ബിഎസ്6 പെട്രോൾ എഞ്ചിൻ കരുത്തുമായി ഹുണ്ടായ് സാൻട്രോയും ഗ്രാന്റ് ഐ10നും എലീറ്റ് ഐ20യും
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 27 Views
- ഒരു അഭിപ്രായം എഴുതുക
ഹുണ്ടായുടെ എല്ലാ ചെറുകാറുകൾക്കും ഇനി ബിഎസ്6 എഞ്ചിൻ
-
ഹുണ്ടായ് സാൻട്രോയുടെ 1.1 ലിറ്റർ ബിഎസ്6 പെട്രോൾ എഞ്ചിൻ അപ്ഡേറ്റ് പ്രീമിയം 27,000 രൂപ വരെയാണ്.
-
ഗ്രാൻഡ് ഐ10ന്റെ തൊട്ടു മുമ്പുള്ള മോഡലിനും അതിന് പകരം വരുന്ന എലീറ്റ് ഐ20ക്കും 1.2 ലിറ്റർ ബിഎസ്6 പെട്രോൾ എഞ്ചിന് 7,000 രൂപയാണ് പ്രീമിയം.
-
2020 പകുതിയോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന എലീറ്റ് ഐ20 ബിഎസ്6 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായാണ് എത്തുകയെന്നാണ് സൂചന.
-
ഗ്രാന്റ് ഐ10 ആകട്ടെ, ഹുണ്ടായ് ഓറയിലൂടെ പരിചയപ്പെടുത്തിയ 1.2 ലിറ്റർ ബിഎസ്6 എക്കോടോർക്ക് എഞ്ചിനുമായാണ് എത്തുക.
ബിഎസ്6 പെട്രോൾ എഞ്ചിനുകളിലേക്ക് മാറാനുള്ള കാലാവധി 2020 ഏപ്രിലിൽ അവസാനിക്കാനിരിക്കെ തങ്ങളുടെ ചെറു കാറുകൾക്കെല്ലാം ബിഎസ്6 എഞ്ചിനുമായി വരികയാണ് ഹുണ്ടായ്. 7,000 രൂപ മുതൽ 27,000 രൂപ വരെയാണ് വിവിധ മോഡലുകൾക്കായി കൂടുതലായി മുടക്കേണ്ടി വരുന്ന പ്രീമിയം തുക.
സാൻട്രോയുടെ 1.1 ലിറ്റർ പെട്രോൾ എഞ്ചിന്റെ ബിഎസ്6 എമിഷൻ നിബന്ധനകൾ പാലിക്കുന്ന അപ്ഡേറ്റ് ഇനി മുതൽ മാന്വൽ, എഎംടി ഓപ്ഷനുകളിൽ ലഭ്യമാകും. എഞ്ചിന്റെ 69 പിഎസ്, 99 എൻഎം മാറ്റമില്ലാത്തതിനാൽ പ്രകടനത്തിൽ വ്യത്യാസങ്ങൾ കാര്യമായി ഉണ്ടാകില്ല. എന്നാൽ വില 22,000 രൂപ മുതൽ 27,000 രൂപ വരെ കൂടിയിട്ടുണ്ട് താനും. നിലവിൽ 4.57 ലക്ഷത്തിനും 5.98 ലക്ഷത്തിനും (എക്സ് ഷോറൂം ഡൽഹി) ഇടയിലാണ് കാറിന്റെ വില. എന്നാൽ ഇതേ മോഡലിന്റെ സിഎൻജി വേരിയന്റിന്റെ വിലയിൽ മാറ്റമില്ല എന്നതാണ് കൌതുകകരം. സിഎൻജി വേരിയന്റിൽ ബിഎസ്6 അപ്ഡേറ്റ് ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ഇത് നൽകുന്ന സൂചന. സാൻട്രോ കാറുകളുടെ സമ്പൂർണ വിലവിവരങ്ങൾ താഴെ.
വേരിയന്റ് |
വില (ബിഎസ്6) |
വില (ബിഎസ്4) |
വ്യത്യാസം |
ഈറ എക്സിക്യുട്ടിവ് |
Rs 4.57 lakh |
Rs 4.30 lakh |
Rs 27,000 |
മാഗ്ന |
Rs 5.04 lakh |
Rs 4.82 lakh |
Rs 22,000 |
സ്പോർട്സ് |
Rs 5.40 lakh |
Rs 5.13 lakh |
Rs 27,000 |
അസ്റ്റ |
Rs 5.78 lakh |
Rs 5.56 lakh |
Rs 22,000 |
മാഗ്ന എഎംടി |
Rs 5.53 lakh |
Rs 5.31 lakh |
Rs 22,000 |
സ്പോർട്സ് എഎംടി |
Rs 5.98 lakh |
Rs 5.71 lakh |
Rs 27,000 |
മാഗ്ന സിഎൻജി |
Rs 5.48 lakh |
Rs 5.48 lakh |
NIL |
സ്പോർട്സ് സിഎൻജി |
Rs 5.79 lakh |
Rs 5.79 lakh |
NIL |
അതിനിടെ, ഗ്രാൻഡ് ഐ10, എലീറ്റ് ഐ20 എന്നീ മോഡലുകളും ബിഎസ്6 പെട്രോൾ എഞ്ചിൻ അപ്ഡേറ്റ് സ്വന്തമാക്കുന്നു. ഹുണ്ടായ് ഗ്രാൻഡ് ഐ10 നിയോസിലും ഓറയിലും പരീക്ഷിച്ച എഞ്ചിനാണ് ഗ്രാൻഡ് ഐ10, എലീറ്റ് ഐ20 എന്നിവയ്ക്കും ലഭിക്കുന്നത്. 83പിഎസ്, 114എൻഎം ഔട്ട്പുട്ട് നൽകുന്ന ഈ എഞ്ചിൻ 5 സ്പീഡ് മാന്വലും എലീറ്റ് ഐ20യിൽ സിവിടി ഓപ്ഷനിലും ലഭ്യമാകും. രണ്ട് മോഡലുകൾക്കും വിവിധ വേരിയന്റുകളുടെ ബിഎസ്6 അപ്ഡേറ്റിനായി 7,000 രൂപയാണ് അധിക പ്രീമിയം.
ഗ്രാൻഡ് ഐ10ന്റെ മുൻ തലമുറ മോഡലിന്റെ ഇപ്പോഴത്തെ വില 5.86 ലക്ഷത്തിനും 6.57 ലക്ഷത്തിനും ഇടയിലാണ്. എന്നാൽ എലീറ്റ് ഐ20യുടെ ബിഎസ്6 പെട്രോൾ വേർഷനാകട്ടെ 5.60 ലക്ഷത്തിനും 9.21 ലക്ഷത്തിനും ഇടയിലാണ് വില (എല്ലാ വിലകളും എക്സ് ഷോറൂം, ഡെൽഹി). 2020 പകുതിയോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന എലീറ്റ് ഐ20 യിൽ ബിഎസ്6 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷൻ ലഭ്യമാകുമെന്നാണ് സൂചന. രണ്ട് മോഡലുകളുടേയും വിവിധ വേരിയന്റുകളുടെ വിലവിവരങ്ങൾ താഴെ.
ഗ്രാൻഡ് ഐ10 പെട്രോൾ |
|||
വേരിയന്റ് |
വില (ബിഎസ്6) |
വില (ബിഎസ്4) |
വ്യത്യാസം |
മാഗ്ന സോളിഡ് |
Rs 5.86 lakh |
Rs 5.79 lakh |
Rs 7,000 |
മാഗ്ന മെറ്റാലിക് |
Rs 5.90 lakh |
Rs 5.83 lakh |
Rs 7,000 |
സ്പോർട്സ് സോളിഡ് |
Rs 6.21 lakh |
Rs 6.14 lakh |
Rs 7,000 |
സ്പോർട്സ് മെറ്റാലിക് |
Rs 6.24 lakh |
Rs 6.17 lakh |
Rs 7,000 |
മാഗ്ന സിഎൻജി സോളിഡ് |
Rs 6.53 lakh |
Rs 6.46 lakh |
Rs 7,000 |
മാഗ്ന സിഎൻജി മെറ്റാലിക് |
Rs 6.57 lakh |
Rs 6.50 lakh |
Rs 7,000 |
എലീറ്റ് ഐ20 പെട്രോൾ |
|||
വേരിയന്റ് |
വില (ബിഎസ്6) |
വില (ബിഎസ്4) |
വ്യത്യാസം |
ഈറ |
Rs 5.60 lakh |
Rs 5.53 lakh |
Rs 7,000 |
മാഗ്ന |
Rs 6.35 lakh |
Rs 6.28 lakh |
Rs 7,000 |
സ്പോർട്സ് + |
Rs 7.22 lakh |
Rs 7.15 lakh |
Rs 7,000 |
സ്പോർട്സ് + ഡുവൽ ടോൺ |
Rs 7.52 lakh |
Rs 7.45 lakh |
Rs 7,000 |
അസ്റ്റ (ഒ) |
Rs 8.16 lakh |
Rs 8.09 lakh |
Rs 7,000 |
സ്പോർട്സ് + സിവിടി |
Rs 8.32 lakh |
RS 8.25 lakh |
Rs 7,000 |
അസ്റ്റ (ഒ) സിവിടി |
Rs 9.21 lakh |
Rs 9.14 lakh |
Rs 7,000 |
ഹുണ്ടായ് 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്ന് കരുതുന്ന വെണ്യൂ, ക്രെറ്റ, വെർണ, ടക്സൺ എന്നീ മോഡലുകൾക്ക് ഇനിയും ബിഎസ്6 അപ്ഡേട് ലഭിച്ചിട്ടില്ല. ക്രെറ്റയുടെ പുതിയ തലമുറ മോഡൽ അവതരിപ്പിക്കുമ്പോൾ ലുമായി ക്രെറ്റ എത്തുമ്പോൾ വെർണയും ടസ്കണും മുഖം മിനുക്കിയാണ് എത്തുക. അടുത്തിടെ പുറത്തിറങ്ങിയ ഓറ മാത്രമാണ് എല്ലാ വേരിയന്റുകൾക്കും ബിഎസ്6 എഞ്ചിൻ ശ്രേണിയുള്ള ഒരേയൊരു ഹുണ്ടായ് മോഡൽ. 1.2 ലിറ്റർ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ ഡീസൽ എന്നീ വേരിയന്റുകളിൽ ഓറ ലഭ്യമാണ്.
കൂടുതൽ വായിക്കാം: ഹുണ്ടായ് ഐ20 ഡീസൽ