New-gen വെർണയുടെ ഡിസൈനും അളവുകളും വെളിപ്പെടുത്തി ഹ്യൂണ്ടായ്
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 21 Views
- ഒരു അഭിപ്രായം എഴുതുക
പുതിയ വെർണക്ക് ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ നീളവും വീതിയും ഉണ്ട്, കൂടാതെ നീളം കൂടിയ വീൽബേസും ഇതിനുണ്ട്
-
ഹ്യുണ്ടായ് മാർച്ച് 21-ന് പുതിയ വെർണ ലോഞ്ച് ചെയ്യും.
-
സെഡാന്റെ കണക്റ്റഡ് LED ലൈറ്റിംഗ് ഘടകങ്ങൾ പുതിയ ടീസർ വെളിപ്പെടുത്തുന്നു.
-
ബീജ് ലെതറെറ്റ് അപ്ഹോൾസ്റ്ററിയിൽ ചെയ്ത പിൻഭാഗ ക്യാബിനും ഇത് കാണിക്കുന്നു, കൂടാതെ ഇത് AC വെന്റുകളും അവതരിപ്പിക്കുന്നു.
-
ഇതിലുണ്ടെന്ന് സ്ഥിരീകരിച്ച ഫീച്ചറുകളിൽ ADAS-ഉം ഇന്റഗ്രേറ്റഡ് ഡിസ്പ്ലേകളും ഉൾപ്പെടുന്നു.
-
രണ്ട് പെട്രോൾ എഞ്ചിനുകൾ ഉൾപ്പെടുത്തുന്നു: പഴയ നാച്ചുറലി ആസ്പിറേറ്റഡ് 1.5 ലിറ്ററും പുതിയ 1.5 ലിറ്റർ ടർബോ യൂണിറ്റും.
-
10 ലക്ഷം രൂപ (എക്സ് ഷോറൂം) മുതൽ വില പ്രതീക്ഷിക്കുന്നു.
ഹ്യുണ്ടായ് ആറാം തലമുറ വെർണയുടെഎക്സ്റ്റീരിയർ ഔദ്യോഗികമായി പുറത്തുവിടുകയും – ഇതിന്റെ എക്സ്റ്റീരിയർ – കൂടാതെ അതിന്റെ പിൻഭാഗ ക്യാബിൻ വെളിപ്പെടുത്തുകയും ചെയ്തു. മാർച്ച് 21 എന്ന ലോഞ്ച് തീയതിക്ക് മുന്നോടിയായി പുതിയ സെഡാന്റെ ബുക്കിംഗ് 25,000 രൂപക്ക് ഇതിനകം തുടങ്ങിയിട്ടുണ്ട്.
ടീസറിൽ കാണുന്ന വിശദാംശങ്ങൾ
നീളമുള്ള LED DRL സ്ട്രിപ്പും ട്രൈ-പീസ് ഹെഡ്‌ലൈറ്റ് യൂണിറ്റ് ലിറ്റ് അപ്പും ഉള്ള പുതിയ വെർണയുടെ മുൻഭാഗം ടീസർ വീഡിയോ കാണിക്കുന്നു. ഗ്രില്ലിന്റെ V ആകൃതിയിലുള്ള പാറ്റേണും നമുക്ക് കാണാനാകും. പ്രൊഫൈൽ കാഴ്‌ച ഇല്ലെങ്കിൽ പോലും, കണക്റ്റഡ് LED ടെയിൽലൈറ്റുകൾക്ക് മുകളിലായി "വെർണ" ബാഡ്‌ജിംഗ് പ്രദർശിപ്പിക്കുന്ന അതിന്റെ പിൻഭാഗത്തിന്റെ ഒരു ദൃശ്യം വീഡിയോ നൽകുന്നുണ്ട്.
നമുക്ക് ആദ്യമായി സെഡാനിലെ ഇന്റീരിയറിന്റെ ഭാഗികമായ രൂപം കാണാനാകുന്നു. ബീജ് ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, AC വെന്റുകൾ, ബോസ് സൗണ്ട് സിസ്റ്റം, രണ്ട് ചാർജിംഗ് പോർട്ടുകളുള്ള മൊബൈൽ ഡോക്കിംഗ് ഏരിയ എന്നിവ കാണിച്ചുതരുന്ന ആറാം തലമുറ വെർണയുടെ പിൻഭാഗ കാബിനിന്റെ ഒരു ചെറിയ കാഴ്ച ഹ്യൂണ്ടായ് പങ്കുവെച്ചു.
മിക്കവാറും എല്ലാ രീതിയിലും പുതിയ വെർണയാണ് വലുത്
അളവ് |
അഞ്ചാം തലമുറ വെർണ |
ആറാം തലമുറ വെർണ |
വ്യത്യാസം |
നീളം |
4,440mm |
4,535mm |
+95mm |
വീതി |
1,729mm |
1,765mm |
+36mm |
ഉയരം |
1,475mm |
1,475mm |
വ്യത്യാസമില്ല |
വീൽബേസ് |
2,600mm |
2,670mm |
+70mm |
ബൂട്ട് സ്പെയ്സ് |
N.A. |
528 litres |
– |
പുതിയ വെർണയിൽ ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ 95mm നീളവും 36mm വീതിയും അധികമുണ്ടെങ്കിലും ഉയരം വർദ്ധിച്ചിട്ടില്ല. അങ്ങനെയെങ്കിലും, ക്യാബിനിനുള്ളിൽ കൂടുതൽ സ്ഥലം നൽകുന്നതിനായി ഇതിന്റെ വീൽബേസ് 70mm വർദ്ധിച്ചിട്ടുണ്ട്, കൂടാതെ ബൂട്ട് സ്പെയ്സ് ഇപ്പോൾ 528 ലിറ്ററാണ്, സെഗ്‌മെന്റിൽ ഏറ്റവും മികച്ചതാണ് ഇതെന്ന് ഹ്യുണ്ടായ് പറയുന്നു.
ഇതും കാണുക: പുതിയ തലമുറ ഹ്യുണ്ടായ് വെർണയുടെ ഇന്ത്യ-സ്പെക്ക് രൂപത്തിന്റെ ആദ്യ കാഴ്ച
ഇതിലുള്ള ക്യാബിൻ ബിറ്റുകളും ഫീച്ചറുകളും
പുതിയ വെർണ കറുപ്പ്, ബീജ് കാബിൻ തീം അവതരിപ്പിക്കുമെന്നും ഡാഷ്ബോർഡിൽ സോഫ്റ്റ് ടച്ച് മെറ്റീരിയലുകളും സ്ലിം AC വെന്റുകളും നൽകുമെന്നും ഹ്യുണ്ടായ് സ്ഥിരീകരിച്ചു. കൂൾഡ് ഗ്ലവ്‌ബോക്‌സും ഇന്റഗ്രേറ്റഡ് ഡിസ്‌പ്ലേകളും (ഓരോന്നും 10.25-ഇഞ്ച് വീതം സാധ്യതയുള്ളത്) ഉൾപ്പെടെ സെഡാനിലെ രണ്ട് ഫീച്ചറുകളും ഇത് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതീക്ഷിക്കുന്ന മറ്റ് ഫീച്ചറുകൾ സൺറൂഫ്, ക്രൂയ്സ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ്. ഇതിന്റെ സുരക്ഷാ നെറ്റിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS), ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഉൾപ്പെടും.
പവർട്രെയിനുകൾ ഓഫറിൽ
തലമുറ അപ്‌ഡേറ്റോടെ, ഹ്യുണ്ടായിയുടെ കോംപാക്റ്റ് സെഡാൻ പെട്രോൾ മാത്രമുള്ള ഓഫറിംഗ് ആയി മാറും. നിലവിലുള്ള 1.5-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനും (115PS/144Nm) പുതിയ 1.5-ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റും (160PS/253Nm) ഉൾപ്പെടുത്തിയാകും ഇതു വരുന്നത്. സിക്സ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡ് ആയിരിക്കുമ്പോൾ, ആദ്യത്തേതിൽ ഒരു CVT വരും, രണ്ടാമത്തേതിൽ സെവൻ സ്പീഡ് DCT ഓപ്ഷനായിരിക്കും ഉൾപ്പെടുക.
ഇതും വായിക്കുക: ഹ്യൂണ്ടായ് അപ്ഡേറ്റ് ചെയ്ത അൽകാസർ ടർബോ-പെട്രോൾ എഞ്ചിൻ നൽകുന്നു, ബുക്കിംഗ് ആരംഭിക്കുന്നു
വിലയും എതിരാളികളും
10 ലക്ഷം രൂപക്ക് (എക്സ്-ഷോറൂം) ആറാം തലമുറ വെർണ കാർ നിർമാതാക്കൾ നമ്മുടെ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. കോംപാക്റ്റ് സെഡാൻ പോരാടുന്നത് ഫേസ്‌ലിഫ്റ്റഡ് ഹോണ്ട സിറ്റി, സ്കോഡ സ്ലാവിയ, ഫോക്സ്‌വാഗൺ വിർട്ടസ്, മാരുതി സിയാസ് എന്നിവയോടായിരിക്കും.
0 out of 0 found this helpful