• English
  • Login / Register

എം.ജി സെഡ് എസ് ഇവി ലോഞ്ച് ജനുവരി 27 ന്; ജനുവരി 17 ന് ബുക്കിംഗ് ക്ലോസ് ചെയ്യും

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 23 Views
  • ഒരു അഭിപ്രായം എഴുതുക

എം.ജിയുടെ പുതിയ ഇലക്ട്രിക്ക് കാർ സെഡ് എസ്  പ്രീ ബുക്കിംഗ് ചെയ്തവർക്ക് പ്രത്യേക പ്രാരംഭ വിലയിൽ കാർ വാങ്ങാം 

Hurry Up! Bookings For MG’s First Electric SUV Are Set To Close Soon

  • സെഡ് എസ്  രണ്ട് വേരിയന്റുകളിൽ ലഭ്യമാകും: എക്‌സൈറ്റ്, എക്സ്‌ക്‌ളൂസീവ്  
  • ആദ്യ ഘട്ടത്തിൽ 5 നഗരങ്ങളിൽ മാത്രമേ ലഭ്യമാകുകയുള്ളൂ.

  • 143PS ശക്തി നൽകുന്ന ഇലക്ട്രിക്ക് മോട്ടോറാണ് കാറിൽ ഘടിപ്പിച്ചിരിക്കുന്നത്. 350Nm ആണ് ടോർക്ക്.

  • ഒറ്റ ചാർജിൽ 340 കി.മീ വരെ ഓടിക്കാനാവും എന്നാണ് എം.ജി അവകാശപ്പെടുന്നത്.

  • 7.4kW വാൾ ചാർജർ ഉപയോഗിച്ച് 6-8 മണിക്കൂറിനുള്ളിൽ ഫുൾചാർജാകും.

  • സൂപ്പർ ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂർ കൊണ്ട് ബാറ്ററികളിൽ 80% ചാർജ് കയറ്റാൻ സാധിക്കും. 

  •  23 ലക്ഷം മുതൽ 25 ലക്ഷം രൂപാ വരെ വില പ്രതീക്ഷിക്കുന്നു.

എം.ജി മോട്ടോറിന്റെ ഇലക്ട്രിക്ക് എസ്.യു.വിയായ സെഡ് എസ് ഇ.വി ഈമാസം 27 ന് ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. പ്രീ ലോഞ്ച് ബുക്കിംഗ് ജനുവരി 17 ന് അവസാനിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

Hurry Up! Bookings For MG’s First Electric SUV Are Set To Close Soon

സെഡ് എസ് ഇ.വി, എം.ജിയുടെ ആദ്യ ഓൾ ഇലക്ട്രിക്ക് കാർ മാത്രമല്ല ഇന്ത്യയിൽ ഇറങ്ങുന്ന രണ്ടാമത്തെ ഇലക്ട്രിക് എസ്.യു.വി കൂടിയാണ്. 200 കി.മീ റേഞ്ചിലുള്ള ഇലക്ട്രിക്ക് എസ്.യു.വിയായ ഹ്യുണ്ടായ് കോനയാണ് ഇതിന് മുൻപ് പുറത്തിറങ്ങിയത്. ഡിസംബർ 21നാണ് സെഡ് എസ് പ്രീ ലോഞ്ച്‌ ബുക്കിംഗ് ആരംഭിച്ചത്. ജനുവരി 17 വരെ ബുക്ക് ചെയ്യുന്നവർക്ക് ലോഞ്ചിൽ പ്രഖ്യാപിക്കുന്ന പ്രത്യേക വിലയിൽ കാർ ലഭിക്കും.  

എം.ജി രണ്ട് വേരിയന്റിലാണ് സെഡ് എസ് ഇ.വി പുറത്തിറക്കുന്നത്-എക്‌സൈറ്റ്, എക്സ്‌ക്‌ളൂസീവ്. ആദ്യ ഘട്ടത്തിൽ 5 നഗരങ്ങളിൽ-ഡൽഹി(എൻ.സി.ആർ),ഹൈദരാബാദ്,മുംബൈ,അഹമ്മദാബാദ്,ബെംഗളൂരു എന്നിവിടങ്ങളിൽ മാത്രം.

Hurry Up! Bookings For MG’s First Electric SUV Are Set To Close Soon

ഒറ്റ ഇലക്ട്രിക്ക് മോട്ടോറിൽ പ്രവർത്തിക്കുന്ന ഈ കാർ 143PS ശക്തിയും 359Nm ടോർക്കും പ്രധാനം ചെയ്യും. ഐ.പി67-റേറ്റഡ്,44.5kW ബാറ്ററിപാക്കാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി മുഴുവൻ ചാർജാകാൻ 6-8മണിക്കൂർ, 7.4kW വാൾ ബോക്സ് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യണം. ഈ ചാർജർ കാറിനോടൊപ്പം ലഭിക്കും.

ഇതും വായിക്കൂ: എം.ജി സെഡ്. എസ് യൂറോ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടി.

ഒരു മണിക്കൂർ കൊണ്ട് 80% ചാർജ് കേറുന്ന സൂപ്പർ ചാർജർ ലഭ്യമാണ്. കമ്പനി ഡീലർഷിപ്പുകളിൽ ഇവ വാങ്ങാൻ സാധിക്കും. ഒറ്റ ചാർജിൽ തന്നെ 340 കി.മീ ദൂരം താണ്ടാൻ സെഡ് എസിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

Hurry Up! Bookings For MG’s First Electric SUV Are Set To Close Soon

8-ഇഞ്ച് ടച്ച് സ്ക്രീൻ വിത്ത് കണക്ടഡ് ടെക്നോളജി, 6 എയർ ബാഗുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം ,PM 2.5 എയർ ഫിൽറ്റർ, ഡ്യുവൽ പെയിൻ സൺറൂഫ് എന്നിവയും കാറിന്റെ ഫീച്ചറുകളിൽ പെടുന്നു. 

Hurry Up! Bookings For MG’s First Electric SUV Are Set To Close Soon

23 ലക്ഷം മുതൽ 25 ലക്ഷം രൂപാ വരെ വില പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായ് കോന മാത്രമാണ് ഈ വില നിലവാരത്തിൽ സെഡ് എസിന്റെ ഒരേ ഒരു എതിരാളി. 

പ്രസിദ്ധീകരിച്ചത്
was this article helpful ?

Write your അഭിപ്രായം

Read Full News

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience