ഹ്യുണ്ടായ് വെർണ ഫേസ്‌ലിഫ്റ്റ് വേരിയന്റുകളുടെ വിശദാംശങ്ങൾ പുറത്ത്
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 20 Views
- ഒരു അഭിപ്രായം എഴുതുക
എസ്, എസ് +, എസ് എക്സ്, എസ് എക്സ് (ഒ) എന്നീ നാല് വേരിയന്റുകളിലാണ് വെർണ ഫേസ്‌ലിഫ്റ്റ് ലഭിക്കുക.
-
25,000 രൂപ ടോക്കണായി നൽകി പ്രീ-ലോഞ്ച് ബുക്കിംഗ് ചെയ്യാം.
-
എസ് +, എസ് എക്സ്, എസ് എക്സ് (ഒ) എന്നീ മൂന്ന് വേരിയന്റുകളിലാണ് ഹ്യുണ്ടായ് ഡീസൽ വെർണ വാഗ്ദാനം ചെയ്യുന്നത്.
-
വെർന 1.5 ലിറ്റർ പെട്രോളിന് എസ്, എസ്എക്സ്, എസ്എക്സ് (ഒ) എന്നീ മൂന്ന് വേരിയന്റുകൾ ലഭിക്കുന്നു.
-
ഡിസിടിയുള്ള 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ടോപ്പ്-സ്പെക്ക് എസ്എക്സ് (ഒ) വേരിയന്റിൽ മാത്രമാണ് ലഭ്യമാവുക.
-
ക്രെറ്റയ്ക്ക് സമാനമായി, ഫേസ്‌ലിഫ്റ്റഡ് വെർണയും 1.0 ലിറ്റർ ടർബോ എഞ്ചിനിൽ മാനുവൽ ട്രാൻസ്മിഷൻ ഒഴിവാക്കുന്നു.
-
എട്ട് ലക്ഷം മുതൽ 14 ലക്ഷം രൂപ വരെയാണ് ഫേസ്‌ലിഫ്റ്റഡ് വെർണയ്ക്ക് പ്രതീക്ഷിക്കാവുന്ന വില.
ഫേസ്‌ലിഫ്റ്റഡ് വെർണ മാർച്ചിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഹ്യൂണ്ടായ്. ഈ കോംപാക്റ്റ് സെഡാന്റെ പ്രീ-ലോഞ്ച് ബുക്കിംഗ് ഇതിനകം തുടങ്ങിക്കഴിഞ്ഞു. 25,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം. ബുക്കിംഗ് തുടങ്ങിയതോടെ ഹ്യുണ്ടായ് മുഖംമിനുക്കിയെത്തുന്ന സെഡാന്റെ വേരിയന്റ് തിരിച്ചുള്ള എഞ്ചിൻ വിശദാംശങ്ങൾ വെളിപ്പെടുത്തി. ലഭ്യമായ എഞ്ചിൻ ഓപ്ഷനുകളും അവയുടെ സവിശേഷതകളും പരിശോധിക്കാം.
എസ്, എസ് +, എസ് എക്സ്, എസ് എക്സ് (ഒ) എന്നീ നാല് വേരിയന്റുകളിൽ ഫേസ്‌ലിഫ്റ്റഡ് വെർണ ലഭ്യമാണ്. എന്നാൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കായി മൂന്ന് വേരിയന്റുകൾ മാത്രമേ ഹ്യുണ്ടായ് നൽകുന്നുള്ളൂ. എസ്, എസ്എക്സ്, എസ്എക്സ് (ഒ) എന്നീ വേരിയന്റുകളിൽ പെട്രോൾ വെർണ പുറത്തിറക്കുമ്പോൾ ഡീസൽ സെഡാൻ എസ് +, എസ്എക്സ്, എസ്എക്സ് (ഒ) വേരിയന്റുകളിൽ ലഭിക്കും. 1.0 ലിറ്റർ ടർബോ യൂണിറ്റ് ടോപ്പ്-സ്പെക്ക് വേരിയന്റായ എസ്എക്സ് (ഒ) യിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നതും ശ്രദ്ധേയം. വിശദമായ പട്ടിക ചുവടെ.
S |
S+ |
SX |
SX(O) |
|
പെട്രോൾ |
1.5L with 6MT |
- |
1.5L with 6MT or CVT |
1.5L with 6MT or CVT/1.0L turbo with 7-DCT. |
ഡീസൽ |
- |
1.5L with 6MT |
1.5L with 6MT or 6AT |
1.5L with 6MT or 6AT |
വേരിയൻറ് വിശദാംശങ്ങൾക്കൊപ്പം, ഫേസ്‌ലിഫ്റ്റ് ചെയ്ത വെർണയുടെ കളർ ഓപ്ഷനുകളും ഹ്യുണ്ടായ് വെളിപ്പെടുത്തി.
-
ഫാന്റം ബ്ലാക്ക്
-
ഫിയറി ടെഡ്
-
പോളാർ വൈറ്റ്
-
ടൈഫൂൺ സിൽവർ
-
ടൈറ്റൻ ഗ്രേ
-
സ്റ്റാറി നൈറ്റ്.
ഏതാനും ആഴ്ചകൾക്കുള്ളിൽ ഹ്യൂണ്ടായ് വേസ്‌ലിഫ്റ്റഡ് വെർണയെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ന്ന പ്രതീക്ഷ. എട്ട് ലക്ഷം മുതൽ 14 ലക്ഷം രൂപ വരെയാണ് വില. വരാനിരിക്കുന്ന അഞ്ചാം തലമുറ ഹോണ്ട സിറ്റി, മാരുതി സിയാസ്, സ്കോഡ റാപ്പിഡ്, ഫോക്സ്വാഗൺ വെന്റോ, ടൊയോട്ട യാരിസ് എന്നിവയുമായി പുതിയ സിറ്റി കൊമ്പുകോർക്കും.
കൂടുതൽ വായിക്കാം: വെർണ ഓൺ റൈഡ് വില.
0 out of 0 found this helpful