ഹ്യുണ്ടായ് ടക്സൺ ഫേസ്‌ലിഫ്റ്റ് ഓട്ടോ എക്സ്പോ 2020 ൽ അവതരിപ്പിച്ചു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 24 Views
- ഒരു അഭിപ്രായം എഴുതുക
മുമ്പത്തെപ്പോലെ 2.0 പെട്രോൾ, ഡീസൽ എഞ്ചിനുകൾ തന്നെയാണ് ഫേസ്‌ലിഫ്റ്റിനും കരുത്തു പകരുന്നത്.
പുതു തലമുറ ടക്സൺ ഈ വർഷം അവസാനം പുറത്തിറങ്ങാനിരിക്കെ, ഓട്ടോ എക്സ്പോ 2020 ൽ നിലവിൽ വിപണിയിലുള്ള ടക്സന്റെ ഒരു ഫെസ്ലിഫ്റ്റ് മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് ഹ്യുണ്ടായ്. മുഖം മിനുക്കുന്നത് കൂടാതെ ഡീസൽ വേരിയന്റുകളിൽ പുതിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഫേസ്‌ലിഫ്റ്റ് എത്തുന്നത്. പുതിയ ടക്സറ്ന്റെ കൂടുതൽ വിശേഷങ്ങൾ താഴെ.
പ്രധാന മാറ്റം മുൻവശത്തും പിൻവശത്തുമുള്ള വിശദാംശങ്ങളിലാണ്. ഹ്യുണ്ടായുടെ കൈയ്യൊപ്പുള്ള പുതിയ ഗ്രില്ലാണ് ടക്സണും നൽകിയിരിക്കുന്നത്. ഇത് മുമ്പുള്ളതിനേക്കാൾ വലിപ്പം തോന്നിപ്പിക്കുന്നതാണ്. ഫേസ്‌ലിഫ്റ്റിന്റെ മറ്റൊരു പ്രത്യേകത ഫുൾ-എൽഇഡി ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളുമാണ്. ഹ്യുണ്ടായ് 18 ഇഞ്ച് വരെ വലിപ്പത്തിൽ പുതിയ ഒരു സെറ്റ് അല്ലോയ് വീലുകളും ടക്സണ് നൽകിയിട്ടുണ്ട്. മുൻവശം പോലെതന്നെ പിൻവശത്തും മിനുക്കുപണികൾ നടത്തിയിരിക്കുന്നത് കാണാം. ഒരൽപ്പം രൂപമാറ്റം വരുത്തിയ ടെയ്‌ൽ ലാമ്പുകൾക്കൊപ്പം പുതിയ എൽഇഡി ഗ്രാഫിക്കുമുണ്ട്. പുതുക്കിയ എക്സ്‌ഹോസ്റ്റ്, വലിപ്പമുള്ള ലൈസൻസ് പ്ലേറ്റ് ഹൌസിംഗ് എന്നിവയാണ് ടക്സൺ ഫേസ്‌ലിഫ്റ്റിന്റെ മറ്റ് പ്രത്യേകതകൾ.
ആൾട്ടോ റേ: T ടാറ്റ ഹാരിയർ ഓട്ടോ എസ്‌ബിഒയിൽ സമാരംഭിച്ചു R റസ് 2.1 ൽ
വിപണി മൂല്യം ഉയർത്താനായി ടക്സന്റെ കാബിനിലും ഹ്യുണ്ടായ് അഴിച്ചുപണികൾ നടത്തിയിരിക്കുന്നു. അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന ടച്ച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം, ഡിസ്പ്ലേയ്ക്ക് താഴേക്ക് സ്ഥാനമാറ്റം സംഭവിച്ച എയർ വെന്റുകൾ എന്നിവയാണ് പഴയ ടക്സണിൽ നിന്നുള്ള പ്രധാന വ്യത്യാസങ്ങൾ. കൂടാതെ ടക്സൺ ഫേസ്‌ലിഫ്റ്റിനായി ഹ്യുണ്ടായ് ഒരു പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നൽകുന്നു.
ബിഎസ്6 മാനദണ്ഡങ്ങൾ പ്രകാരമുള്ള 2.0 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളാണ് ടക്സൺ ഫേസ്‌ലിഫ്റ്റിന്റെ ഹൃദയം. പെട്രോൾ എഞ്ചിൻ 6 സ്പീഡ് എടിയുമായി തുടരുമ്പോൾ ഡീസൽ യൂണിറ്റിന് പഴയ 6 സ്പീഡ് എടിയുടെ സ്ഥാനത്ത് പുതിയ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനാനുള്ളത്. പെട്രോൾ എഞ്ചിന്ൻ 152പിഎസ് കരുത്തു തരുമ്പോൾ ഡീസൽ യൂണിറ്റ് 185 പിഎസ് കരുത്തുമായാണ് എത്തുന്നത്.
കൂടാതെ റേ: ടാറ്റ ഹബിസ് മൈക്രോ വാൾ കൺസെപ്റ്റ് ഓട്ടോ എസ്‌ബിഒയിൽ വെളിപ്പെടുത്തി
ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, റയിൻ സെൻസിംഗ് വൈപ്പറുകൾ, വയർലെസ് ചാർജിംഗ് എന്നിവയാണ് ഈ എസ്‌യുവിയുടെ മറ്റു സവിശേഷതകളിൽ ചിലത്. ഹ്യുണ്ടായുടെ ബ്ലുലിങ്ക് കണക്ടഡ് കാർ സാങ്കേതികവിദ്യയും ഇപ്പോൾ ടക്സൺ ഫേസ്‌ലിഫ്റ്റിന് സ്വന്തം.
നിലവിൽ വിപണിയിലുള്ള ടക്സണേക്കാൾ ഒരൽപ്പം മുകളിലായിരിക്കും പുതിയ ടക്സന്റെ സ്ഥാനം. ഹോണ്ട സിആർ-വി, വിഡബ്ല്യു ടിഗ്വാൻ, എംജി ഹെക്റ്റർ, ജീപ്പ് കോംപാസ് എന്നിവയോടു തന്നെയായിരിക്കും ടക്സൺ ഫേസ്‌ലിഫ്റ്റും വിപണിയിൽ കൊമ്പുകോർക്കുക.
കൂടുതൽ വായിക്കാം: Tucson Automatic