• ഹോണ്ട നഗരം 4th generation front left side image
1/1
 • Honda City 4th Generation
  + 61ചിത്രങ്ങൾ
 • Honda City 4th Generation
 • Honda City 4th Generation
  + 4നിറങ്ങൾ
 • Honda City 4th Generation

ഹോണ്ട city 4th generation

change car
Rs.8.77 - 14.31 ലക്ഷം*
This കാർ മാതൃക has discontinued

പ്രധാനപ്പെട്ട സ്‌പെസിഫിക്കേഷനുകൾ ഹോണ്ട city 4th generation

എഞ്ചിൻ1497 cc - 1498 cc
ബി‌എച്ച്‌പി97.9 - 117.6 ബി‌എച്ച്‌പി
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
മൈലേജ്17.14 ടു 25.6 കെഎംപിഎൽ
ഫയൽപെടോള്/ഡീസൽ
boot space510-litres L

city 4th generation ഇതരമാർഗങ്ങളുടെ വില പര്യവേക്ഷണം ചെയ്യുക

ഹോണ്ട city 4th generation വില പട്ടിക (വേരിയന്റുകൾ)

നഗരം 4th generation ഐ-വിടിഇസി എസ്1497 cc, മാനുവൽ, പെടോള്, 17.4 കെഎംപിഎൽDISCONTINUEDRs.8.77 ലക്ഷം* 
നഗരം 4th generation എസ്വി എംആർ1497 cc, മാനുവൽ, പെടോള്, 17.4 കെഎംപിഎൽDISCONTINUEDRs.9.50 ലക്ഷം* 
നഗരം 4th generation എഡ്‌ജ് എഡിഷൻ എസ്വി1497 cc, മാനുവൽ, പെടോള്, 17.4 കെഎംപിഎൽDISCONTINUEDRs.9.75 ലക്ഷം* 
നഗരം 4th generation ഐ-വിടിഇസി എസ്വി1497 cc, മാനുവൽ, പെടോള്, 17.4 കെഎംപിഎൽDISCONTINUEDRs.9.91 ലക്ഷം* 
നഗരം 4th generation വി എംആർ1497 cc, മാനുവൽ, പെടോള്, 17.4 കെഎംപിഎൽDISCONTINUEDRs.10 ലക്ഷം* 
നഗരം 4th generation ഐ-വിടിഇസി വി1497 cc, മാനുവൽ, പെടോള്, 17.4 കെഎംപിഎൽDISCONTINUEDRs.10.66 ലക്ഷം* 
എഡ്‌ജ് എഡിഷൻ ഡീസൽ എസ്വി1498 cc, മാനുവൽ, ഡീസൽ, 25.6 കെഎംപിഎൽDISCONTINUEDRs.11.10 ലക്ഷം* 
നഗരം 4th generation ഐ-ഡിടിഇസി എസ്വി1498 cc, മാനുവൽ, ഡീസൽ, 25.6 കെഎംപിഎൽDISCONTINUEDRs.11.11 ലക്ഷം* 
നഗരം 4th generation ഐ-വിടിഇസി വിഎക്‌സ്1497 cc, മാനുവൽ, പെടോള്, 17.4 കെഎംപിഎൽDISCONTINUEDRs.11.82 ലക്ഷം* 
നഗരം 4th generation വിഎക്‌സ് എംആർ1497 cc, മാനുവൽ, പെടോള്, 17.4 കെഎംപിഎൽDISCONTINUEDRs.11.82 ലക്ഷം* 
നഗരം 4th generation ഐ-ഡിടിഇസി വി1498 cc, മാനുവൽ, ഡീസൽ, 25.6 കെഎംപിഎൽDISCONTINUEDRs.11.91 ലക്ഷം* 
നഗരം 4th generation ഐ-വിടിഇസി സി.വി.ടി വി1497 cc, ഓട്ടോമാറ്റിക്, പെടോള്, 18.0 കെഎംപിഎൽDISCONTINUEDRs.12.01 ലക്ഷം* 
നഗരം 4th generation വി സി.വി.ടി1497 cc, ഓട്ടോമാറ്റിക്, പെടോള്, 17.4 കെഎംപിഎൽDISCONTINUEDRs.12.01 ലക്ഷം* 
നഗരം 4th generation ഐ-വിടിഇസി സിഎക്‌സ്1497 cc, മാനുവൽ, പെടോള്, 17.14 കെഎംപിഎൽDISCONTINUEDRs.13.01 ലക്ഷം* 
നഗരം 4th generation ZX എംആർ1497 cc, മാനുവൽ, പെടോള്, 17.4 കെഎംപിഎൽDISCONTINUEDRs.13.01 ലക്ഷം* 
നഗരം 4th generation ഐ-ഡിടിഇസി വിഎക്‌സ്1498 cc, മാനുവൽ, ഡീസൽ, 25.6 കെഎംപിഎൽDISCONTINUEDRs.13.02 ലക്ഷം* 
നഗരം 4th generation ഐ-വിടിഇസി സി.വി.ടി വിഎക്‌സ്1497 cc, ഓട്ടോമാറ്റിക്, പെടോള്, 18.0 കെഎംപിഎൽDISCONTINUEDRs.13.12 ലക്ഷം* 
നഗരം 4th generation വിഎക്‌സ് സി.വി.ടി1497 cc, ഓട്ടോമാറ്റിക്, പെടോള്, 17.4 കെഎംപിഎൽDISCONTINUEDRs.13.12 ലക്ഷം* 
ആനിവേഴ്‌സറി ഐ-വിടിഇസി സി.വി.ടി സിഎക്‌സ്1497 cc, ഓട്ടോമാറ്റിക്, പെടോള്, 18.0 കെഎംപിഎൽDISCONTINUEDRs.13.80 ലക്ഷം* 
ആനിവേഴ്‌സറി ഐ-ഡിടിഇസി സിഎക്‌സ്1498 cc, മാനുവൽ, ഡീസൽ, 25.6 കെഎംപിഎൽDISCONTINUEDRs.13.93 ലക്ഷം* 
നഗരം 4th generation ഐ-ഡിടിഇസി സിഎക്‌സ്1498 cc, മാനുവൽ, ഡീസൽ, 25.6 കെഎംപിഎൽDISCONTINUEDRs.14.21 ലക്ഷം* 
നഗരം 4th generation ഐ-വിടിഇസി സി.വി.ടി സിഎക്‌സ്1497 cc, ഓട്ടോമാറ്റിക്, പെടോള്, 18.0 കെഎംപിഎൽDISCONTINUEDRs.14.31 ലക്ഷം* 
നഗരം 4th generation ZX സി.വി.ടി1497 cc, ഓട്ടോമാറ്റിക്, പെടോള്, 17.4 കെഎംപിഎൽDISCONTINUEDRs.14.31 ലക്ഷം* 
മുഴുവൻ വേരിയന്റുകൾ കാണു

ഹോണ്ട city 4th generation അവലോകനം

ഉൾപ്പെടുന്ന സെഗ്‌മെന്റിനേക്കാൾ കൂടുതൽ അനുഭവം നൽകുന്ന ഒരു കാറാണ് സിറ്റി എന്ന കാര്യത്തിൽ തർക്കമില്ല. 1998 മുതൽ ഇന്ത്യൻ കാർ പ്രേമികളുടെ സ്വപ്ന കാറായി നിലനിൽക്കുന്ന സിറ്റി, മികച്ച ക്യാബിൻ സ്പേസ്,പ്രാക്ടിക്കൽ സൗകര്യങ്ങൾ,ഡ്രൈവിങ്ങിലുള്ള ഉറപ്പ്,ആകർഷണീയത എന്നിവയിലും മുന്നിലാണ്. 

1.5-ലിറ്റർ പെട്രോൾ,ഡീസൽ മോഡലിൽ എൻജിനുകളിൽ ലഭ്യമായ ഹോണ്ട സിറ്റിയിൽ മികച്ച ഡ്രൈവിംഗ് ബാലൻസും ക്ഷമതയും പഞ്ചും കിട്ടും. 2014 ൽ ലോഞ്ച് ചെയ്ത മോഡലിൽ നിന്ന് കാര്യമായ പവർ ട്രെയിൻ ഓപ്ഷൻ മാറ്റങ്ങളൊന്നും സിറ്റിക്ക് സംഭവിച്ചിട്ടില്ല. എന്നാലും 2017 സിറ്റി പുതുക്കിയ മോഡലിൽ കുറച്ച് മാറ്റങ്ങൾ ഉണ്ട്. LED എക്സ്റ്റീരിയർ ലൈറ്റിംഗ്,സൺറൂഫ്,6 എയർ ബാഗുകൾ,ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് തുടങ്ങിയവയൊക്കെ ഒരു ഫാമിലി കാർ എന്ന നിലയിൽ ഹോണ്ട സിറ്റി ഇന്ത്യൻ കാർ ഉപഭോക്താവിന് നൽകുന്നുണ്ട്. പക്ഷെ വില നോക്കുമ്പോൾ മറ്റ് കാറുകളെ അപേക്ഷിച്ച് എത്ര മികച്ച ഓപ്ഷനാണ് സിറ്റി?  

മുഖം മിനുക്കിയെത്തുമ്പോഴും സിറ്റി അതിന്റെ അടിസ്ഥാന ശക്തികൾ പിന്തുടരുന്നുണ്ട്. അതെ സുഖസൗകര്യം,വിശ്വാസം,സ്പേസ്,കൈകാര്യം ചെയ്യാനുള്ള എളുപ്പം എന്നിവ സിറ്റിയിൽ ഉണ്ട് . പുതുക്കിയപ്പോൾ ചില കുറവുകൾ നികത്താൻ ഹോണ്ട ശ്രമിച്ചിട്ടുണ്ട്. അതിൽ ഹോണ്ട വിജയിച്ചോ എന്ന് ചോദിച്ചാൽ അതെ എന്ന് പറയേണ്ടി വരും.സേഫ്റ്റി മുതൽ പ്രിയ സൗകര്യങ്ങൾ വരെ ഹോണ്ട ശ്രദ്ധിച്ചിട്ടുണ്ട്. ഒരു ഓൾ റൗണ്ടർ കാർ എന്ന നിലയിൽ സിറ്റിയെ കാർ പ്രേമികൾക്ക് മുന്നിൽ നിർത്താൻ ഹോണ്ടയ്ക്ക് കഴിഞ്ഞിട്ടുണ്ട്.  

മാരുതി സിയാസ് അല്ലെങ്കിൽ ഹ്യുണ്ടായ് വേർണ തുടങ്ങിയ കൂടുതൽ താങ്ങാവുന്ന വിലയുള്ള കാറുകൾ ഉള്ളപ്പോൾ സിറ്റി തന്നെ എന്തിന് തിരഞ്ഞെടുക്കണം? പ്രധാന ആകർഷണം സിറ്റിയുടെ ക്യാബിൻ സ്പേസും ലക്ഷ്വറി ഫീച്ചറുകളുമാണ്. പുറമെയും അകമേയും ഡിസൈൻ കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തുന്ന സിറ്റി, ദൈനംദിന ഉപയോഗത്തിലും വൈകാരിക തലത്തിലും നമ്മളെ ആകർഷിക്കും. സിറ്റിക്ക് മികച്ച റീസെയിൽ വാല്യൂ ഉണ്ടെന്നതും അപ്ഗ്രേഡ് എളുപ്പമാക്കും. ഈ കാര്യങ്ങളൊന്നും നിങ്ങളുടെ പരിഗണയിൽ വരുന്നില്ലെങ്കിൽ സിയാസ്,വേർണ തുടങ്ങിയവ തിരഞ്ഞെടുക്കുന്നതാവും നല്ലത്.   

പുറം

ക്ലാസ്സിക് ലുക്ക് ഉള്ള സെഡാനാണ് സിറ്റി. പുതുക്കിയ മോഡലിൽ സ്‌പോർട്ടി ഘടകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ക്രോം ഗ്രിൽ കൂടുതൽ മെലിഞ്ഞ രൂപത്തിൽ പിന്നിൽ കറുത്ത ഹണികോംബ് മെഷ് സഹിതമാണ് വരുന്നത്. ഹെഡ് ലാമ്പുകളും കൂടുതൽ  സ്റ്റൈലാക്കി മാറ്റിയിരിക്കുന്നു. സ്‌പോർട്ടി LED ഡേ ടൈം റണ്ണിങ് ലാമ്പുകളും ഈ സെഗ്മെന്റിൽ തന്നെ ആദ്യമായി എത്തുന്ന LED ഹെഡ് ലൈറ്റുകളൂം നൽകിയിട്ടുണ്ട്.മുന്നിലെ ബമ്പറിന് പുതുക്കിയ രൂപമാണ്. ചെറിയ ഫോഗ് ലാമ്പും LED ഫോഗ് ലൈറ്റ് യൂണിറ്റുകളും കാണാം.

പഴയ കണ്ട് മടുത്ത അലോയ് വീലുകൾ മാറ്റി പുതിയ ഡിസൈനിലും വലുപ്പത്തിലും വീലുകൾ നൽകിയിരിക്കുന്നു. രണ്ട് ടോപ് മോഡലുകളിൽ 16-ഇഞ്ച് വീലുകൾ നൽകിയിട്ടുണ്ട്. എന്നാലും വീലിന്റെ ഡിസൈൻ മാറ്റം എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നില്ല. താഴ്ന്ന വേരിയന്റുകളിൽ പുതിയ സെറ്റ് 15-ഇഞ്ച് വീലുകൾ നൽകിയിരിക്കുന്നു.

പിന്നിൽ നിന്ന് നോക്കുമ്പോഴാണ് സിറ്റിയിൽ വലിയ മാറ്റം ദൃശ്യമാകുക. പുതിയ ടെയിൽ ലാമ്പുകൾ,അതിലെ ഡ്യുവൽ ടോൺ ഡീറ്റൈലുകൾ(ചുവപ്പും ക്ലിയർ ഗ്ലാസും) എന്നിവയും ഉയർന്ന മോഡലിൽ കാണാം.ടെയിൽ ലൈറ്റുകൾ LED കൂടിയാണ്. പിന്നിലെ പുതിയ സ്പോയിലറിലേക്ക് ഇന്റഗ്രേറ്റ് ചെയ്താണ് ഇവ പിടിപ്പിച്ചിരിക്കുന്നത്. നമ്പർ പ്ലേറ്റ് പോലും തിളങ്ങുന്ന LED കൊണ്ട് ഭംഗിയാക്കിയിരിക്കുന്നു! പിന്നിലെ ബമ്പർ പുതിയ ഡിസൈനിലും കറുത്ത ഹണികോംബ് ഇൻസേർട്ട് സഹിതവുമാണ് വരുന്നത്. ഇത് സിറ്റിയുടെ പിൻഭാഗം കൂടുതൽ ഒതുങ്ങിയതായി തോന്നിപ്പിക്കും.    

എക്സ്റ്റീരിയർ താരതമ്യം 

  ഫോക്സ് വാഗൺ വെന്റോ  ഹോണ്ട സിറ്റി 
നീളം (എംഎം) 4390എംഎം  4440എംഎം 
വീതി (എംഎം) 1699എംഎം  1695എംഎം 
ഉയരം  (എംഎം) 1467എംഎം  1495എംഎം 
ഗ്രൗണ്ട് ക്ലിയറൻസ് (എംഎം) 163എംഎം  165എംഎം 
വീൽ ബേസ് (എംഎം) 2553  2600എംഎം 
കെർബ് തൂക്കം (കി.ഗ്രാം) 1213കി.ഗ്രാം 1147കി.ഗ്രാം 

 ബൂട്ട് സ്പേസ് താരതമ്യം 

  ഹോണ്ട സിറ്റി ഫോക്സ് വാഗൺ വെന്റോ
വ്യാപ്തം 510 494

ഉൾഭാഗം

ബ്ലാക്ക്-ബെയ്ജ്-സിൽവർ തീമിലുള്ള ഇന്റീരിയർ ആഢ്യത്തമുള്ളതാണ്. ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരവും മികച്ചതാണ്. കൂടുതൽ സോഫ്റ്റ്ടച്ച് പ്ലാസ്റ്റിക് ഉപയോഗിച്ച ഇടങ്ങൾ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. പുതുക്കിയ മോഡലിൽ ക്യാബിനിൽ ഉണ്ടായിരുന്ന ചില ഗ്യാപ്പുകൾ ഹോണ്ട നികത്തിയിട്ടുണ്ട്. 

സ്റ്റിയറിങ്ങിൽ റീച്ച് അഡ്ജസ്റ്റ്മെന്റ് നൽകിയിട്ടുണ്ട്(നേരത്തെ ടിൽറ്റ് മാത്രമാണ് ഉണ്ടായിരുന്നത്). എളുപ്പത്തിൽ നിങ്ങൾക്ക് യോജിച്ച ഡ്രൈവിംഗ് പൊസിഷൻ നേടാൻ ഇത് സഹായിക്കും. നേരത്തെ ഉണ്ടായിരുന്ന സൺറൂഫ് ഫീച്ചറിൽ വൺ ടച്ച് ഓപ്പറേഷൻ സൗകര്യം നൽകിയിരിക്കുന്നു.

ഓട്ടോ-ഡിമ്മിങ്,ഫ്രെയിംലെസ്സ് റിയർവ്യൂ മിറർ നൽകിയിട്ടുണ്ട്. സ്റ്റാർട്ട് ബട്ടണിൽ പുതിയ ബാക്‌ലൈറ്റിംഗ് നൽകിയിരിക്കുന്നു. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഡയലുകളിൽ വെളുത്ത വെളിച്ചം നൽകിയിരിക്കുന്നു(നേരത്തെ നീല വെളിച്ചം ആയിരുന്നു).

ഒരു അഡിഷണൽ കിറ്റ് ആയി ഓട്ടോ-ഹെഡ്ലാമ്പുകൾ,ഓട്ടോ-വൈപ്പറുകൾ എന്നിവ ഹോണ്ട നൽകുന്നുണ്ട്. എതിരാളിയായ ഹ്യുണ്ടായ് വേർണയിൽ ഈ ഫീച്ചർ നേരത്തേ ഉണ്ട്. പുറത്തെ ലൈറ്റിംഗ് തീം പോലെ തന്നെ മുൻസീറ്റിൽ LED മാപ് ലൈറ്റിംഗും പിൻ സീറ്റിൽ  LED റീഡിങ് ലാമ്പുകളും നൽകിയിട്ടുണ്ട്(ടോപ് വേരിയന്റായ സെഡ് എക്‌സിൽ)

ക്യാബിൻ ഇപ്പോഴും സ്പേസ് നിറഞ്ഞതാണ്. 5 പേർക്ക് സുഖമായി യാത്ര ചെയ്യാം. രണ്ട് ആറടി പൊക്കക്കാർക്ക് മുൻപിലും പിന്നിലും ആയി സുഖമായി ഇരിക്കാം. എന്നാൽ ഉയരം കൂടിയവർക്ക് ഹെഡ്റൂം കുറവായി അനുഭവപ്പെടാം. വീതിയുള്ള ക്യാബിൻ ആണെങ്കിലും പിന്നിൽ നടുവിൽ ഇരിക്കുന്ന ആൾക്ക്, അവിടെ സീറ്റ് കുറച്ച് ഉയർന്ന് ഇരിക്കുന്നതിനാൽ, ദീർഘദൂര യാത്രകളിൽ ബുദ്ധിമുട്ട് അനുഭവപ്പെടാം. ആം റസ്റ്റ് കുറച്ച് പുറത്തേക്ക് തള്ളി നിൽക്കുന്നതും ബുദ്ധിമുട്ട് കൂട്ടും. പിന്നിലെ ആം റസ്റ്റ് ഇപ്പോൾ അഡ്ജസ്റ്റ് ചെയ്യാം. എന്നാൽ അത് ടോപ് വേരിയന്റായ സെഡ് എക്സിൽ മാത്രമാണ് ലഭ്യമാകുക.

ടെക്നോളജി

ഹോണ്ട ഇന്ത്യയുടെ ഗവേഷണ വിഭാഗം പുതിയതായി നിർമിച്ച 7-ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് ഡിസ്പ്ലേ-ഡിജിപാഡ്‌ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയ ഓപ്പറേറ്റിംഗ് സിസ്റ്റം വളരെ യൂസർ ഫ്രണ്ട്‌ലി ആണ്. വൈഫൈ കണക്റ്റിവിറ്റി,മിറർ ലിങ്ക് എന്നിവയും ഇതിൽ ഉണ്ട്. രണ്ട് USB പോർട്ട് നൽകിയിരിക്കുന്നു. മിറർ ലിങ്ക് ഉള്ള ഫോൺ ഉപയോഗിച്ച് മിറർ ലിങ്ക് ആപ്പുകൾ ഈ ടച്ച് സ്ക്രീൻ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. എന്നാൽ ആൻഡ്രോയിഡ് ഓട്ടോ,ആപ്പിൾ കാർ പ്ലേ എന്നിവ വച്ച് നോക്കുമ്പോൾ മിറർ ലിങ്കിൽ ലഭ്യമായ ആപ്പുകൾ എണ്ണത്തിൽ കുറവാണ്. എന്നാൽ മ്യൂസിക് പ്ലെയെർ,നാവിഗേഷൻ ആപ്പ് തുടങ്ങിയവ മിറർ ലിങ്കിൽ തന്നെ നൽകിയിരിക്കുന്നു. എതിരാളിയായ ഹ്യുണ്ടായ് വേർണയിൽ ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയും നൽകുന്നുണ്ട്.

ഹോണ്ട നിർമിച്ച ഡിജിപാഡ്‌ 2.0 സിസ്റ്റം ആദ്യമായി അമേസിലാണ് പരീക്ഷിച്ചത്. പുതിയ ഈ യൂണിറ്റ് കൂടുതൽ സ്മൂത്തും റെസ്പോൺസീവും ആണ്. ഇതിൽ ആൻഡ്രോയ്ഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയും നൽകിയിട്ടുണ്ട്. എന്നാൽ സിറ്റിയിൽ ഇത് നൽകാതിരുന്നത് കുറവായി അനുഭവപ്പെടുന്നു.

ഡിജിപാഡ്‌ 2.0

ഹോണ്ട സിറ്റിയുടെ ഡിജിപാഡ്‌ സിസ്റ്റത്തിൽ വൈഫൈ കണക്റ്റിവിറ്റി നൽകിയിരിക്കുന്നു. അടുത്തുള്ള വൈഫൈ സോഴ്സ് കണക്ട് ചെയ്യാൻ(ഉദാഹരണമായി നിങ്ങളുടെ ഫോണിന്റെ ഹോട്ട്സ്പോട്ട്) സാധിക്കും. ബ്രൌസർ ആപ്പ് ഉപയോഗിച്ച് ഫങ്ക്ഷനുകൾ നിയന്ത്രിക്കാനും കഴിയും. ഇൻഫോടെയ്ൻമെൻറ് സിസ്റ്റത്തിൽ തന്നെ വെബ്സൈറ്റുകൾ സന്ദർശിക്കാനും കഴിയും. ഇൻ ബിൽറ്റ് ആയ നാവിഗേഷൻ സിസ്റ്റമിൽ ലൈവ് അപ്ഡേറ്റ് ലഭിക്കാൻ ഈ ഫീച്ചർ സഹായിക്കും(SD കാർഡ് അടിസ്ഥാനമാക്കിയത്/മാപ്മൈഇന്ത്യ).

നാവിഗേഷൻ സിസ്റ്റമിൽ വോയിസ് കമാൻഡ് റെക്കഗ്നിഷൻ ഉപയോഗിക്കാം. വിനോദ,ടെലിഫോൺ ആവശ്യങ്ങൾക്കും വോയിസ് കമാൻഡ് ഉപയോഗിക്കാം. മീഡിയ ഫയലുകൾക്കായി SD കാർഡ് സ്ലോട്ട്,ബ്ലൂ ടൂത്ത് ഓഡിയോ സ്ട്രീമിംഗ്-ടെലിഫോൺ,1.5ജിബി ഇന്റെർണൽ മെമ്മറി,HDMI പോർട്ട് എന്നിവയും നൽകിയിരിക്കുന്നു. 8 സ്‌പീക്കറുകൾ ഉള്ള ഓഡിയോ സിസ്റ്റം പഴയ മോഡലിലെ പോലെ തന്നെയാണ്. സൗണ്ട് ക്വാളിറ്റിയും ഗംഭീരമായി തുടരുന്നു.

സുരക്ഷ

മുൻപത്തേക്കാൾ മികച്ച സേഫ്റ്റി പാക്കേജ് ആണ് പുതിയ സിറ്റിയിൽ നൽകിയിരിക്കുന്നത്. ഡ്യുവൽ ബാഗുകൾ,എബിഎസ് എന്നിവ സ്റ്റാൻഡേർഡ് ആയി നൽകിയിരിക്കുന്നു. പിന്നിലെ സീറ്റിൽ ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകളും ബേസ് വേരിയന്റ് മുതൽ നൽകിയിരിക്കുന്നു. വിപണിയിലെ പ്രധാന എതിരാളിയായ വേർണയിലെ അല്ലെങ്കിൽ കൂടുതൽ താങ്ങാവുന്ന വിലയ്ക്ക് ലഭിക്കുന്ന കാറുകളായ ഫിഗോ,എലൈറ്റ് ഐ20,ആസ്പയർ എന്നിവയിലെ പോലെ സൈഡിലും കർട്ടൻ ഭാഗത്തും എയർബാഗുകൾ നൽകിയിരിക്കുന്നു. എന്നാൽ ഈ സേഫ്റ്റി ഫീച്ചർ ഉയർന്ന വേരിയന്റായ സെഡ് എക്‌സിൽ മാത്രമാണ് ലഭ്യം.

പ്രകടനം

യന്ത്രസംബന്ധമായി നോക്കിയാൽ പുതിയ സിറ്റി,പഴയ സിറ്റി തന്നെയാണ്. അതേ 1.5-ലിറ്റർ പെട്രോൾ(119PS/145Nm),ഡീസൽ മോഡൽ(100PS/200Nm) എൻജിനുകളിൽ ലഭ്യം. പെട്രോളിൽ 5-സ്‌പീഡ്‌ മാനുവൽ ഗിയർബോക്സാണ് സ്റ്റാൻഡേർഡ് ആയി നൽകിയിരിക്കുന്നത്. CVT ഓട്ടോമാറ്റിക് വിത്ത് പാഡിൽ-ഷിഫ്റ്റർ ഓപ്ഷൻ നൽകിയിട്ടുണ്ട്. ഡീസൽ മോഡലിൽ 6-സ്പീഡ് മാനുവൽ ഗിയർ ബോക്സ് മാത്രമാണ് ലഭ്യം.

ഉയർന്ന ശബ്ദവും വൈബ്രേഷനും ഹാർഷ്‌നെസ്സ്(NVH) ഉം കാരണം കുപ്രസിദ്ധമാണ് ഡീസൽ സിറ്റി. ഇതിൽ മാറ്റം കൊണ്ട് വന്നിട്ടുണ്ടെന്ന് ഹോണ്ട പറയുന്നുണ്ടെങ്കിലും, പ്രതീക്ഷിച്ച നിലവാരത്തിൽ എത്തിയിട്ടില്ല. മാറ്റങ്ങൾ ചെറുതാണ്. ഈ വിലയ്ക്ക് വാങ്ങുന്ന ഒരു ഡീസൽ കാറിൽ പ്രതീക്ഷിക്കുന്ന നിലവാരം ഇനിയും വരാനുണ്ട്. വൈബ്രേഷൻ ഇപ്പോഴും സ്റ്റീയറിങ്ങിലും പെഡലിലും അനുഭവപ്പെടുന്നുണ്ട്. കാറിന്റെ മൊത്തത്തിലുള്ള പ്രീമിയം ഫീൽ ഇത് നഷ്ടപ്പെടുത്തുന്നു.

എന്നിരുന്നാലും ഈ എൻജിന്റെ കുറഞ്ഞ വേഗത്തിലുള്ള ടോർക്ക് മികച്ചതാണ്. ടർബോ തുടങ്ങും മുൻപ് തന്നെ നല്ല ഡ്രൈവിംഗ് അനുഭവം ഇത് നൽകുന്നു. സിറ്റി ഡ്രൈവിൽ വലിയ ഇരപ്പിക്കൽ ആവശ്യമായി വരുന്നില്ല. പവർ ഡെലിവറി മികച്ചതാണ്. നഗര യാത്രക്ക് അനുയോജ്യമായ അതേ സമയം ഹൈവേകൾ തളരാതെ പിന്തള്ളുന്ന ഒരു ഡീസൽ കാറാണ് സിറ്റി. എന്നാൽ പെട്രോൾ പോലെ ഒരു ഹാപ്പി ഡ്രൈവ് നൽകില്ല ഈ ഡീസൽ സിറ്റി.

 പെട്രോൾ സിറ്റി കൂടുതൽ ഡ്രൈവിംഗ് സുഖം നൽകുന്ന മോഡലാണ്. ഇന്ധനക്ഷമത മികച്ചതാണ്. ഈ സെഗ്മെന്റിലെ തന്നെ മികച്ച പെട്രോൾ എൻജിനാണ് ഹോണ്ട സിറ്റിയിൽ ഉള്ളത്. ഈ മികച്ച മാതൃക വേർണ പോലുള്ള എതിരാളികളും ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. പുതിയ സിറ്റിയിലെ പെട്രോൾ എൻജിന്റെ നോയ്‌സ് ഇൻസുലേഷൻ വേർണയുടെ അത്ര മികച്ചതല്ല.

പഞ്ച് നോക്കിയാൽ സിറ്റി പെട്രോളിന് പറയാൻ ഒരുപാട് മേന്മകൾ ഉണ്ട്. പൂജ്യത്തിൽ നിന്ന് 100kmpl വേഗത്തിൽ എത്താൻ സിറ്റി 9.64 സെക്കന്റുകൾ എടുത്തപ്പോൾ വേർണ 1.6 പെട്രോൾ എം.ടി മോഡൽ എടുത്തത് 11.31 സെക്കന്റുകളാണ്. സിറ്റി പെട്രോൾ CVT 11.90 സെക്കൻഡുകൾ എടുത്തപ്പോൾ വേർണ 1.6 എ.ടി എടുത്തത് 12.04 സെക്കന്റുകളാണ്. ഇന്ധന ക്ഷമതയിൽ വേർണയ്ക്ക് അടുത്താണ് സിറ്റിയും. സിറ്റി/ഹൈവേ മൈലേജ് 13.86kmpl/19.21kmpl ആണ് സിറ്റി പെട്രോളിന് അവകാശപ്പെടാനുള്ളത്. വേർണ എംടിക്ക് 14.82kmpl/19.12kmpl മൈലേജാണ് ഉള്ളത്. ഓട്ടോമാറ്റിക്കിൽ എത്തുമ്പോൾ 11.22kmpl/16.55kmpl നൽകുന്ന സിറ്റിയും 12.17kmpl/18.43kmpl നൽകുന്ന വേർണയും ഒപ്പത്തിനൊപ്പം നിൽക്കുന്നുണ്ട്. 

പ്രകടനം താരതമ്യം ചെയ്താൽ (ഡീസൽ)

  ഫോക്സ് വാഗൺ വെന്റോ ഹോണ്ട സിറ്റി
പവർ 108.6bhp @4000rpm 97.9bhp@3600rpm
ടോർക്ക്(Nm) 250Nm@1500-3000rpm 200Nm@1750rpm
എൻജിൻ ഡിസ്പ്ലേസ്‌മെന്റ് (cc) 1498 cc 1498 cc
ട്രാൻസ്മിഷൻ ഓട്ടോമാറ്റിക് മാനുവൽ
ഉയർന്ന സ്പീഡ് (kmph) 180 Kmph 175 Kmph
0-100 ആക്സിലറേഷൻ (സെക്കന്റുകൾ) 11.07 സെക്കന്റുകൾ 10 സെക്കന്റുകൾ
കെർബ് തൂക്കം (kg) 1238kg 1175kg
ഇന്ധന ക്ഷമത (ARAI) 22.15kmpl 25.6kmpl
പവർ വെയ്റ്റ് അനുപാതം 87.72bhp/ടൺ 83.31bhp/ടൺ

 പ്രകടനം താരതമ്യം ചെയ്താൽ (പെട്രോൾ)

  ഹോണ്ട സിറ്റി
പവർ 117.6bhp@6600rpm
ടോർക്ക് (Nm) 145Nm@4600rpm
എൻജിൻ ഡിസ്പ്ലേസ്‌മെന്റ് (cc) 1497 cc
ട്രാൻസ്മിഷൻ ഓട്ടോമാറ്റിക്
ഉയർന്ന സ്പീഡ്(kmph) 178.55 kmph
0-100 ആക്സിലറേഷൻ (സെക്കന്റുകൾ) 11.90 സെക്കന്റുകൾ
കെർബ് തൂക്കം(kg) 1107kg
ഇന്ധന ക്ഷമത (ARAI) 18.0kmpl
പവർ വെയ്റ്റ് അനുപാതം 106.2bhp/ടൺ

സവാരിയും കൈകാര്യം ചെയ്യലും

സിറ്റിയുടെ സസ്പെൻഷൻ മികച്ച സ്റ്റെബിലിറ്റിയും കംഫർട്ടും നൽകുന്നു. എല്ലാ ഡ്രൈവിങ് പ്രതലങ്ങളിലും സിറ്റി മികച്ച ഹാൻഡ്ലിങ് പ്രദാനം ചെയ്തു. ഇന്ത്യയിലെ ശരാശരി റോഡുകളിലൂടെ ഉയർന്ന സ്പീഡിലും സ്റ്റെഡിയായി പോകാൻ സാധിച്ചു. എന്നാൽ കുണ്ടും കുഴിയിലും കുറച്ച് ശബ്ദം ഉണ്ടാക്കിയാണ് സിറ്റി നീങ്ങിയത്. വണ്ടി കുഴിയിൽ ഇറങ്ങുന്നത് ക്യാബിനിൽ അറിയാൻ സാധിച്ചു.

സിറ്റി എന്ന പേര് പോലെ തന്നെ നഗരയാത്രകൾക്ക് അനുയോജ്യമായ കാറാണ് ഇത്. സ്റ്റിയറിങ് ലൈറ്റ് ആണ്. ട്രാഫിക്കിലൂടെ സുഗമമായി മുന്നോട്ട് നീങ്ങാം. സ്റ്റിയറിങ് ഡയറക്റ്റ് ആയതിനാൽ ഓടിച്ച് പരിചയം ഇല്ലാത്തവർക്കും എളുപ്പത്തിൽ സ്റ്റിയറിങ്ങിന്റെ സ്വഭാവം മനസിലാക്കാം. ഉയർന്ന സ്പീഡിൽ കുറച്ച് കൂടി ഹെവി ആയ സ്റ്റിയറിംഗ് നമ്മൾ ആഗ്രഹിച്ച് പോകും. ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഒരുനല്ല കാറാണ് സിറ്റി. എന്നാൽ ഏറ്റവും മികച്ചത് എന്ന് പറയാനാവില്ല. 

ഓഫ്-റോഡ് കഴിവ്

165എംഎം ഗ്രൗണ്ട് ക്ലിയറൻസ് ഉള്ള സിറ്റി ഇടത്തരം കുഴികൾ വരെ കടക്കും. എന്നാൽ ഒരു ഓഫ്-റോഡ് കാർ എന്ന നിലയിൽ സിറ്റിയെ പരിഗണിക്കാനാവില്ല.

ലക്ഷ്വറി ഘടകം

ഹോണ്ട സിറ്റിയുടെ സ്ഥല സൗകര്യം നിറഞ്ഞ ഉൾവശം എടുത്ത് പറയേണ്ടതാണ്. ബെയ്ജ് ഇന്റീരിയർ കറകൾ പറ്റാൻ ഏറെ സാധ്യതയുള്ളതാണ്. ക്രോം ഘടകങ്ങൾ ചേരുമ്പോൾ പ്രീമിയം ലുക്ക് പൂർണമാകുന്നു. ഡാഷ്ബോർഡിൽ ടി ഷേപ്പിലുള്ള സിൽവർ കളർ ആക്‌സെന്റ് നൽകിയിട്ടുണ്ട്. ഡോർ പാഡുകളിലും സെന്റർ കൺസോളിലും സിൽവർ ഘടകങ്ങൾ നൽകിയിട്ടുണ്ട്. മുൻപിലും പിന്നിലുമുള്ള ആം റെസ്റ്റ്  ക്യാബിൻ കംഫർട്ട് കൂട്ടുന്നുണ്ട്. LED മാപ് ലൈറ്റുകൾ,റീഡിങ് ലൈറ്റുകൾ എന്നിവ യാത്ര അനുഭവം സുഗമമാക്കുന്നു. 

ടെക്നോളജി 

ഹോണ്ട ഇന്ത്യയുടെ ഗവേഷണ വിഭാഗം പുതിയതായി നിർമിച്ച 7-ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് ഡിസ്പ്ലേ-ഡിജിപാഡ്‌ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയ ഓപ്പറേറ്റിംഗ് സിസ്റ്റം വളരെ യൂസർ ഫ്രണ്ട്‌ലി ആണ്. വൈഫൈ കണക്റ്റിവിറ്റി,മിറർ ലിങ്ക് എന്നിവയും ഇതിൽ ഉണ്ട്. രണ്ട് USB പോർട്ട് നൽകിയിരിക്കുന്നു. മിറർ ലിങ്ക് ഉള്ള ഫോൺ ഉപയോഗിച്ച് മിറർ ലിങ്ക് ആപ്പുകൾ ഈ ടച്ച് സ്ക്രീൻ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. എന്നാൽ ആൻഡ്രോയിഡ് ഓട്ടോ,ആപ്പിൾ കാർ പ്ലേ എന്നിവ വച്ച് നോക്കുമ്പോൾ മിറർ ലിങ്കിൽ ലഭ്യമായ ആപ്പുകൾ എണ്ണത്തിൽ കുറവാണ്. എന്നാൽ മ്യൂസിക് പ്ലെയെർ,നാവിഗേഷൻ ആപ്പ് തുടങ്ങിയവ മിറർ ലിങ്കിൽ തന്നെ നൽകിയിരിക്കുന്നു. എതിരാളിയായ ഹ്യുണ്ടായ് വേർണയിൽ ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയും നൽകുന്നുണ്ട്.

ഇതിൽ വൈഫൈ കണക്റ്റിവിറ്റിയും നൽകിയിരിക്കുന്നു. അടുത്തുള്ള വൈഫൈ സോഴ്സ് കണക്ട് ചെയ്യാൻ(ഉദാഹരണമായി നിങ്ങളുടെ ഫോണിന്റെ ഹോട്ട്സ്പോട്ട്) സാധിക്കും. ബ്രൌസർ ആപ്പ് ഉപയോഗിച്ച് ഫങ്ക്ഷനുകൾ നിയന്ത്രിക്കാനും കഴിയും. ഇൻഫോടെയ്ൻമെൻറ് സിസ്റ്റത്തിൽ തന്നെ വെബ്സൈറ്റുകൾ സന്ദർശിക്കാനും കഴിയും. ഇൻ ബിൽറ്റ് ആയ നാവിഗേഷൻ സിസ്റ്റമിൽ ലൈവ് അപ്ഡേറ്റ് ലഭിക്കാൻ ഈ ഫീച്ചർ സഹായിക്കും(SD കാർഡ് അടിസ്ഥാനമാക്കിയത്/മാപ്മൈഇന്ത്യ).

നാവിഗേഷൻ സിസ്റ്റമിൽ വോയിസ് കമാൻഡ് റെക്കഗ്നിഷൻ ഉപയോഗിക്കാം. വിനോദ,ടെലിഫോൺ ആവശ്യങ്ങൾക്കും വോയിസ് കമാൻഡ് ഉപയോഗിക്കാം. മീഡിയ ഫയലുകൾക്കായി SD കാർഡ് സ്ലോട്ട്,ബ്ലൂ ടൂത്ത് ഓഡിയോ സ്ട്രീമിംഗ്-ടെലിഫോൺ,1.5ജിബി ഇന്റെർണൽ മെമ്മറി,HDMI പോർട്ട് എന്നിവയും നൽകിയിരിക്കുന്നു. 8 സ്‌പീക്കറുകൾ ഉള്ള ഓഡിയോ സിസ്റ്റം പഴയ മോഡലിലെ പോലെ തന്നെയാണ്. സൗണ്ട് ക്വാളിറ്റിയും ഗംഭീരമായി തുടരുന്നു.

വേരിയന്റുകൾ

5 വേരിയന്റുകളിലാണ് ഹോണ്ട സിറ്റി എത്തുന്നത്-എസ്,എസ് വി,വി,വി എക്സ്,സെഡ് എക്സ്. ബേസ് വേരിയന്റിൽ തന്നെ മികച്ച ഫീച്ചറുകൾ നൽകിയിട്ടുണ്ട്. ഡ്യുവൽ എയർബാഗുകൾ,എബിഎസ് വിത്ത് ഇബിഡി,പവർ വിൻഡോകൾ,പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന വിങ് മിററുകൾ,കീലെസ് എൻട്രി,ബ്ലൂടൂത്ത് കണെക്ടിവിറ്റി ഉള്ള മ്യൂസിക് സിസ്റ്റം,4 സ്‌പീക്കറുകൾ,ഐസോഫിക്സ്,റിയർ ഡീഫോഗർ എന്നിവ അതിൽ ഉൾപ്പെടുന്നു. എന്നാൽ ഈ വേരിയന്റ് പെട്രോൾ എൻജിനിൽ, മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് ലഭ്യമാകുക. 

സെഡ് എക്സ് വേരിയന്റിൽ 6 എയർബാഗുകൾ,LED ഇന്റീരിയർ ലൈറ്റുകൾ,LED ടെയിൽ ലൈറ്റുകൾ,ഓട്ടോ-ഹെഡ്ലാമ്പുകൾ,വൈപ്പറുകൾ എന്നിവയും നൽകിയിരിക്കുന്നു. ഈ വേരിയന്റ് പെട്രോൾഎൻജിനിൽ മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് ലഭ്യം.

കൊടുക്കുന്ന വിലയ്ക്ക് ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് മിഡ്-റേഞ്ച് മോഡലായ വി വേരിയന്റാണ്. ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം,15 -ഇഞ്ച് അലോയ് വീലുകൾ,പുഷ്-ബട്ടൺ സ്റ്റാർട്ടർ,സ്മാർട്ട്-കീ,8 സ്‌പീക്കറുകൾ ഉള്ള സൗണ്ട് സിസ്റ്റം എന്നീ സൗകര്യങ്ങളുണ്ട്. വി എക്സ് വേരിയന്റ് കൂടുതൽ ആകർഷകമാണ്. 16-ഇഞ്ച് അലോയ് വീലുകളും,സൺറൂഫ്,LED ഹെഡ് ലൈറ്റുകളും,ഫോഗ് ലൈറ്റുകളും,ലെതർ അപ്ഹോൾസ്റ്ററി,റീച്ച് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിങ് വീൽ എന്നിവയാണ് ഈ വേരിയന്റിനെ ആകർഷകമാക്കുന്നത്. ഈ സൗകര്യങ്ങൾക്ക് 1.30 മുതൽ 1.65 ലക്ഷം രൂപ കൂടുതൽ നൽകേണ്ടി വരും. ഇവയെല്ലാം പുതുമയും സൗകര്യവും കൂട്ടുമെങ്കിലും അവശ്യ ഫീച്ചറുകൾ അല്ല.

verdict

ഇതിന്റെ പുറത്തെയും അകത്തേയും ഡിസൈൻ,വൈകാരികമായി തോന്നുന്ന ഒരിഷ്ടം,ദൈനംദിന ഉപയോഗത്തിൽ ഉള്ള സൗകര്യങ്ങൾ എന്നിവ നോക്കിയാൽ നമ്മൾ സിറ്റിയിലേക്ക് ആകർഷിക്കപ്പെടും. 

മേന്മകളും പോരായ്മകളും ഹോണ്ട city 4th generation

ഞങ്ങൾ‌ക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ‌

 • ഇന്റീരിയർ സ്പേസും നിർമാണത്തിലെ ഗുണനിലവാരവും മികച്ചതാണ്. ഡി-സെഗ്മെന്റ് സെഡാനുകളുമായി പോലും താരതമ്യത്തിന് അനുയോജ്യമാണ് സിറ്റി.
 • 510 ലിറ്റർ ബൂട്ട് സ്പേസ്, ഈ സെഗ്മെന്റിലെ തന്നെ ഏറ്റവും വലുപ്പമേറിയതാണ്. സിയാസിന്റെ ബൂട്ട് സ്പേസ് ഇത്ര തന്നെ വരും.
 • വൺ-ടച്ച് ഇലക്ട്രിക്ക് സൺറൂഫ് സിറ്റിയിൽ നൽകിയിരിക്കുന്നു. ഈ സെഗ്മെന്റിലെ ഭൂരിപക്ഷം കാറുകളിലും ഈ സൗകര്യം ഇല്ല.
 • ടോപ് മോഡലായ സെഡ് എക്സ് വേരിയന്റിൽ 6 എയർ ബാഗുകൾ നൽകിയിരിക്കുന്നു. ഈ സെഗ്മെന്റിലെ അധികം കാറുകളിലും ഈ സേഫ്റ്റി ഫീച്ചർ ഇല്ല.
 • പെട്രോൾ മോഡൽ ഹോണ്ട സിറ്റി,ഈ സെഗ്മെന്റിൽ തന്നെ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന ഓട്ടോമാറ്റിക് കാറാണ്. 18kmpl മൈലേജാണ് സിറ്റി നൽകുന്നത്. വേർണ പെട്രോൾ ഓട്ടോമാറ്റിക് നൽകുന്നത് 15.92 kmpl മൈലേജാണ്. അതായത് വേർണയെക്കാൾ 2 kmpl മൈലേജ് കൂടുതലാണ് സിറ്റിയുടെ മൈലേജ് എന്ന് സാരം.

ഞങ്ങൾക്ക് ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ

 • ഉയർന്ന വില: ഈ സെഗ്മെന്റിലെ ഏറ്റവും വില കൂടിയ കാറാണ് സിറ്റി. സിറ്റിയുടെ ഏറ്റവും അടുത്ത എതിരാളിയായ വേർണയുടെ എസ് എക്സ്(ഒ ) വേരിയന്റിനേക്കാൾ 1 ലക്ഷം രൂപ അധികം നൽകണം സിറ്റിയുടെ ടോപ് മോഡലായ സെഡ് എക്സ് വാങ്ങാൻ.
 • സിറ്റിയുടെ NVH ലെവൽ കൂടുതൽ മെച്ചപ്പെടുത്താമായിരുന്നു. ഡീസൽ എൻജിൻ സിറ്റിയിൽ വൈബ്രേഷനും നോയ്‌സും ക്യാബിനിനുള്ളിൽ അനുഭവപ്പെടുന്നുണ്ട്.
 • സിറ്റിയുടെ ഡീസൽ എൻജിനിൽ ഓട്ടോമാറ്റിക് ഓപ്ഷൻ ഇല്ല. എന്നാൽ ഇതേ റേഞ്ചിലുള്ള സെഡാനുകളായ വെന്റോ,റാപ്പിഡ്,വേർണ എന്നിവ ഡീസൽ ഓട്ടോമാറ്റിക് ലഭ്യമാണ്.
 • ഹോണ്ട സിറ്റിയുടെ ഉയർന്ന വേരിയന്റിൽ എ സി കൺട്രോളുകൾ ടച്ച് ബട്ടണാണ് നൽകിയിരിക്കുന്നത്. ഡ്രൈവ് ചെയ്തോണ്ടിരിക്കുമ്പോൾ ഇത് ഉപയോഗിക്കുക എളുപ്പമല്ല. റോഡിലെ ശ്രദ്ധ മാറാൻ ഇത് കാരണമാകും.

arai mileage17.4 കെഎംപിഎൽ
നഗരം mileage11.22 കെഎംപിഎൽ
ഫയൽ typeപെടോള്
engine displacement (cc)1497
സിലിണ്ടറിന്റെ എണ്ണം4
max power (bhp@rpm)117.6bhp@6600rpm
max torque (nm@rpm)145nm@4600rpm
seating capacity5
transmissiontypeഓട്ടോമാറ്റിക്
boot space (litres)510
fuel tank capacity40.0
ശരീര തരംസിഡാൻ
ക്ലീറൻസ് ക്ലിയറൻസ് അൺലെഡൻ165mm

ഹോണ്ട city 4th generation Car News & Updates

 • ഏറ്റവും പുതിയവാർത്ത

ഹോണ്ട city 4th generation ഉപയോക്തൃ അവലോകനങ്ങൾ

4.5/5
അടിസ്ഥാനപെടുത്തി864 ഉപയോക്തൃ അവലോകനങ്ങൾ
 • എല്ലാം (829)
 • Looks (245)
 • Comfort (329)
 • Mileage (224)
 • Engine (196)
 • Interior (137)
 • Space (121)
 • Price (73)
 • More ...
 • ഏറ്റവും പുതിയ
 • സഹായകമാണ്
 • VERIFIED
 • CRITICAL
 • Best Car

  Totally an awesome car. In terms of performance, the Honda City is considered a good performer, with...കൂടുതല് വായിക്കുക

  വഴി mohammad saqlain
  On: Mar 21, 2023 | 127 Views
 • City 4th Gen Looks Got Worse

  Honda City 4th Gen looks got worse. I was very much fond of Honda City looks and design since my chi...കൂടുതല് വായിക്കുക

  വഴി rishabh
  On: Mar 20, 2023 | 104 Views
 • Segment King

  Honda City is one the best sedan in its segment. CVT engines are so smooth, reliable, and low mainte...കൂടുതല് വായിക്കുക

  വഴി deep rana
  On: Feb 25, 2023 | 411 Views
 • Honda City Fourth Gen Has Sporty Appearance

  The Honda City Fourth Gen model of 2022 gives the sedan a more upscale and premium appearance, and i...കൂടുതല് വായിക്കുക

  വഴി pankaj maurya
  On: Feb 01, 2023 | 302 Views
 • Honda City 4th Generation Is The Best Car Ever

  Honda City 4th Generation meets all of my specifications. I needed a vehicle that could accommodate ...കൂടുതല് വായിക്കുക

  വഴി digavijay singh rajput
  On: Jan 20, 2023 | 463 Views
 • എല്ലാം നഗരം 4th generation അവലോകനങ്ങൾ കാണുക

city 4th generation പുത്തൻ വാർത്തകൾ

ഹോണ്ട സിറ്റി ഏറ്റവും പുതിയ അപ്ഡേറ്റ്

ഏറ്റവും പുതിയ അപ്‌ഡേറ്റ്: അഞ്ചാം തലമുറ ഹോണ്ട സിറ്റി ഈ ഏപ്രിലിൽ 15,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
വില: ഹോണ്ടയുടെ കോംപാക്ട് സെഡാന്റെ വില 11.49 ലക്ഷം മുതൽ 15.97 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം ഡൽഹി).
ഹോണ്ട സിറ്റി വകഭേദങ്ങൾ: ഇത് നാല് ട്രിമ്മുകളിൽ ലഭിക്കും: SV (പുതിയത്), V, VX, ZX. സിറ്റി ഹൈബ്രിഡ് V, ZX വകഭേദങ്ങളിൽ ലഭ്യമാണ്.
നിറങ്ങൾ: ഒബ്സിഡിയൻ ബ്ലൂ പേൾ, റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക് എന്നിങ്ങനെ ആറ് മോണോടോൺ ഷേഡുകളിൽ 2023 സിറ്റി ലഭിക്കും.
ബൂട്ട് സ്പേസ്: ഇത് 506 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്നു.
ഹോണ്ട സിറ്റി എഞ്ചിനും ട്രാൻസ്മിഷനും: ഫെയ്‌സ്‌ലിഫ്റ്റഡ് സിറ്റിയും പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിന്റെ അതേ 1.5-ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്, ഇത് 121PS/145Nm ഉണ്ടാക്കുന്നു. ഈ യൂണിറ്റ് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ്-ഘട്ട CVT യുമായി ജോടിയാക്കിയിരിക്കുന്നു.

ക്ലെയിം ചെയ്യപ്പെട്ട മൈലേജ് കണക്കുകൾ ഇതാ:

1.5 ലിറ്റർ MT: 17.8kmpl

1.5 ലിറ്റർ CVT: 18.4kmpl

ഹോണ്ട സിറ്റി ഫീച്ചറുകൾ: വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, ലെതർ അപ്ഹോൾസ്റ്ററി, ക്രൂയിസ് കൺട്രോൾ, സിംഗിൾ-പേൻ സൺറൂഫ് എന്നിവയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കോംപാക്റ്റ് സെഡാനുണ്ട്.
സുരക്ഷ: ഇതിന് ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), കൂട്ടിയിടി ലഘൂകരണ ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ, ഓട്ടോ ഹൈ ബീം അസിസ്റ്റ് എന്നിവ ഉൾപ്പെടുന്ന അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നിവ ലഭിക്കുന്നു. , ലെയ്ൻ-കീപ്പ് അസിസ്റ്റ്.
എതിരാളികൾ: മുഖം മിനുക്കിയ ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, സ്കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വിർടസ്, 2023 ഹ്യുണ്ടായ് വെർണ എന്നിവയെ നേരിടും.

കൂടുതല് വായിക്കുക

ഹോണ്ട city 4th generation വീഡിയോകൾ

 • 2017 Honda City Facelift | Variants Explained
  7:33
  2017 Honda City Facelift | Variants Explained
  ഫെബ്രുവരി 24, 2017 | 4616 Views
 • Honda City vs Maruti Suzuki Ciaz vs Hyundai Verna - Variants Compared
  10:23
  Honda City vs Maruti Suzuki Ciaz vs Hyundai Verna - Variants Compared
  sep 13, 2017 | 30372 Views
 • QuickNews Honda City 2020
  QuickNews Honda City 2020
  jul 01, 2020 | 3459 Views
 • Honda City Hits & Misses | CarDekho
  5:6
  Honda City Hits & Misses | CarDekho
  ഒക്ടോബർ 26, 2017 | 193 Views
 • Toyota Yaris vs Honda City vs Hyundai Verna | Automatic Choice? | Petrol AT Comparison Review
  13:58
  Toyota Yaris vs Honda City vs Hyundai Verna | Automatic Choice? | Petrol AT Comparison Review
  മെയ് 22, 2018 | 459 Views

ഹോണ്ട city 4th generation ചിത്രങ്ങൾ

 • Honda City 4th Generation Front Left Side Image
 • Honda City 4th Generation Front View Image
 • Honda City 4th Generation Headlight Image
 • Honda City 4th Generation Taillight Image
 • Honda City 4th Generation Wheel Image
 • Honda City 4th Generation Antenna Image
 • Honda City 4th Generation Exterior Image Image
 • Honda City 4th Generation Steering Wheel Image
space Image

ഹോണ്ട city 4th generation മൈലേജ്

ക്ലെയിം ചെയ്ത ARAI മൈലേജ്: ഹോണ്ട നഗരം 4th generation dieselഐഎസ് 25.6 കെഎംപിഎൽ . ഹോണ്ട നഗരം 4th generation petrolvariant has എ mileage of 17.4 കെഎംപിഎൽ.ഓട്ടോമാറ്റിക് വേരിയന്റുകൾക്കായുള്ള ക്ലെയിം ചെയ്ത ARAI മൈലേജ്: ഹോണ്ട നഗരം 4th generation petrolഐഎസ് 18.0 കെഎംപിഎൽ.

ഫയൽ typeട്രാൻസ്മിഷൻarai ഇന്ധനക്ഷമത
ഡീസൽമാനുവൽ25.6 കെഎംപിഎൽ
പെടോള്ഓട്ടോമാറ്റിക്18.0 കെഎംപിഎൽ
പെടോള്മാനുവൽ17.4 കെഎംപിഎൽ

Found what you were looking for?

ഹോണ്ട city 4th generation Road Test

 • പുതിയ ഹോണ്ട അമേസ് ചെയ്തു തയ്യൽ ഉണ്ടാക്കി സബ് 4M വിഭാഗത്തിൽ, നേരത്തെ വ്യത്യസ്തമായി, സബ്-4M സെഡാനുകൾ ഒരു മലക്കം പോലെ കാണപ്പെടുന്ന ഏറ്റെടുക്കാൻ. നിങ്ങൾ ഡിസയറെ ഇഷ്ടപ്പെടുന്നതെല്ലാം എല്ലാം തന്നെയാണോ?

  By alan richardJun 17, 2019
 • 2013 ൽ, അമേസ് കമ്പനിയുടെ ആദ്യത്തെ ഡീസൽ എഞ്ചിൻ ഡീസൽ വിശക്കുന്ന ഇന്ത്യൻ വിപണിയിൽ എത്തിച്ചു. താമസിയാതെ, സെക്കൻഡ്-ജെൻ അമേസ് രാജ്യത്ത് ആദ്യമായി ഡീസൽ-സിവിടി കോമ്പിനേഷൻ അവതരിപ്പിക്കും. ഡീസൽ-സി.വി.ടി ഹോണ്ട ഇതു പോലെ നല്ലതാണെന്ന് കണ്ടെത്തുകയും അമെയ്സ് കൂടുതൽ മെച്ചപ്പെട്ടതാക്കുകയ

  By siddharthJun 17, 2019
Ask Question

Are you Confused?

Ask anything & get answer 48 hours ൽ

ചോദ്യങ്ങൾ & ഉത്തരങ്ങൾ

 • ഏറ്റവും പുതിയചോദ്യങ്ങൾ

What is the സർവീസ് ചിലവ് of the Honda City 4th Generation?

Prakash asked on 23 Sep 2023

For this, we'd suggest you please visit the nearest authorized service centr...

കൂടുതല് വായിക്കുക
By Cardekho experts on 23 Sep 2023

What ഐഎസ് the boot space അതിലെ the ഹോണ്ട നഗരം 4th Generation?

Abhijeet asked on 13 Sep 2023

The boot space of the Honda City 4th Generation is 510-litres.

By Cardekho experts on 13 Sep 2023

How much ഐഎസ് the boot space അതിലെ the ഹോണ്ട നഗരം 4th Generation?

Abhijeet asked on 22 Apr 2023

Honda City 4th Generation has a boot space of 510 L.

By Cardekho experts on 22 Apr 2023

What ഐഎസ് the minimum down payment വേണ്ടി

DevyaniSharma asked on 13 Apr 2023

In general, the down payment remains in between 20%-30% of the on-road price of ...

കൂടുതല് വായിക്കുക
By Cardekho experts on 13 Apr 2023

How many variants are available ഹോണ്ട നഗരം 4th Generation? ൽ

NiranterSharma asked on 29 Nov 2022

Honda City 4th Generation is offered in 2 variants - the base model of City 4th ...

കൂടുതല് വായിക്കുക
By Cardekho experts on 29 Nov 2022

ട്രെൻഡുചെയ്യുന്നു ഹോണ്ട കാറുകൾ

 • പോപ്പുലർ
 • ഉപകമിങ്
 • ഹോണ്ട റീ-വി
  ഹോണ്ട റീ-വി
  Rs.8 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 01, 2024
 • ഹോണ്ട എലവേറ്റ് ev
  ഹോണ്ട എലവേറ്റ് ev
  Rs.18 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 15, 2026
view സെപ്റ്റംബർ offer
view സെപ്റ്റംബർ offer
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ
×
We need your നഗരം to customize your experience