലിയ വിജയമാണ് ആവശ്യകതയ്‌ക്കനുസരിച്ച് നിർമ്മാണം വർദ്ധിപ്പിക്കുവാനുള്ള തിരക്കിലാണ് ഞങ്ങൾ. 98 % പ്രദേശിക സാമഗ്രികളുമായി ഞങ്ങളും ഞങ്ങളുടെ കരാറുകാരും നിർമ്മാണ വേഗത വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചെന്നൈയിലെ മഴ പ്രതികൂലമായി ബാധിച്ചുവെങ്കിലും അതിനെ മറികടക്കാൻ ഞങ്ങളിപ്പോൾ കൂടുതൽ സമയം പണിയെടുക്കുകയാണ്.
0 out of 0 found this helpful