• English
  • Login / Register

ഹോണ്ട 14 ഐ ഐ ടി വിദ്യാർഥികൾക്ക് അവാർഡ് നൽകുന്നു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 13 Views
  • ഒരു അഭിപ്രായം എഴുതുക

ഹോണ്ട അവരുടെ ഒൻപതാം എഞ്ചിനീയേഴ്‌സ് ആൻഡ് സയന്റിസ്റ്റ്സ് (വൈ ഇ എസ്) പ്രോഗ്രാമിലേക്കായി 9 അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഇന്ത്യയിലെ മികച്ച വ്ദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചേരാൻ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി 2008 ൽ തുടങ്ങിയ പദ്ധതിയാണിത്. ഹോണ്ട ഇന്ത്യ തുടങ്ങി വച്ച പരിപാടി ഇപ്പോൾ അവർക്കുവേണ്ടി ഏറ്റെടുത്ത് നടത്തുന്നത് ഹോണ്ട മോട്ടോർകോപ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ്‌.

ഇന്ത്യയിലെ ഏറ്റവും മികച്ച ടെക്‌നോളജിക്കൾ ഇൻസ്റ്റിറ്റ്യൂട്ട് ആയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നാണ്‌ അവാർഡ് ജേതാക്കളെല്ലാവരും. ഉപരിപടനത്തിന്‌ ജപ്പാനിലേക്ക് പോകുവാനുള്ള സ്കോളർഷിപ്പിനു പുറമേ ഓരോരുത്തർക്കും $3000 വീതം ഉപഹാരവും നൽകി. മികച്ച അക്കാഡമിക് റെക്കോർഡ്, ടെക്ക്നിക്കൾ എസ്സേയും/പേപ്പറുകളും പിന്നെ നേരിട്ടുള്ള അഭിമുഖം എന്നിവയായിരുന്നു സ്കോളർഷിപ്പിനുള്ള മാനദണ്ഡങ്ങൾ. ജപ്പാൻ എമസ്സി എക്‌ട്രാ ഓർഡിനറി പ്ലിനിപൊട്ടൻഷ്യറി അംബാസ്സിഡർ ശ്രി. കെഞ്ചി ഹിരമാറ്റ്സു ആയിരുന്നു അവർഡുകൾ നൽകിയത്. 


വൈ ഇ എസ് അവാർഡുകളെപ്പറ്റി സംസാരിക്കവെ ഹോണ്ട മോട്ടോർകോപ് ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്‌ടർ കൈത മുരമാത്സു പറഞ്ഞു, “ ടെക്‌നോളജിയിൽ പുതിയ നേട്ടങ്ങളും വളർഹ്ച്ചയും കൊണ്ടു വരുന്നതിന്‌ ചെറുപ്പക്കാരായ വിദ്യാർഥികളെ പ്രചോദിപ്പിക്കുന്നത് ഞങ്ങളുടെ എക്കാലത്തെയും കടമയായിരുന്നു. വൈ ഇ എസ് അവാർഡുകളുമായി അവരുടെ സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ ഞങ്ങൾ ഒരവസരം നൽകി.” “ എല്ല തവണയും വൈ ഇ എസ് അവാർഡുകൾക്ക് വിദ്യാർഥികളിൽ നിന്ന്‌ മികച്ച പ്രതികരണമാണ്‌ ലഭിക്കാറുള്ളത്, തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവർ മികച്ച പ്രകടനമാണ്‌ എല്ലാ തവണയും നടത്താറുള്ളത്. 9 വർഷത്തിനുള്ളിൽ  112 പേർക്ക് അവാർഡ് നകിയിട്ടുണ്ട്” എന്നും അദ്ധേഹം കൂട്ടിച്ചേർത്തു.


അവാർഡ് ലഭിച്ച വിദ്യാർദ്ധികളുടെ പേര്‌ താഴെ കൊടുത്തിരിക്കുന്നു

ആർചിത് അഗർവാൾ ഐ ഐ ടി ബി എച് യു, സൗമ്യദീപ്  ഐ ഐ ടി ബി എച്ച് യു, പാലക് ജെയ്‌ൻ  ഐ ഐ ടി ബോംബൈ, രുഷികേഷ് എ ഹൻഡൽ  ഐ ഐ ടി ഡൽഹി, സാന്വര ഖോഡ്  ഐ ഐ ടി ഗിവഹാട്ടി, വർണ്ണിക മേഖ്നാനി   ഐ ഐ ടി ഗുവഹാട്ടി, ഹാർദിക് പർവണ  ഐ ഐ ടി കാൺപൂർ, സക്ഷം അഗർവാൾ  ഐ ഐ ടി കാൺപൂർ, അർണ്ണ ഘോഷ്  ഐ ഐ ടി ഖരഗ്‌പൂർ, ആർ സൈ അക്ഷയ  ഐ ഐ ടി മഡ്രാസ്, ബി രാമസുബ്രഹ്‌മണ്യൻ  ഐ ഐ ടി മഡ്രാസ്, റാഹുൽ മനോഷ് കുമാർ  ഐ ഐ ടി മഡ്രാസ്, സിഡക് പാൽ സിങ്ങ്  ഐ ഐ ടി റൂർകീ, സൊപൻ ഖോസ്ല  ഐ ഐ ടി റൂർകീ. 

was this article helpful ?

Write your അഭിപ്രായം

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഓഡി ആർഎസ് യു8 2025
    ഓഡി ആർഎസ് യു8 2025
    Rs.2.30 സിആർകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ബിവൈഡി sealion 7
    ബിവൈഡി sealion 7
    Rs.45 - 49 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • എംജി majestor
    എംജി majestor
    Rs.46 ലക്ഷംകണക്കാക്കിയ വില
    ഫെബരുവരി, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • വോൾവോ എക്സ്സി90 2025
    വോൾവോ എക്സ്സി90 2025
    Rs.1.05 സിആർകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
  • ഓഡി ക്യു6 ഇ-ട്രോൺ
    ഓഡി ക്യു6 ഇ-ട്രോൺ
    Rs.1 സിആർകണക്കാക്കിയ വില
    മാർ്ച്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
×
We need your നഗരം to customize your experience