ഏപ്രിലോടെ നാലാം തലമുറ സിറ്റിയോട് ഹോണ്ട വിടപറയും
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 27 Views
- ഒരു അഭിപ്രായം എഴുതുക
പുതിയ സിറ്റിക്ക് കൂടുതൽ താങ്ങാനാവുന്ന ഓപ്ഷനുകൾ ആയി പഴയ കോംപാക്റ്റ് സെഡാൻ നിലവിൽ SV, V എന്നീ രണ്ട് വേരിയന്റുകളിൽ വിൽക്കുന്നു
-
ഇത് നിർത്തലാക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആദ്യമായി ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നത് 2022 ഓഗസ്റ്റിലാണ്.
-
നാലാം തലമുറ മോഡൽ 2014-ൽ ലോഞ്ച് ചെയ്തു, 2017-ൽ ഒരു പ്രധാന മിഡ്‌ലൈഫ് പുതുക്കൽ ഉണ്ടായി.
-
ഇതിൽ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഉണ്ടായിരുന്നു, ആദ്യത്തേതിൽ CVT ഓപ്ഷനും ലഭിക്കുന്നു.
-
2020-ൽ അഞ്ചാം തലമുറ മോഡൽ ലോഞ്ച് ചെയ്തതിനു ശേഷം മുൻ തലമുറ സിറ്റിയുടെ പെട്രോൾ-CVT, ഡീസൽ വേരിയന്റുകൾ ഹോണ്ട ഒഴിവാക്കി.
-
ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ക്രൂയ്സ് കൺട്രോൾ, ഓട്ടോ AC എന്നിവ ഇതിലെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
ഫേസ്‌ലിഫ്റ്റഡ് അഞ്ചാം തലമുറ സിറ്റിയുടെ വരവിനോടൊപ്പം തന്നെ, ഏപ്രിലോടെ ഇത് സെഡാനുകളിലെ പഴക്കംവന്ന നാലാം-തലമുറ മോഡലിന് പുറത്തേക്കുള്ള വഴി കാണിക്കുമെന്ന് ഹോണ്ട ഞങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട്. 2022 അവസാനത്തോടെ തന്നെ സംഭവിക്കുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും, ഇത് നിർത്തലാക്കുന്നതിനെക്കുറിച്ച് 2022 ഓഗസ്റ്റ് മുതൽ ലഭിക്കുന്ന റിപ്പോർട്ടിനെ ഇത് സ്ഥിരീകരിക്കുന്നു.
ഒരു ചെറിയ റീക്യാപ്
നാലാം തലമുറ സിറ്റി 2014-ൽ ലോഞ്ച് ചെയ്തു, 2017-ൽ ഒരു മിഡ്‌ലൈഫ് അപ്ഡേറ്റ് ഉണ്ടായി. താങ്ങാനാവുന്ന ഒരു ബദൽ എന്ന നിലക്ക് അഞ്ചാം തലമുറ സിറ്റി ലോഞ്ച് ചെയ്തതിനു ശേഷവും ഇത് വിൽപ്പനയിൽ ഉണ്ടായിരുന്നു, ഇപ്പോഴും ഒരു പരിധിവരെ ജനപ്രീതി ഇതിനുണ്ട്. എങ്കിലും, പെട്രോൾ-മാനുവലിൽ മാത്രമേ ഇത് നൽകിയിട്ടുള്ളൂ, അതേസമയം പെട്രോൾ-CVT, ഡീസൽ ഓപ്ഷനുകൾ ഒഴിവാക്കിയിട്ടുണ്ട്.
ഇതും കാണുക: പുതിയ ഹോണ്ട SUV വീണ്ടും പരീക്ഷിച്ചതായി കണ്ടെത്തി, ADAS സ്ഥിരീകരിച്ചു
ഉള്ളിൽ എന്താണുള്ളത്?
പവർട്രെയിനുകളെ കുറിച്ച് പറയുമ്പോൾ, നാലാം തലമുറ സിറ്റിയിൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ (119PS/145Nm) ആണ് നൽകുന്നത്, അതേസമയം ഇതിന് 1.5 ലിറ്റർ ഡീസൽ എഞ്ചിൻ (100PS/200Nm) കൂടി ഉണ്ടായിരുന്നു, അതിപ്പോൾ നിർത്തലാക്കിയിരിക്കുന്നു. ഫൈവ് സ്പീഡ് MT സ്റ്റാൻഡേർഡ് ആയി ഓഫർ ചെയ്തപ്പോൾ, പെട്രോളിന് CVT ഓട്ടോമാറ്റിക് ഓപ്ഷൻ ആണ് ഉണ്ടായിരുന്നത്. പെട്രോൾ-MT സഹിതം നിലവിൽ ലഭ്യമായ നാലാം-തലമുറ സിറ്റിയിൽ 17.4kmpl മൈലേജ് അവകാശപ്പെടുന്നു.
ഇതിലുള്ള സജ്ജീകരണങ്ങൾ
പഴയ കോംപാക്റ്റ് സെഡാൻ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് എന്നിവയുൾപ്പെടെ ഹോണ്ട ഓഫർ ചെയ്യുന്നു. നാല് ട്വീറ്ററുകൾ, ക്രൂയ്സ് കൺട്രോൾ, കീലെസ് എൻട്രി എന്നിവ സഹിതമുള്ള ഫോർ സ്പീക്കർ മ്യൂസിക് സിസ്റ്റവും നാലാം തലമുറ സിറ്റിയിൽ നൽകുന്നു.
യാത്രക്കാരുടെ സുരക്ഷ ഡുവൽ ഫ്രണ്ട് എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, EBD ഉള്ള ABS, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഉറപ്പുവരുത്തുന്നു.
വേരിയന്റുകൾ, വിലകൾ, മത്സരം
9.50 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം ഡൽഹി) വിലയുള്ള SV, V എന്നീ രണ്ട് വേരിയന്റുകളിലായാണ് ഹോണ്ട സെഡാൻ ചില്ലറ വിൽപ്പന നടത്തുന്നത്. നാലാം തലമുറ സിറ്റി പ്രാഥമികമായി എതിരാളിയാകുന്നത് മാരുതി സിയാസിനും ഹ്യുണ്ടായ് വെർണക്കുമാണ്.
ഇവിടെ കൂടുതൽ വായിക്കുക: സിറ്റി 4-ാം തലമുറ ഓൺ റോഡ് വില
0 out of 0 found this helpful