• English
  • Login / Register

തമിഴ്‌നാട്ടിലെ ചെന്നൈയിൽ ചുഴലിക്കാറ്റ് ബാധിച്ച വാഹന ഉടമകൾക്ക് പിന്തുണ വാഗ്ദാനം ചെയ്‌ത്‌ Hyundai, Mahindra, Volkswagen കാറുകൾ!

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 55 Views
  • ഒരു അഭിപ്രായം എഴുതുക

ഇവിടെയുള്ള മിക്ക കാർ നിർമ്മാതാക്കളും കോംപ്ലിമെന്ററി സർവീസ് ചെക്ക് നൽകുന്നു, ഹ്യൂണ്ടായും മഹീന്ദ്രയും യഥാക്രമം ഇൻഷുറൻസ്, റിപ്പയർ ഇൻവോയ്‌സുകളിൽ ചില കിഴിവുകളും വാഗ്ദാനം ചെയ്യുന്നു.

Hyundai, Mahindra And Volkswagen India Offer Support For Cyclone-affected Vehicle Owners In Chennai, Tamil Nadu

മൈചൗങ് ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ ചെന്നൈയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാധാരണ ജനജീവിതം താറുമാറാക്കുകയുംവലിയ വെള്ളപ്പൊക്കത്തിന് കാരണമാകുകയും ചെയ്തു. തൽഫലമായി, ദക്ഷിണേന്ത്യൻ സംസ്ഥാനത്തുണ്ടായ വെള്ളക്കെട്ടിൽ കാരണം നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. അത്തരം ഉടമകൾക്ക് ആശ്വാസം നൽകുന്നതിനായി, ഹ്യൂണ്ടായ്, മഹീന്ദ്ര, ഫോക്സ്‌വാഗൺ തുടങ്ങിയ ചില കാർ നിർമ്മാതാക്കൾ ഇപ്പോൾ വിവിധ സംരംഭങ്ങൾ അവതരിപ്പിച്ചുകൊണ്ട് പിന്തുണ വാഗ്ദാനം ചെയ്ത രംഗത്തെത്തിയിട്ടുണ്ട്.

ഹ്യുണ്ടായ്

Hyundai, Mahindra And Volkswagen India Offer Support For Cyclone-affected Vehicle Owners In Chennai, Tamil Nadu

ദുരിതബാധിതർക്ക് ഭക്ഷണം, പാർപ്പിടം, വൈദ്യസഹായം തുടങ്ങിയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോടൊപ്പം ദുരിതബാധിതർക്കുള്ള ദുരിതാശ്വാസ നിധിയിലേക്ക് 3 കോടി രൂപ സംഭാവന നൽകുമെന്ന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു. ബാധിത ഉപഭോക്താക്കൾക്കായി, ഹ്യുണ്ടായിയുടെ ഒരു എമർജൻസി റോഡ്‌സൈഡ് അസിസ്റ്റന്റ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്, അതേസമയം ചുഴലിക്കാറ്റ് ബാധിച്ച വാഹനങ്ങളുടെ ഇൻഷുറൻസ് ക്ലെയിമുകളിൽ മൂല്യത്തകർച്ചയിൽ 50 ശതമാനം കിഴിവും വാഗ്ദാനം ചെയ്യുന്നു. ബാധിക്കപ്പെട്ട വാഹന ഉടമകൾക്ക് 1800-102-4645 എന്ന നമ്പറിൽ ഹ്യുണ്ടായിയുടെ കസ്റ്റമർ കെയർ ടീമിനെ ബന്ധപ്പെടാവുന്നതാണ്.

ഫോക്സ്വാഗൺ

ചെന്നൈയിലും പരിസരപ്രദേശങ്ങളിലും ചുഴലിക്കാറ്റ് ബാധിതരായ ഫോക്‌സ്‌വാഗൺ ഉടമകൾക്ക് സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് ലഭിക്കും. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾക്ക് സമയബന്ധിതമായി അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നതിന് മേഖലയിലെ ബാധിതരായ ഉപഭോക്താക്കൾക്ക് ഫോക്‌സ്‌വാഗൺ മുൻഗണന അടിസ്ഥാനത്തിൽ'സമഗ്ര സേവന പരിശോധന' വാഗ്ദാനം ചെയ്യും. ബാധിക്കപ്പെട്ട കാർ ഉപഭോക്താക്കൾക്ക് ഫോക്‌സ്‌വാഗൺ റോഡ്‌സൈഡ് അസിസ്റ്റൻസിനെ 1800-102-1155 അല്ലെങ്കിൽ 1800-419-1155 എന്ന നമ്പറിൽ നേരിട്ട് ബന്ധപ്പെടാം.

ഇതും കാണൂ: ടാറ്റ പഞ്ച് EV വീണ്ടും ക്യാമക്കണ്ണുകളിൽ കണ്ടെത്തി: ഇതൊരു ലോവർ-സ്പെക്ക് വേരിയന്റായിരിക്കുമോ?

മഹീന്ദ്ര

Hyundai, Mahindra And Volkswagen India Offer Support For Cyclone-affected Vehicle Owners In Chennai, Tamil Nadu

ബാധിതരായ ഉപഭോക്താക്കൾക്ക് സഹായം നൽകുന്നതിനായി മഹീന്ദ്ര ചില സംരംഭങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്, അത് 2023 അവസാനം വരെ സാധുവായിരിക്കും. ബാധിത വാഹനങ്ങൾ അടുത്തുള്ള മഹീന്ദ്ര സർവീസ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിന് 50 കിലോമീറ്ററിനുള്ളിൽ റോഡ് സൈഡ് അസിസ്റ്റൻസ് (RSA) വാഗ്ദാനം ചെയ്യുന്നു. ബാധിക്കപ്പെട്ട എല്ലാ വാഹനങ്ങളും സൗജന്യമായി പരിശോധിച്ച് കേടുപാടുകൾ വിലയിരുത്തും, അതേസമയം റിപ്പയർ ഇൻവോയ്‌സുകളിൽ വാഹനഉടമകൾക്ക് കിഴിവുകളും ലഭിക്കും. ഉപഭോക്താക്കൾക്ക് മഹീന്ദ്രയുടെ സർവീസ് ടീമിനെ 1800-209-6006 എന്ന നമ്പറിൽ ബന്ധപ്പെടാം അല്ലെങ്കിൽ 7208071495 എന്ന നമ്പറിൽ വാട്സ്ആപ്പ് വഴി ബന്ധപ്പെടാം.

ബന്ധപ്പെട്ട അധികാരികൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയാണ്, ഞങ്ങളുടെ എല്ലാ വായനക്കാരോടും സുരക്ഷിതരായിരിക്കാനും അവരുടെ കുടുംബങ്ങൾക്ക് കഴിയാവുന്നത്ര ശ്രദ്ധ നൽകാനും  ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നിങ്ങൾ വെള്ളത്തിൽ മുങ്ങിയ ഒരു കാറിന്റെ ഉടമസ്ഥനാണെങ്കിൽ, അത് കേടുപാടുകൾക്ക് കാരണമായേക്കാമെന്നതിനാൽ സ്റ്റാർട്ട് ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ് (മഹീന്ദ്രയും ഈ ഉപദേശം പ്രചരിപ്പിക്കുന്നു). ഇവിടെ പരാമർശിച്ചിട്ടില്ലാത്ത ബ്രാൻഡുകൾക്കായി, ആവശ്യമായ ഏത് സഹായത്തിനും വാഹന ഉടമകൾ അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.

ഇതും വായിക്കൂ: ഒരു കലണ്ടർ വർഷത്തിന്റെ അവസാനത്തിൽ ഒരു പുതിയ കാർ വാങ്ങുന്നതിനുള്ള എല്ലാ ഗുണങ്ങളും ദോഷങ്ങളും

പ്രസിദ്ധീകരിച്ചത്
was this article helpful ?

Write your അഭിപ്രായം

Read Full News

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience